Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

ഒരു രാജ്യം വികസിതമാകണമെങ്കില്‍ ഊര്‍ജ്ജം അനിവാര്യമാണ്. ഇന്ന് ലോകരാജ്യങ്ങള്‍ തമ്മിലുള്ള പ്രധാന മത്സരവും ഊര്‍ജ്ജത്തിന് വേണ്ടിയാണ്.

ഏലൂര്‍ ഗോപിനാഥ്byഏലൂര്‍ ഗോപിനാഥ്
Mar 23, 2026, 04:50 pm IST
inVicharam, Article

നമ്മുടെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതാണ് ഊര്‍ജ്ജം. ഊര്‍ജ്ജലഭ്യത കുറഞ്ഞാല്‍ ജീവിതം തന്നെ സ്തംഭിക്കും. അതിനാല്‍, ഈ വിലമതിക്കാനാവാത്ത സമ്പത്ത് സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഒരു രാജ്യം വികസിതമാകണമെങ്കില്‍ ഊര്‍ജ്ജം അനിവാര്യമാണ്. ഇന്ന് ലോകരാജ്യങ്ങള്‍ തമ്മിലുള്ള പ്രധാന മത്സരവും ഊര്‍ജ്ജത്തിന് വേണ്ടിയാണ്. എന്നാല്‍ അമിതമായ ഊര്‍ജ്ജ ഉല്‍പാദനത്തിന്റെ ഫലമായി പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തിലെത്തി ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. ‘ക്ലൈമറ്റ് ട്രെയ്സ്’ (Climate TRACE) എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 5,633 കോടി ടണ്‍ മലിനവാതകങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു. ആഗോള താപനിലയിലെ വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി കുറയ്‌ക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമിച്ചുവരികയാണ്. കേരളമാകട്ടെ 2030-ഓടെ വിഷമാലിന്യങ്ങള്‍ 57,000 കിലോ ടണ്ണായി കുറയ്‌ക്കാനും ലക്ഷ്യമിടുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും? ലളിതമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാം:

വീടുകളിലെ വൈദ്യുതി ലാഭിക്കാന്‍:

എല്‍ഇഡി ബള്‍ബുകള്‍: പ്രകാശത്തിനായി എല്‍ഇഡി ബള്‍ബുകള്‍ മാത്രം ഉപയോഗിക്കുക. 7 വാട്ട് ശേഷിയുള്ള ഒരു എല്‍ഇഡി ബള്‍ബ് ഏകദേശം 143 മണിക്കൂര്‍ (ഏകദേശം 6 ദിവസം) തുടര്‍ച്ചയായി പ്രവര്‍ത്തിച്ചാലേ ഒരു യൂണിറ്റ് വൈദ്യുതിയാകൂ. ഇതിന്റെ ശരാശരി ആയുസ് 50,000 മണിക്കൂറാണ്.

സ്വാഭാവിക വെളിച്ചം: പകല്‍സമയത്ത് ജനലുകളും വാതിലുകളും തുറന്നിട്ട് പരമാവധി സൂര്യപ്രകാശം വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കുക.

പഠനത്തിന്: രാത്രിയില്‍ വായനയ്‌ക്കും പഠനത്തിനും എല്‍ഇഡി ടേബിള്‍ ലാമ്പുകള്‍ ഉപയോഗിക്കുക.

ഫാനുകളുടെ ഉപയോഗം: സാധാരണ സീലിംഗ് ഫാനുകള്‍ 65 വാട്ട് വൈദ്യുതി ഉപയോഗിക്കുന്നു (ഒരു മണിക്കൂര്‍ ഫുള്‍ സ്പീഡില്‍ പ്രവര്‍ത്തിച്ചാല്‍ 0.065 യൂണിറ്റ്). റെസിസ്റ്റര്‍ ടൈപ്പ് റെഗുലേറ്ററിന് പകരം ഇലക്ട്രോണിക് റെഗുലേറ്റര്‍ ഉപയോഗിക്കുക. വേഗത 5-ല്‍ നിന്ന് 3-ലേക്ക് കുറയ്‌ക്കുമ്പോള്‍ ഉപയോഗം 0.035 യൂണിറ്റായി കുറയും.

