Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സാക്ഷാത്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 06:36 am IST
inSamskriti

ജീവിതം ഒരു വെല്ലുവിളിയാണ് –
അതു നേരിടുക.
ജീവിതം ഒരു മത്സരക്കളിയാണ് –
അതില്‍ പങ്കെടുക്കുക
ജീവിതം സ്‌നേഹമാണ് –
അതു പങ്കുവെയ്‌ക്കുക
ജീവിതം സ്വപ്‌നമാണ് –
അതു സഫലമാക്കുക.
വളരെയേറെ സങ്കീര്‍ണ്ണമാണ് മനുഷ്യജീവിതം. ചിലരത് ലാഘവത്തോടെ എടുക്കുന്നു. എങ്കിലും ജീവിതം കഠിനമാണ്. പ്രശ്‌നങ്ങളില്ലാത്ത മട്ടില്‍ പ്രത്യക്ഷപ്പെട്ടാലും പ്രശ്‌നങ്ങള്‍ നിറഞ്ഞതാണത്. പ്രശാന്തമായ യാത്രയല്ല പലപ്പോഴുമത്. ജീവിച്ചെത്തിയകാലബിന്ദുവില്‍നിന്നുകൊണ്ട് ജീവിതം പരിശോധിക്കപ്പെടണം. നിരീക്ഷിക്കപ്പെടണം. പര്യാലോചിക്കപ്പെടണം. ചര്‍ച്ചചെയ്യപ്പെടണം. അപ്പോള്‍ മാത്രമേ ഉല്‍കൃഷ്ടജീവിതശില്പങ്ങള്‍ ഉയരുകയുളളു.

ജീവിതം ഒരു ന്യൂസ്‌പേപ്പര്‍പോലെയാണ്. ഇന്നത്തെ ദിനപ്പത്രം ഇന്നുനാം ആര്‍ത്തിയോടെ വായിക്കുന്നു. നാളെ വായിക്കുന്നത് നാളത്തെ പത്രമാണ്. ഇന്നലത്തെ വര്‍ത്തമാനപ്പത്രം ഇന്നെടുത്ത് നാം വീണ്ടും വായിക്കുന്നില്ല. ന്യൂ
സ്‌പേപ്പറിനൊരു നിത്യവര്‍ത്തമാനമില്ല. ഇന്നത്തെ ന്യൂസ്‌പേപ്പര്‍ നാളത്തെ വെയ്സ്റ്റ്‌പേപ്പറാണെങ്കിലും തമ്മില്‍ തമ്മില്‍ ഒരു അനുസ്യൂതിയുണ്ട്. ഒരു ഇണക്കുബന്ധമുണ്ട്. ഇന്നലത്തെ നാളെ ഇന്നു വര്‍ത്തമാനകാലവും നാളെ ഭൂതകാലവുമാവുമെന്ന നേരായനേരോടെ ജീവിതത്തെ നേരിടണം. ഒരിക്കല്‍ മാത്രം കിട്ടുന്ന ജീവിതം അരോഗദൃഢഗാത്രമാവണം.

ജീവിതം തുടര്‍ച്ചയായ സന്തോഷമോ തുടര്‍ച്ചയായ സങ്കടമോ അല്ല. രണ്ടു ദുഃഖങ്ങളുടെ ഇടവേളയാണ് സുഖം. ഒരു സുഖത്തില്‍നിന്നും മറ്റൊരു സുഖത്തിലേക്ക് ദുഃഖത്തെ ഒഴിവാക്കി കുതിച്ചുചാടുവാന്‍ ശ്രമിക്കുമ്പോഴൊക്കെയും വെല്ലുവിളികളുയരും. എല്ലാ മേഖലയിലും വെല്ലുവിളികളുണ്ട്. സുഖം വരട്ടെ, ദുഃഖം വരട്ടെ ധര്‍മ്മപഥത്തില്‍നിന്നും വ്യതിചലിക്കാതെ വെല്ലുവിളികളെ നേരിടണം. അതിനായി ഇതൊന്നെങ്കിലും കൈമുതലായുണ്ടാവണം – ആത്മബോധം.

