Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2026, 04:00 am IST
inIndia

ന്യൂദല്‍ഹി: ബലാത്സംഗത്തെ അതിജീവിച്ചവര്‍ക്ക് 20 ആഴ്ചകള്‍ക്ക് ശേഷവും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനായി നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി. പതിനഞ്ചുകാരിയുടെ 30 ആഴ്ച പ്രായമുള്ള ഗര്‍ഭം നീക്കാന്‍ അനുമതി നല്‍കിയാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുതെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

അതിജീവിതയുടെ മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ പരിഗണിക്കുമ്പോള്‍, ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തില്‍ ഭ്രൂണം പുറത്തെടുത്താല്‍ അമ്മയ്‌ക്ക് വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് എയിംസ് ഈ തീരുമാനത്തെ എതിര്‍ത്തു. അന്തിമ തീരുമാനം അതിജീവിതയുടെയും മാതാപിതാക്കളുടെയും താത്പര്യത്തിന് അനുസരിച്ചാകണം. കുടുംബത്തെ കൗണ്‍സിലിങ്ങിന് വിധേയമാക്കാനും ശരിയായ തീരുമാനമെടുക്കാന്‍ അവരെ സഹായിക്കാനും കോടതി എയിംസിന് നിര്‍ദേശം നല്‍കി.

ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭധാരണം തുടരാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നത് അവള്‍ നേരത്തെ അനുഭവിച്ച കഷ്ടപ്പാടുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മാനസിക ആഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. അമ്മയ്‌ക്ക് സ്ഥിരമായ വൈകല്യങ്ങള്‍ ഉണ്ടാവില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രം പരിഗണിക്കാമെന്നും ഇത് സംബന്ധിച്ച അന്തിമ തീരുമാനം അതിജീവിതയ്‌ക്കും മാതാപിതാക്കള്‍ക്കും ആയിരിക്കണമെന്നും കോടതി ആവര്‍ത്തിച്ചു. അതിജീവിതരുടെ കാര്യത്തില്‍ നിലവിലുള്ള 20 ആഴ്ച എന്ന സമയപരിധിക്ക് ശേഷവും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനായി നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags: Supreme Courtabortion for rape survivors
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Entertainment

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

India

ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി

India

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.