ബിഎല്‍ഡിസി ഫാനുകള്‍: ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നവയാണ് ബിഎല്‍ഡിസി ഫാനുകള്‍. ഇവയ്‌ക്ക് ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ ഏകദേശം 0.018 യൂണിറ്റ് വൈദ്യുതി മതിയാകും.

റഫ്രിജറേറ്റര്‍ (ഫ്രിഡ്ജ്): ഒരു സാധാരണ ഫ്രിഡ്ജ് വര്‍ഷത്തില്‍ 900 യൂണിറ്റോളം വൈദ്യുതി എടുക്കുമ്പോള്‍, ‘ഫൈവ് സ്റ്റാര്‍’ റേറ്റിങ്ങുള്ള 240 ലിറ്റര്‍ ഫ്രിഡ്ജ് ഏകദേശം 385 യൂണിറ്റ് മാത്രമേ ഉപയോഗിക്കൂ. ഫ്രിഡ്ജ് കൂടെക്കൂടെ തുറക്കാതിരിക്കുക. ഫ്രിഡ്ജില്‍ നിന്നും എടുത്ത ഭക്ഷണസാധനങ്ങള്‍ തണുപ്പ് മാറിയ ശേഷം മാത്രം ചൂടാക്കുക.

പാചകവാതകം: അടുപ്പിലെ ഫ്ളെയിം എപ്പോഴും നീല നിറത്തിലാണെന്ന് ഉറപ്പുവരുത്തുക. മഞ്ഞ നിറമാണെങ്കില്‍ ബര്‍ണര്‍ വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യണം.
പരിപ്പ്, പയര്‍, കടല തുടങ്ങിയവ വേവിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.

ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പ്രതലത്തിന് അനുയോജ്യമായ പാത്രങ്ങള്‍ ഉപയോഗിക്കുക.

മറ്റ് നിര്‍ദ്ദേശങ്ങള്‍: ഇസ്തിരിപ്പെട്ടി: ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കട്ട്-ഓഫ് ഉള്ളവ ഉപയോഗിക്കുക. ആഴ്ചയില്‍ ഒരു ദിവസം മാത്രം വസ്ത്രങ്ങള്‍ ഒന്നിച്ച് ഇസ്തിരിയിടുക. രാത്രിയില്‍ (പീക്ക് സമയത്ത്) ഇത് ഒഴിവാക്കുന്നത് വൈദ്യുതി ലാഭിക്കാന്‍ സഹായിക്കും.
ഇന്‍വെര്‍ട്ടര്‍: പഴക്കം ചെന്ന ഇന്‍വെര്‍ട്ടറുകളും ബാറ്ററികളും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കും. കൃത്യസമയത്ത് ടെക്നീഷ്യനെ കാണിച്ച് പരിശോധിക്കുക.

വയറിംഗ്: വീടുകളിലെ പഴയ വയറിംഗും എര്‍ത്തിംഗും പരിശോധിക്കുക. ‘ഇന്‍സുലേഷന്‍ റെസിസ്റ്റന്‍സ് ടെസ്റ്റര്‍’ ഉപയോഗിച്ച് ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തുക.

പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തുക. കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ പരിമിതമാണ്. അവ സൂക്ഷിച്ച് ഉപയോഗിക്കുക, അറിഞ്ഞ് പ്രവര്‍ത്തിക്കുക. വരുംതലമുറയ്‌ക്കായി പ്രകൃതിയെ കരുതിവെക്കാം; ധാരാളം മരങ്ങള്‍ നട്ടുപിടിപ്പിക്കാം.

Tags: ElectricityPOWER
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

Kerala

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

Kerala

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

പുതിയ വാര്‍ത്തകള്‍

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.