Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

ജോയി കല്ലറbyജോയി കല്ലറ
Mar 14, 2026, 12:49 pm IST
inKerala, Kottayam

കല്ലറ: ഓരോ ഗ്രാമത്തിലും വിനോദ സഞ്ചാര പദ്ധതികളെ പ്രോത്സാഹിയ്‌ക്കുന്നതിനായി ഉത്തരവാദിത്വ ടൂറിസം എന്ന പേരില്‍ വലിയ തോതിലുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിയ്‌ക്കുകയും എഴുമാംതുരുത്ത്, കുമരകം പോലുള്ള പ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുയും ചെയ്യുമ്പോള്‍ മറുവശത്ത് കേരളാ മാരിടൈം ബോര്‍ഡ് ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന വിചിത്രവാദവുമായി കത്ത് പുറത്തിറക്കിയത് നിരവധി കുടുംബങ്ങളില്‍ ആശങ്കകള്‍ ഉയര്‍ത്തുന്നു.

കല്ലറ, എഴുമാംതുരുത്ത്, കുമരകം പ്രദേശങ്ങളില്‍ നിരവധി പേര്‍ ജീവനോപാധിയെന്ന നിലയില്‍ വലിയ തുകകള്‍ ബാങ്കില്‍ നിന്ന് വായ്‌പയെടുത്താണ് ജലയാനങ്ങള്‍ നീറ്റിലിറക്കിയിരിയ്‌ക്കുന്നത്. കേരളത്തിലെ ഏഴ് കനാല്‍ ഓഫീസുകള്‍ വഴി സുരക്ഷാ ക്രമീകരണ ഉപകരണങ്ങളുടെ പരിശോധന ഉള്‍പ്പടെ നിശ്ചിത കാലയിളവുകളില്‍ പൂര്‍ത്തിയാക്കിയാണ് ജലയാനങ്ങളുടെ ലൈസന്‍സ് നേടുന്നത്.

അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നെല്‍കൃഷി ചെയ്യുന്ന പാടങ്ങള്‍ക്കും ആവാസ വ്യവസ്ഥയ്‌ക്കും ദേഷകരമാവാത്തവിധം ചെറിയ മോട്ടോറുകള്‍ ഘടിപ്പിച്ചാണ് ഇത്തരം ബോട്ടുകള്‍ തോടുകളില്‍ കൂടി സഞ്ചാരികളുമായി പോകുന്നത്. കല്ലറ പോലുള്ള പ്രദേശങ്ങളില്‍ തോടുകളിലെ പുല്‍ക്കെട്ടുകള്‍ ഒരു പരിധിവരെ തെളിച്ച് ഗതാഗതയോഗ്യമാക്കുന്നതും ഇത്തരത്തില്‍ ബോട്ടുകളിറക്കിയിരിയ്‌ക്കുന്നവരാണ്. കേരളാ മാരിടൈം ബോര്‍ഡിന്റെ തലതിരിഞ്ഞ നടപടി നിരവധി സാധാരണ കുടുംബങ്ങളെയാണ് ബാധിച്ചിരിയ്‌ക്കുന്നത്.

കല്ലറയില്‍ ഉള്‍നാടന്‍ ജല ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിയ്‌ക്കുന്ന കാശിനാഥന്‍ എന്ന ബോട്ടിന്റെ ഉടമ പി.റ്റി സുരേഷ് കുമാര്‍ ലൈസന്‍സ് പുതുക്കാന്‍ വൈക്കം കനാല്‍ ഓഫീസറെ സമീപിച്ചപ്പോഴാണ് കേരളാ മാരിടൈം ബോര്‍ഡിന്റെ നിലപാടു മൂലം ലൈസന്‍സ് പുതുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്.

ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഗ്രാമീണ ടൂറിസം പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. പ്രാദേശിക കൂട്ടായ്‌മകളാണ് ഇത്തരം ടൂറിസം പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവ കേന്ദ്രീകരിച്ച് നാട്ടിലെ സ്്ത്രീ കൂട്ടായ്‌മകള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും വരുമാനവും ലഭ്യമായിരുന്നു. സാധാരണക്കാര്‍ക്ക് വന്നിരിക്കാനും സമയം ചെലവഴിക്കാനും പറ്റുന്ന സ്ഥലമാണ് ഇത്തരം പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. ഇതിനെ തകര്‍ക്കുന്ന സമീപനമാണ് കേരളാ മാരിടൈം ബോര്‍ഡിന്റേതെന്നാണ് ആക്ഷേപം.

Tags: KumarakamBoat serviceTourism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.