Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

രജി ചന്ദ്രശേഖര്‍byരജി ചന്ദ്രശേഖര്‍
Sep 29, 2026, 08:46 am IST
inSamskriti

ശക്തി എന്നത് ഒരു ദേവതയുടെ പേര് മാത്രമല്ല. ജീവനെ ചലിപ്പിക്കുന്ന ഊര്‍ജമാണ് ശക്തി. സൃഷ്ടിയിലും സംരക്ഷണത്തിലും സംഹാരത്തിലും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന മഹാശക്തി. ഭാരതീയ ചിന്തയില്‍ ശക്തിക്ക് അതുകൊണ്ടുതന്നെ ഒരു പ്രത്യേക സ്ഥാനമുണ്ട്. അമ്മയായും ദേവിയായും പ്രകൃതിയായും ജ്ഞാനമായും ധൈര്യമായും കരുണയായും ആവശ്യമെങ്കില്‍ അധര്‍മ്മത്തെ നേരിടുന്ന ഉഗ്രശക്തിയായും അവള്‍ പ്രത്യക്ഷപ്പെടുന്നു.

ദേവീമാഹാത്മ്യം അഥവാ ചണ്ഡി, ഈ ശക്തിയുടെ അനേകം മുഖങ്ങളെ കഥകളിലൂടെ അവതരിപ്പിക്കുന്ന മഹത്തായ ഗ്രന്ഥമാണ്. മധുവും കൈടഭനും മുതല്‍ മഹിഷാസുരനും ശുംഭനും നിശുംഭനും രക്തബീജനും വരെയുള്ള അസുരകഥകള്‍ വെറും പുരാണസംഭവങ്ങളായി മാത്രം വായിക്കേണ്ടതില്ല. അവ മനുഷ്യന്റെ ഉള്ളിലെ അഹങ്കാരത്തിന്റെയും അജ്ഞാനത്തിന്റെയും ആസക്തിയുടെയും ആവര്‍ത്തിക്കുന്ന ദൗര്‍ബല്യങ്ങളുടെയും പ്രതീകങ്ങളായും വായിക്കാം. അവിടെ ദേവി പുറംലോകത്തിലെ അത്ഭുതശക്തി മാത്രമല്ല, നമ്മുടെ ഉള്ളില്‍ ഉണരേണ്ട ശക്തി കൂടിയാണ്. ഈ തിരിച്ചറിവിലേക്കുള്ള ഒരു ചെറിയ യാത്രയാണ് ‘ശക്തിസ്പര്‍ശം.’

ചണ്ഡിയിലെ കഥകളെയും കഥാപാത്രങ്ങളെയും സംഭവങ്ങളെയും അടുത്തുനിന്ന് വായിക്കുമ്പോള്‍ അവ നമ്മുടെ ജീവിതത്തോട് എന്താണ് പറയുന്നതെന്ന് അന്വേഷിക്കുകയാണ് ഈ യാത്ര. കഥയില്‍ നിന്ന് ജീവിതത്തിലേക്ക്,
പുരാണത്തില്‍ നിന്ന് അനുഭവത്തിലേക്ക്, ദേവിയില്‍ നിന്ന് നമ്മിലേക്കുള്ള ഒരു യാത്ര. ശക്തിയെ അറിയാന്‍ മാത്രമല്ല; നമ്മിലെ ശക്തിയെ തിരിച്ചറിയാനും. അതുകൊണ്ടാണ് ഈ യാത്രയ്‌ക്ക് ശക്തിസ്പര്‍ശം എന്ന പേര് സാര്‍ത്ഥകമാകുന്നത്.

പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

ഒരു വിത്ത് മണ്ണിനുള്ളില്‍ പൊട്ടിമുളയ്‌ക്കുമ്പോള്‍ അവിടെ ഒരു ശക്തിയുണ്ട്. ഒരു കുഞ്ഞ് ആദ്യമായി ശ്വാസമെടുക്കുമ്പോഴും അതേ ശക്തി. സൂര്യന്‍ പ്രകാശിക്കുമ്പോഴും കാറ്റ് വീശുമ്പോഴും മഴ ഭൂമിയെ തഴുകുമ്പോഴും പ്രകൃതിയുടെ ഓരോ ചലനത്തിനു പിന്നിലും ഒരു അദൃശ്യശക്തിയുണ്ട്. ഭാരതീയ ദര്‍ശനം ഈ ശക്തിയെ വെറും ഭൗതിക ഊര്‍ജമായി മാത്രം കാണുന്നില്ല. സൃഷ്ടിയെ ചലിപ്പിക്കുന്ന ജീവശക്തിയായാണ് ശക്തിയെ കാണുന്നത്.

