തൃശൂര്‍: ചേലക്കരയില്‍ പുലാക്കോട് പുളിക്കല്‍ വീട്ടില്‍ അന്‍സാറിന്റെ മരണത്തില്‍ സഹോദരന്‍ അന്‍വര്‍ അറസ്റ്റിലായി.ചേലക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ അന്‍സാറിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഡൈനിംഗ് ഹാളിലെ സ്റ്റെയറിനോട് ചേര്‍ന്ന ഭാഗത്ത് അനക്കമില്ലാതെ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
ഉടന്‍ ചേലക്കര ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് ചേലക്കര പൊലീസ് കേസെടുത്തിരുന്നു.















