Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2026, 09:52 am IST
inKerala

തിരുവനന്തപുരം: വൈറല്‍ താരത്തിന് ‘റിയല്‍ കേരള സ്റ്റോറി’ വിവാഹം നടത്തി നല്കിയ സിപിഎം നേതാക്കള്‍ നെട്ടോട്ടത്തില്‍. വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് പ്രായ പൂര്‍ത്തിയായിരുന്നില്ലെന്ന ദേശീയ പട്ടികവര്‍ഗ കമ്മിഷന്റെ കണ്ടെത്തലിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരേ മധ്യപ്രദേശ് പോലീസ് പോക്‌സോ കേസെടുത്തതോടെയാണ് റിയല്‍ കേരള സ്‌റ്റോറി എന്ന് പറഞ്ഞ് വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രി വി. ശിവന്‍കുട്ടിയും സിപിഎം തിരുവനന്തപുരം ജില്ലാസെക്രട്ടറി എ.എ. റഹീം എംപിയും ഉള്‍പ്പെടെ കുടുക്കിലായത്.

കഴിഞ്ഞ മാര്‍ച്ച് 11നാണ് തിരുവനന്തപുരം അരുമാനൂര്‍ ശ്രീനൈനാര്‍ ദേവ ക്ഷേത്രത്തില്‍ സിപിഎം നേതാക്കളുടെ മുഖ്യകാര്‍മികത്വത്തില്‍ വൈറല്‍ താരത്തിന്റെ കല്യാണം നടത്തിയത്. തിരുവനന്തപുരത്തെ സിനിമാ ലൊക്കേഷനില്‍ നിന്ന് കുട്ടിയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അച്ഛന്‍ ശ്രമിച്ചതോടെയാണ് വൈറല്‍ വിവാഹത്തിലേക്ക് നീങ്ങിയത്. വിഷയം തമ്പാനൂര്‍ പോലീസിന്റെ പരിഗണനയിലേക്ക് വന്നെങ്കിലും പെണ്‍കുട്ടിക്ക് 18 തികഞ്ഞെന്ന് വ്യക്തമാക്കുന്ന ജനന സര്‍ട്ടിഫിക്കറ്റും ആധാറും ഭര്‍ത്താവ് സ്റ്റേഷനില്‍ നല്‍കി. തുടര്‍ന്നാണ് പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം വിട്ടത്. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നാണ് ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് നിയമ നടപടിയിലേക്ക് പട്ടികവര്‍ഗ കമ്മിഷന്‍ നീങ്ങിയത്.

എം.വി. ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, എ.എ. റഹീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവാഹം. ഇതാണ് യഥാര്‍ത്ഥ കേരള സ്‌റ്റോറി. മതനിരപേക്ഷതയുടെ അങ്ങേയറ്റം എന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. കേരളത്തിലെ ജനങ്ങള്‍ക്ക് അഭിമാനിക്കാമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് പേര്‍ സമ്മര്‍ദത്തിന് വിധേയമായി കഴിയുകയാണെന്നുമായിരുന്നു ശിവന്‍കുട്ടി പറഞ്ഞത്. ഏത് മതത്തില്‍പ്പെട്ടവരെയും വിവാഹം കഴിക്കാന്‍ നിര്‍ഭയം സാധ്യമാകുന്ന ഏക സംസ്ഥാനമാണ് കേരളമെന്നാണ് റഹീം പറഞ്ഞത്. ലൗജിഹാദിന്റെ കഥ പറഞ്ഞ കേരള സ്റ്റോറി-2 സിനിമക്കെതിരേയുള്ള ആയുധമായി സിപിഎം വിവാഹത്തെ ഉപയോഗിക്കുകയും ചെയ്തു.
എന്നാല്‍ പോക്‌സോ കേസ് എടുത്തതോടെ മൂന്ന് നേതാക്കളും പ്രതികരിച്ചിട്ടില്ല. മിശ്രവിവാഹത്തെയാണ് അനുകൂലിച്ചതെന്ന് മാത്രം പറഞ്ഞ് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി തലയൂരി. ആധാര്‍കാര്‍ഡ് പരിശോധിച്ചതാണെന്നും എന്നാല്‍ വയസ് തനിക്ക് അറിയില്ലെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പും കുടുങ്ങും
തമ്പാനൂര്‍ പോലീസും സിപിഎം നേതാക്കളും മാത്രമല്ല, വൈറല്‍ വിവാഹത്തിന് ഉടനടി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പും പ്രതിക്കൂട്ടിലാണ്. ഉടനടി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സിപിഎമ്മും പിണറായി സര്‍ക്കാരും വലിയ നേട്ടമായാണ് ചൂണ്ടിക്കാണിച്ചത്. പോക്‌സോ കേസ് എടുത്തതോടെ സിപിഎം നേതാക്കളും മന്ത്രിയും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് നിയമവിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വനവാസി പെണ്‍കുട്ടിയുടെ ബാല വിവാഹം, പോക്‌സോ കേസ്, ഇവ മറച്ചുവയ്‌ക്കല്‍, കുട്ടിക്ക് നേരേയുള്ള ലൈംഗികാതിക്രമം, കുറ്റകൃത്യത്തിന് സഹായിക്കല്‍, ആധാറും ജനന സര്‍ട്ടിഫിക്കറ്റും നിര്‍മിക്കല്‍, അറിഞ്ഞുകൊണ്ട് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, എസ്‌സി-എസ്ടി അതിക്രമം തടയല്‍ ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ വിവാഹത്തിന് കൂട്ടുനിന്നവര്‍ക്കെതിരേയും എടുക്കാന്‍ കഴിയുമെന്ന് നിയമവിദഗ്‌ദ്ധര്‍ പറയുന്നു.

Tags: Love JihadMonalisa BhosleReal Kerala storyNational Commission for Scheduled Tribes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

Kerala

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

പുതിയ വാര്‍ത്തകള്‍

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.