Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 11:19 am IST
in Kerala

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ് അടയാളപ്പെടുത്തിയിരിക്കുന്നു. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കും ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണങ്ങള്‍ക്കും ഒടുവില്‍ നിര്‍ണായകമായ വിജയങ്ങളാണ് ബിജെപി കൈവരിക്കുന്നത്. കേരള രാഷ്‌ട്രീയത്തില്‍ താമര വിരിയുമ്പോള്‍ ജനമനസും മാറുകയാണ്. ഇക്കാലമത്രയും വിജയിക്കാത്ത പാര്‍ട്ടിയെന്ന പേരുദോഷമായിരുന്നു. അതുമാറ്റി വിജയിക്കുന്ന പാര്‍ട്ടിയാകുമ്പോള്‍ ബിജെപിയെ കാത്തിരിക്കുന്നത് മിന്നുന്ന വിജയങ്ങളാണ്.

പരമ്പരാഗത രാഷ്‌ട്രീയ സമവാക്യങ്ങളെ തിരുത്തിയാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ നിര്‍ണായക മുന്നേറ്റം നടത്തിയത്. പതിറ്റാണ്ടുകളായി ഇടതുവലതു മുന്നണികള്‍ മാറിമാറി ഭരിക്കുന്ന കേരളത്തില്‍, സ്വന്തം അടിത്തറ ഭദ്രമാക്കിക്കൊണ്ട് ബിജെപി കൈവരിച്ച ഈ നേട്ടം വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാണ്.

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബിജെപി കേരളത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. താഴെത്തട്ടിലുള്ള കാമ്പയിനുകളും വീടുകയറിയുള്ള പ്രചരണങ്ങളും പാര്‍ട്ടിയെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രീജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഓരോ മണ്ഡലത്തിലും പ്രത്യേക ശ്രദ്ധകേന്ദ്രീകരിച്ചുള്ള ആസൂത്രണവുമാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നേ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞൈടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ട്രെയ്‌ലറായിരുന്നു. അതില്‍ തിരുവനന്തപുരം കോര്‍പറേഷനടക്കം പിടിച്ചെടുത്ത് ബിജെപി കരുത്തുകാട്ടി.

ചരിത്രത്തില്‍ ആദ്യമായി വികസനത്തിലൂന്നി നിന്നുള്ള പ്രചരണമാണ് ബിജെപി നടത്തിയത്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എല്ലായിടത്തും പറഞ്ഞു, ‘വിവാദങ്ങള്‍ക്കു പിറകേ പോകാന്‍ ഞങ്ങള്‍ ഇല്ല, നാടിന്റെ വികസനത്തെ കുറിച്ചു നമുക്കു സംസാരിക്കാം”. വികസിത കേരളം എന്ന മുദ്രാവാക്യം മുന്നോട്ടു വച്ചായിരുന്നു പ്രചരണങ്ങളെല്ലാം. മോദി മോഡല്‍ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും വികസന കാഴ്ചപ്പാടുകളും ജനങ്ങളിലെത്തിക്കുന്നതില്‍ ബിജെപി വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി നടത്തിയ റാലികള്‍ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് നല്‍കിയത്. കേരളത്തിന്റെ വികസനത്തിന് ഒരു മൂന്നാം ബദല്‍ അത്യാവശ്യമാണെന്ന വാദം വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തി. ഇടതു വലതു മുന്നണികളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനും ശബരിമലയിലെ സ്വര്‍ണക്കൊള്ളയും അഴിമതികളും ജനങ്ങളിലേക്കെത്തിക്കാനും സാധിച്ചു. പരമ്പരാഗതമായി മറ്റു മുന്നണികള്‍ക്ക് വോട്ട് ചെയ്തിരുന്ന വിഭാഗങ്ങളില്‍ നിന്നും വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞത് വോട്ട് വിഹിതത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കി.

പരമ്പരാഗതമായി തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുന്ന ശൈലിയിലായിരുന്നില്ല ഇത്തവണത്തെ പ്രചരണം. സാങ്കേതിക വിദ്യയെ കൂടുതല്‍ ആശ്രയിച്ചും സാമൂഹ്യമാധ്യമങ്ങളിലൂടെയുമുള്ള പ്രചരണ ശൈലിയിലൂടെ വേഗത്തില്‍ ജനങ്ങളിലേക്ക് ആശയങ്ങളെത്തിക്കാന്‍ കഴിഞ്ഞു. ഇതിനായി പ്രത്യേക സംവിധാനം എല്ലാ മണ്ഡലങ്ങളിലും ഒരുക്കിയിരുന്നു.

കേരളത്തില്‍ ബിജെപി നേടിയ ഈ വിജയം കേവലം ചില സീറ്റുകളുടെ എണ്ണം മാത്രമല്ല, മറിച്ച് വരാനിരിക്കുന്ന ശക്തമായ ത്രികോണ മത്സരങ്ങളുടെ തുടക്കം കൂടിയാണ്. ശരിയായ ആസൂത്രണവും കൃത്യമായ ജനസമ്പര്‍ക്കവും ഉണ്ടെങ്കില്‍ കേരളത്തിലും വലിയ വിജയങ്ങള്‍ കൈവരിക്കാമെന്ന് ബിജെപി ഇത്തവണ തെളിയിച്ചു.

 

Tags: Rajeev ChandrasekharBjp KeralaKerala assembly election 2026ആര്‍. പ്രദീപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

Kerala

ജമാഅത്തെ ഇസ്ലാമിക്കും എസ്‍ഡിപിഐക്കും മുന്നിൽ കേരളത്തെ അടിയറവ് വച്ച മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം കേരള ജനതയോട് മാപ്പ് പറയേണ്ടത്: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.