ജീവിതം ഒരു മത്സരക്കളിതന്നെ. കളികളിലെല്ലാം തന്നെ രണ്ടുപക്ഷമുണ്ടെന്നിരിക്കെ, എവിടെയെങ്കിലും സജീവസാന്നിധ്യം ഉറപ്പാക്കണം. അന്തിമമായ വിജയമോ പരാജയമോ അല്ല ലക്ഷ്യമാക്കേണ്ടത്. പങ്കാളിയാവുക എന്നതുതന്നെ പ്രധാനം. വിശ്വമഹാനാടകശാലയില്‍ നമുക്കുലഭിച്ചിരിക്കുന്ന വേഷം ഭംഗിയായി, പ്രിയകരമായി ആടിത്തീര്‍ക്കുക. മിക്കകളികളും നിയമബന്ധിതമാണ്. പ്രകൃതിയുടെയും മനുഷ്യന്റെയും നിയമങ്ങള്‍ തെറ്റാതെയും തെറ്റിക്കാതെയും കളിപൂര്‍ത്തിയാക്കാന്‍ ഇതും അത്യാവശ്യമത്രെ – ആത്മവിശ്വാസം.

നരകത്തിന്റെ ദ്വീപില്‍ സ്വര്‍ഗ്ഗഗൃഹങ്ങള്‍ പണിയുന്ന വികാരമാണ് സ്‌നേഹം. ജീവിതത്തിന്റെ അഖിലസാരവും സ്‌നേഹമാണ്. സ്‌നേഹം ഒരു ദിവ്യാനുഭൂതിവിശേഷമാവുന്നത് പങ്കിടുമ്പോഴാണ്. കൊടുക്കുന്നുവെങ്കില്‍ മാത്രം കിട്ടുന്നതാണ് സ്‌നേഹം. കിട്ടുന്ന സ്‌നേഹം കൊടുക്കുകയും വേണം. ഇത് പിടിച്ചെടുക്കാനോ കവര്‍ന്നുപറ്റുവാനോ ആവില്ലല്ലോ. ഉപാധികളില്ലാത്ത സ്‌നേഹം ജീവിതത്തിന്റെ ഉപലബ്ധിയാവണം. അപ്പോള്‍ മാത്രം ഉണ്ടാവുന്ന ഒന്നാണ് ആത്മസംതൃപ്തി.
ജീവിതം പകലൊക്കെ ഒരു ദിവാസ്വപ്‌നവും രാത്രിയില്‍ ഒരു നിശാസ്വപ്‌നവുമാണത്രെ. കഴിഞ്ഞതെല്ലാം ഇന്നത്തെ സ്വപ്‌നം. ഇന്നത്തേത് നാളത്തെ സ്വപ്‌നവും. കാരണം എല്ലാം കടന്നുപോകുന്ന മേഘങ്ങളെന്നതുതന്നെ. ഒന്നും സ്ഥിരമല്ല. നാം ഓര്‍മ്മയില്‍ എടുത്തോമനിക്കുന്നവയാണ് സ്വപ്‌നങ്ങളില്‍ പലതും.

സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉത്സാഹത്തിന്റെയും സ്വപ്‌നങ്ങളാവണം ജീവിതത്തില്‍ സഫലമാവേണ്ടത്. ഇതുതന്നെയാവണം ആത്മസാക്ഷാത്ക്കാരം.
സഹനശക്തിയും പരിശുദ്ധിയും സ്ഥിരോത്സാഹവുമുള്ള അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിന് ആത്മബോധം, ആത്മവിശ്വാസം, ആത്മസംതൃപ്തി, ആത്മസാക്ഷാത്ക്കാരം ഇവ നാലും കണക്കിലെടുക്കേണ്ടതുണ്ട്.
വെല്ലുവിളിയായ ജീവിതത്തെ അപ്പോള്‍ നേരിടാം. ജീവിതമെന്ന മത്സരക്കളിയില്‍ അപ്പോള്‍ പങ്കെടുക്കാം.
ജീവിതം സ്‌നേഹമാണ്,
അപ്പോഴതു പങ്കുവെയ്‌ക്കാം.
ജീവിതം സ്വപ്‌നമാണ്,
അപ്പോഴത് സഫലമാക്കാം.
ജീവിതത്തിന്റെ മഹിതശില്പങ്ങള്‍ അസംഖ്യം ഉണ്ടാവട്ടെ.

