Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആചാര ലംഘനം: ഭരണസമിതിക്കെതിരെ തന്ത്രി പ്രതിനിധി രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 01:01 pm IST
inKerala, Thrissur

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആചാരങ്ങളിലും നിത്യനിദാന ചടങ്ങുകളിലും ദേവസ്വം ഭരണസമിതി ഏകപക്ഷീയമായി ഇടപെടുന്നതിനെതിരെ തന്ത്രി പ്രതിനിധി രംഗത്തെത്തി. ക്ഷേത്ര പാരമ്പര്യങ്ങളെയും തന്ത്രിയുടെ അധികാരങ്ങളെയും ഭരണസമിതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് തന്ത്രി പ്രതിനിധി നെടുമ്പിള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാടാണ് ദേവസ്വം ചെയര്‍മാനും മാനേജിംഗ് കമ്മിറ്റിക്കും കത്ത് നല്‍കിയത്.

ക്ഷേത്രത്തിലെ മതപരവും ആധ്യാത്മികവുമായ കാര്യങ്ങളിലും അനുഷ്ഠാനങ്ങളിലും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിക്കാണ്. എന്നാല്‍ തന്ത്രി പ്രതിനിധിയെ അറിയിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ ഭരണസമിതി ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. ക്ഷേത്ര സങ്കേതത്തിനുള്ളില്‍ വാസ്തുശാസ്ത്രത്തിന് നിരക്കാത്ത രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അതീവ ഗൗരവകരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആറ് തന്ത്രി കുടുംബങ്ങള്‍ കൂട്ടുത്തരവാദിത്വത്തോടെ ചെയ്തു വരുന്ന കര്‍മ്മങ്ങളില്‍ ഒരു കുടുംബത്തെ മാത്രം പ്രത്യേകമായി ചുമതലപ്പെടുത്താനുള്ള തീരുമാനം താന്ത്രിക കുടുംബങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണെന്നും തന്ത്രി പ്രതിനിധി ആരോപിച്ചു. കാലങ്ങളായി തന്ത്രി പ്രതിനിധി വഹിച്ചു പോരുന്ന അനുഷ്ഠാന കമ്മിറ്റി ചെയര്‍മാന്‍ പദവിയില്‍ നിന്ന് ഇത്തവണ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്തത് പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തില്‍ പറയുന്നു.

ക്ഷേത്ര ഭരണത്തില്‍ ജനാധിപത്യ രീതികള്‍ ആവാമെങ്കിലും ആചാരപരമായ ചടങ്ങുകളില്‍ തന്ത്രിയുടെ അധികാരം ചോദ്യം ചെയ്യാന്‍ ഭരണസമിതിക്ക് നിയമപരമായി അവകാശമില്ലെന്ന് നെടുമ്പിള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട് വ്യക്തമാക്കി. തന്ത്രിമാരുടെ ഭൂരിപക്ഷാഭിപ്ര ായം തേടാതെ അവരെ ക്ഷേത്ര കര്‍മ്മങ്ങളില്‍ നിന്ന് അകറ്റി ന ിര്‍ത്താന്‍ മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണസമിതി എടുത്ത തെറ്റായ തീരുമാനങ്ങള്‍ അടിയന്തിരമായി പുനഃപരിശോധിക്കണമെന്നും ക്ഷേത്ര പാരമ്പര്യങ്ങള്‍ അതേപടി നിലനിര്‍ത്തി സംരക്ഷിക്കാന്‍ ദേവസ്വം തയ്യാറാകണമെന്നുമാണ് തന്ത്രി പ്രതിനിധിയുടെ ആവശ്യം.

Tags: Koodal Manikyam TempleThanthri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

Kerala

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

Kerala

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

തന്ത്രിയെ അറസ്റ്റ് ചെയ്തത് പകപോക്കാനും സിപിഎം ഉന്നതരെ രക്ഷിക്കാനും; ശബരിമല വിഷയത്തില്‍ വ്യാപക പ്രക്ഷോഭത്തിന് ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.