മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പില്‍ തവനൂരില്‍ നിന്ന് ജനവിധി തേടാന്‍ കെ ടി ജലീലിനോട് ആവശ്യപ്പെട്ട് സി പി എം സംസ്ഥാന നേതൃത്വം. ജലീല്‍ ഇല്ലെങ്കില്‍ മണ്ഡലം കൈവിട്ടു പോകുമെന്നാണ് വിലയിരുത്തല്‍.
മൂന്ന് തവണ തുടര്‍ച്ചയായി വിജയിച്ചതിനാല്‍ ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്ന് ആണ് ജലീല്‍ നേരത്തേ പറഞ്ഞിരുന്നത്.ജില്ല സെക്രട്ടറിയേറ്റ് നല്‍കിയ പട്ടികയില്‍ ജലീലിന്റെ പേര് ഉണ്ടായിരുന്നില്ല.
അതേസമയം,വി.പി സാനുവിനെ പൊന്നാനിയില്‍ പരിഗണിച്ചേക്കും. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റില്‍ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കുറിച്ച് ചര്‍ച്ച ചെയ്തു. തവനൂരില്‍ മറ്റൊരു സ്ഥാനാര്‍ഥിയുടെ പേര് പരിഗണിക്കുകയും ചെയ്തു. മലപ്പുറത്ത് കൂടുതല്‍ സീറ്റുകള്‍ നേടാനു ളള പ്രവര്‍ത്തനങ്ങളാണ് മുസ്ലീം ലീഗും യുഡിഎഫും നടത്തുന്നത്.