ആരാണ് ആത്മീയന്‍ ?

തികഞ്ഞ ആത്മീയവ്യക്തി എന്നാല്‍ ഉയര്‍ന്ന ബോധമുള്ളവനോ ദൈവത്തെ തിരിച്ചറിഞ്ഞവനോ ഗുരുവോ എല്ലാം അറിയുന്നവനോ ആണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ അവര്‍ക്ക് അമാനുഷിക പ്രവര്‍ത്തനങ്ങള്‍ / ശക്തികള്‍ / നിഗൂഢതകള്‍ ഉണ്ടായിരിക്കണമെന്നില്ല. അത്ഭുതം കാണിക്കുന്ന അവര്‍ അവകാശപ്പെടുന്ന അത്ഭുത സിദ്ധികളും കഴിവുകളും ആത്മീയതയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. എന്നാല്‍ ആധുനികകാലത്തില്‍ ആത്മീയനെന്നു സ്വയം മാനിക്കുന്നവര്‍ പോലും ആത്മീയതകൊണ്ടുദ്ദേശിക്കുന്ന പ്രായോഗിക കാര്യം കാണുന്നതില്‍ കണ്ണുകള്‍ അടച്ചിരിക്കുന്നു, അവര്‍ അത്ഭുതസിദ്ധികള്‍ ആത്മീയതയ്‌ക്ക് ആനുപാതികമാണ് എന്ന് അനുമാനിക്കുന്നു.
നിഗൂഢശക്തികളുള്ള ഒരാള്‍ ആത്മീയനായിരിക്കണമെന്നില്ല, ഒരു മാന്ത്രിക അനുഭവക്കാരനാകാം, ഒരു താന്ത്രികനോ മാന്ത്രികനോ ആവുകയെന്നാല്‍ , ഇത് ഏതെങ്കിലും തരത്തില്‍ പഞ്ചഭൂതങ്ങളെ നിയന്ത്രിക്കാനുള്ള മറ്റൊരു സാങ്കേതികതയാണ് എന്ന് കരുതൂ. ഒപ്പം നീണ്ട വേദനാജനകമായ സാധനകളിലൂടെ അതില്‍ പ്രവീണാനാകാനുള്ള കഴിവുമുണ്ട് എന്നും കരുതൂ. എന്നാലും അവര്‍ സമൂഹത്തെ വഴികാണിച്ചു നടത്താന്‍ യോഗ്യനാവില്ല.

വാസ്തവത്തില്‍ നമ്മുടെ വ്യക്തിത്വത്തിനും പരമോന്നത വ്യക്തിത്വത്തിനുമിടയില്‍ ഒരു ആഴത്തിലുള്ള ആശയവിനിമയം നടക്കുമ്പോള്‍ അവിടെ ആത്മീയത വരുന്നു. ഒരു ആത്മീയന് (മേല്പറഞ്ഞ കഴിവുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും) എല്ലായ്‌പ്പോഴും സ്വന്തം വാക്കുകള്‍, ചിന്തകള്‍, പ്രവൃത്തികള്‍ എന്നിവകൊണ്ട് മനുഷ്യരാശിയെ ക്രിയാത്മകമായി സ്വാധീനിക്കുകയും, മാനവ സമൂഹത്തെ ധാര്‍മികതയുടെ പാതയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുക  ഇതാണ് ഉത്തരവാദിത്വം.

ജീവിതത്തെക്കുറിച്ചുള്ള ക്ഷണികവും നശ്വരവുമായ മിഥ്യാധാരണകളില്‍ നിന്ന് മുക്തനായ ഒരാള്‍ക്ക് ദൈവത്തിലേക്ക് നയിക്കുന്ന ഒരു പാത ഉണ്ടാകും. ആ പാതയില്‍ ജീവിച്ചു കാണിക്കുകയും വാക്കുകളാല്‍ വര്‍ണ്ണിക്കാന്‍ കഴിയുന്നത്ര അത് മറ്റുള്ളവര്‍ക്ക് മനസിലാക്കികൊടുക്കുകയും ചെയ്യുന്നതില്‍ അവര്‍ തല്പരരായിരിക്കും.

 

Tags: HinduismSamskritiSprituality
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.