കൊച്ചി :നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിനെതിരെ പരാതി നല്‍കിയത് വിദേശ വ്യവസായി ആയ യുവതി. പാലാരിവട്ടം പൊലീസിലാണ് പരാതി നല്‍കിയത്.
പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തു എന്ന് പരാതിയില്‍ പറയുന്നു. കൊച്ചി സ്വദേശിനി ആണ് പരാതിക്കാരി എന്നാണ് വിവരം.
പ്രണയം നടിച്ച് ആദ്യം യുവതിയുടെ വിശ്വാസം ആര്‍ജ്ജിച്ച ശേഷം ജിമ്മിന്റെ നവീകരണത്തിന് എന്നു പറഞ്ഞ് 65 ലക്ഷം രൂപ വാങ്ങി.കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയതോടെ യുവതി പണം തിരികെ ചോദിച്ചു.എന്നാല്‍ പണം നല്‍കാതെ ഭീഷണിപ്പെടുത്തുക ആയിരുന്നു ഷിയാസ് കരീം എന്നാണ് പരാതിയില്‍ പറയുന്നത്.നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്നു പറഞ്ഞായിരുന്നു ഭീഷണി.
പണമിടപാട് നടന്ന ബാങ്ക് വിവരങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും നടത്തിയ ചാറ്റുകളും യുവതി പൊലീസിന് കൈമാറി. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.















