തിരുവനന്തപുരം:കേരളത്തില്‍ വേനല്‍ മഴ ശക്തമാകുന്നു.വ്യാഴാഴ്ച ഏഴ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത.
വെളളിയാഴ്ച മൂന്ന് ജില്ലകളിലാണ് മഞ്ഞ ജാഗ്രത. ഈ മാസം 10 വരെ മധ്യ- തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മാന്നാര്‍ കടലിടുക്കിനു സമീപം ചക്രവാതച്ചുഴി ഉടലെടുത്തതാണ് വേനല്‍ മഴ ശക്തി പ്രാപിക്കാന്‍ കാരണം.
















