Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രവിഹിതം യഥാസമയം കൈമാറി; പ്ലാന്‍ ഫണ്ട് മുടങ്ങി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയില്‍

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Mar 29, 2026, 09:53 am IST
inKerala

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട പ്ലാന്‍ ഫണ്ട് മുടങ്ങിയതോടെ ഗ്രാമ-നഗര വികസനം സമ്പൂര്‍ണ സ്തംഭനത്തില്‍. മൂന്നാം ഗഡുവായി ലഭിക്കേണ്ട 3,071 കോടി രൂപയാണ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാര്‍ നല്‍കാഞ്ഞത്. ഇതോടെ ലൈഫ് ഭവന പദ്ധതി, റോഡ് വികസനം, ശുചിത്വ മിഷന്‍ പ്രവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പഞ്ചായത്തിലെയും നഗരസഭകളുടെയും എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭനത്തിലായി. സംസ്ഥാന സര്‍ക്കാര്‍ നവകേരള സദസിലൂടെ സ്വീകരിച്ച പരാതികളുടെ തുടര്‍നടപടികളും ഇതുമൂലം നിലച്ച മട്ടാണ് .

സാധാരണഗതിയില്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി പ്ലാന്‍ ഫണ്ട് ലഭിക്കേണ്ടതാണ്. സംസ്ഥാനത്ത് ഭരണനിര്‍വഹണത്തിന് തനത് ഫണ്ട് ലഭിക്കുന്ന പഞ്ചായത്തുകള്‍ നാമമാത്രമാണ്. 80 ശതമാനം പഞ്ചായത്തുകള്‍ക്കും തനത് ഫണ്ട് കണ്ടെത്തി പദ്ധതി നിര്‍വഹണം സാധ്യമല്ല. ലൈഫ് മിഷന്‍ വീടുകളുടെ പണി പൂര്‍ണമായും നിലച്ചു. പദ്ധതിയില്‍ വീടിനായി കരാര്‍ ഒപ്പിട്ടവര്‍ക്ക് ആദ്യഗഡു പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപ നല്‍കാനുണ്ട്. കേന്ദ്ര വിഹിതം യഥാസമയം ലഭിച്ചിട്ടും സംസ്ഥാന വിഹിതം നല്‍കാനില്ലാത്തതുകൊണ്ട് പണികള്‍ നിര്‍ത്തിവച്ച സ്ഥിതിയിലാണ്.

സാമ്പത്തിക വര്‍ഷം തീരാന്‍ ഒരു ദിവസം മാത്രമാണുള്ളത്. അതിനാല്‍ പദ്ധതികള്‍ പലതും ലാപ്‌സ് ആകുമെന്ന് ജനപ്രതിനിധികള്‍ പറയുന്നു.

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പ്ലാന്‍സ് പോര്‍ട്ടല്‍ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം ഉള്‍പ്പെടെ 50 ശതമാനം മാത്രമാണ് ചെലവഴിച്ചത്. പിണറായി വിജയന്‍ അധികാരത്തില്‍ വന്നശേഷം ചെലവ് ചുരുക്കുന്നതിന് പകരം വിനിയോഗിക്കാവുന്നതിന്റെ പരമാവധി തുക ചെലവഴിച്ചശേഷം ബാക്കി അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ഇലക്ട്രോണിക്ക് ലെഡ്ജറില്‍ കാണിക്കുകയാണ് ചെയ്യുന്നത്. മിക്ക വര്‍ഷങ്ങളിലും പ്ലാന്‍ ഫണ്ട് ഉപയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ ഈ ഫണ്ട് വകമാറ്റി ശമ്പളം, പെന്‍ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള റവന്യൂ ചിലവുകള്‍ക്ക് എടുക്കുന്നതാണ് തദ്ദേശസ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ പാതിവഴിയില്‍ മുടങ്ങാന്‍ കാരണം.

പഞ്ചായത്തുകളുടെ വികസനത്തിനു മാത്രമേ പ്ലാന്‍ ഫണ്ട് ഉപയോഗിക്കാവൂ എന്നാണ് വ്യവസ്ഥയെങ്കിലും ഇതിന്റെ 82 ശതമാനം തുകയും സര്‍ക്കാര്‍ വികസനേതര ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

കുടിവെളള വിതരണവും പ്രതിസന്ധിയിലാകും
മറ്റെല്ലാ വകുപ്പുകളെയും പോലെ വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. ‘നിത്യ ചെലവിനു പോലും വാട്ടര്‍ അതോറിറ്റിക്കു പണമില്ല. പഞ്ചായത്തുകള്‍ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് വാട്ടര്‍ അതോറിറ്റിക്ക് വാട്ടര്‍ ചാര്‍ജ് നല്‍കേണ്ടത്. പഞ്ചായത്തുകളില്‍ നിന്ന് ഈ തുക ലഭിക്കാത്തതിനാല്‍ കുടിവെള്ള വിതരണം മുടങ്ങാന്‍ സാധ്യത ഏറെയാണെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

 

Tags: ലൈഫ് ഭവന പദ്ധതിറോഡ് വികസനംശുചിത്വ മിഷന്‍ പ്രവര്‍ത്തനംLocal self-government institutionsCentral share transferredPlan funds delayed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

പുതിയ വാര്‍ത്തകള്‍

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.