അതുകൊണ്ടാണ് ദേവിയെ അമ്മയായി കാണുന്നത്. അവള്‍ സൃഷ്ടിക്കുന്നു, പോറ്റുന്നു, സംരക്ഷിക്കുന്നു. ആവശ്യമെങ്കില്‍ തിന്മയെ സംഹരിക്കുകയും ചെയ്യുന്നു. ദേവീമാഹാത്മ്യത്തിന്റെ ഹൃദയത്തിലും ഈ ശക്തിസങ്കല്‍പ്പമാണ്. അവിടെ ദേവി പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഒരിടത്ത് ശാന്തയും കരുണാമയിയും; മറ്റൊരിടത്ത് ഉഗ്രയും അജയ്യയും. രൂപങ്ങള്‍ മാറിയാലും ശക്തി ഒന്നുതന്നെ.

നമ്മുടെ ധൈര്യം ശക്തിയാണ്. തകര്‍ന്നുപോകാതെ വീണ്ടും ഉയരാനുള്ള മനസ്സ് ശക്തിയാണ്. അനീതിക്കെതിരായ പോരാട്ടം ശക്തിയാണ്. അറിവു തേടാനുള്ള ആഗ്രഹം ശക്തിയാണ്. സ്‌നേഹിക്കാനും ക്ഷമിക്കാനും കഴിയുന്ന ഹൃദയം ശക്തിയാണ്. അപ്പോള്‍ ദേവി പുറത്തുമാത്രമല്ല, നമ്മുടെ ഉള്ളിലും സന്നിഹിതയാണ്. ശക്തിസ്പര്‍ശത്തിന്റെ ആദ്യപാഠം അതാണ്. ശക്തിയെ അന്വേഷിച്ച് ദൂരേക്ക് പോകേണ്ടതില്ല. നമ്മില്‍ ഉണരുന്ന ഓരോ നല്ല സ്പന്ദനത്തിലും അവളുടെ സാന്നിധ്യമുണ്ട്.

‘അമ്മ’ എന്ന വാക്കിന് ഒരു പ്രത്യേക ശക്തിയുണ്ട്. വിളിച്ചാല്‍ അടുത്തെത്തുന്നവള്‍. വീണാല്‍ കൈപിടിച്ചുയര്‍ത്തുന്നവള്‍. ഭയപ്പെട്ടാല്‍ ധൈര്യം നല്‍കുന്നവള്‍. തെറ്റിപ്പോയാല്‍ തിരികെ വിളിക്കുന്നവള്‍. അതുകൊണ്ടുതന്നെയാകാം ഭാരതീയ മനസ്സ് മഹാശക്തിയെ അമ്മയായി സങ്കല്‍പ്പിച്ചത്.

ദേവീമാഹാത്മ്യത്തില്‍ ദേവി യുദ്ധദേവത മാത്രമല്ല. അവള്‍ ലോകത്തെ നിലനിര്‍ത്തുന്ന ശക്തിയാണ്. ഉറക്കമായും വിശപ്പായും ദാഹമായും ബുദ്ധിയായും ഓര്‍മ്മയായും കരുണയായും പോലും അവള്‍ ജീവികളില്‍ സന്നിഹിതയാണെന്ന് ദേവീസ്തുതി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അപ്പോള്‍ ദേവിയെ ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ മാത്രം അന്വേഷിക്കേണ്ടതില്ല. വിശക്കുന്നവന് ഭക്ഷണം നല്‍കുന്ന കൈയിലും, വേദനിക്കുന്നവനെ ചേര്‍ത്തുപിടിക്കുന്ന ഹൃദയത്തിലും, അറിവില്ലാത്തവന് അറിവ് പകരുന്ന വാക്കിലും, തളര്‍ന്നവനെ വീണ്ടും എഴുന്നേല്‍പ്പിക്കുന്ന സ്‌നേഹത്തിലും ദേവിയുടെ ഒരു സ്പര്‍ശമുണ്ട്. ഇതാണ് ശക്തിയെ അമ്മയായി കാണുന്നതിന്റെ സൗന്ദര്യം.

അമ്മ സൃഷ്ടിക്കുന്നു; അതുകൊണ്ട് അവള്‍ സൃഷ്ടിശക്തി. അമ്മ സംരക്ഷിക്കുന്നു; അതുകൊണ്ട് അവള്‍ സംരക്ഷണശക്തി. അമ്മ തെറ്റിനെ തടയുന്നു; അതുകൊണ്ട് അവള്‍ സംഹാരശക്തിയുമാണ്. രൂപങ്ങള്‍ പലതായാലും ശക്തി ഒന്നാണ്.
ദേവി ദൂരെയുള്ള ഒരു അത്ഭുതമല്ല. ജീവനെ ചേര്‍ത്തു
പിടിക്കുന്ന അവള്‍ അടുത്തുണ്ട്, അകത്തുണ്ട്. ‘ജീവിതത്തില്‍ ഒരാള്‍ക്ക് അമ്മയായിത്തീരുന്നത്ര കരുണ നമുക്കുണ്ടോ?’ എന്നതാണ് പ്രസക്തമായ ചോദ്യം.

Tags: DevotionalHinduismശക്തിസ്പര്‍ശം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.