Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആണവായുധങ്ങള്‍ ഒളിപ്പിച്ചുവെച്ച പാകിസ്ഥാന്റെ കിരാനഹില്‍സ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തിരുന്നു; സൂചന നല്‍കി ഇന്ത്യന്‍ വ്യോമസേന

ആണവായുധങ്ങള്‍ ഒളിപ്പിച്ചുവെച്ച പാകിസ്ഥാന്റെ കിരാന (കിര്‍ന) കുന്നുകളില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ച് ഇന്ത്യന്‍ വ്യോമസേന. സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇന്ത്യന്‍ വ്യോമസേന ഇതു സംബന്ധിച്ച് വീഡിയോയിലൂടെ ചില സൂചനകള്‍ നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2026, 09:29 pm IST
inIndia, World, Defence
ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടത്തോടെ പാകിസ്ഥാനിലെ സര്‍ഗോദയിലേക്ക് പറക്കുന്നു (നടുവില്‍ താഴെ) കിരാന കുന്നുകളില്‍ നടന്ന ആക്രമണത്തിന്‍റെ രേഖാചിത്രം (വലത്ത്) നൂര്‍ഖാന്‍ വ്യോമബേസില്‍ ബ്രഹ്മോസ് മിസൈല്‍ പതിച്ച് ഉണ്ടായ അഗാധഗര്‍ത്തം (ഇടത്ത്)

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടത്തോടെ പാകിസ്ഥാനിലെ സര്‍ഗോദയിലേക്ക് പറക്കുന്നു (നടുവില്‍ താഴെ) കിരാന കുന്നുകളില്‍ നടന്ന ആക്രമണത്തിന്‍റെ രേഖാചിത്രം (വലത്ത്) നൂര്‍ഖാന്‍ വ്യോമബേസില്‍ ബ്രഹ്മോസ് മിസൈല്‍ പതിച്ച് ഉണ്ടായ അഗാധഗര്‍ത്തം (ഇടത്ത്)

ഇസ്ലാമബാദ്: ആണവായുധങ്ങള്‍ ഒളിപ്പിച്ചുവെച്ച പാകിസ്ഥാന്റെ കിരാന (കിര്‍ന) കുന്നുകളില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ മിസൈലുകള്‍ ആഴത്തില്‍ സ്ഫോടനമുണ്ടാക്കിയെന്ന ചില സൂചനകള്‍ നല്‍കി ഇന്ത്യന്‍ വ്യോമസേന. സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇന്ത്യന്‍ വ്യോമസേന ഇതു സംബന്ധിച്ച് വീഡിയോയിലൂടെ ചില സൂചനകള്‍ നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ വ്യോമസേനയുടെ വീഡിയോ…ഇതില്‍ പശ്ചാത്തലസംഗീതമായി നല്‍കിയിരിക്കുന്നത് മഹിഷാസുരമര്‍ദ്ദീനി സ്ത്രോത്രത്തിലെ ഐഗിരി നന്ദിനി…എന്ന് തുടങ്ങുന്ന ആദ്യ വരികളാണ്:

#IAFSindoorFormation
Standing shoulder to shoulder with our sister services, the Sindoor Formation on #RepublicDay2026 underscored the #IndianAirForce’s role in shaping military outcomes through precise and time-sensitive air operations.

Music credits : Mahisasura Mardini… pic.twitter.com/P5tUHQS3lS

— Indian Air Force (@IAF_MCC) January 26, 2026

ഈ വീഡിയോയില്‍ നൂര്‍ഖാന്‍ എയര്‍ബേസിനടുത്ത് ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ ഗര്‍ത്തം വരെ കാണിക്കുന്നു. നൂര്‍ഖാന്‍ ബേസിലാണ് പാകിസ്ഥാന്റെ ആണവായുധങ്ങളുടെ മേല്‍നോട്ടം നടത്തുന്ന സ്ട്രാറ്റജിക് പ്ലാന്‍ ഡിവിഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. സഗോദയിലെ മുഷഫ് വ്യോമബേസിലും ഇന്ത്യയുടെ മിസൈല്‍ ആക്രമണം നടന്നിരുന്നു. കിരാന കുന്നുകള്‍ക്കടിയില്‍ ഒളിപ്പിച്ചുവെച്ച ആണവായുധങ്ങളുമായി അടുത്ത സ്ഥലമാണിത്. ഈ ആക്രമണത്തില്‍ കിരാന കുന്നുകളില്‍ നിന്നും ആണവവികിരണം ഉണ്ടായി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യന്‍ വ്യോമസേന ഓപ്പറേഷന്‍ സിന്ദൂര്‍ ഫോര്‍മേഷന്‍ നടത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത എല്ലാ വിമാനങ്ങളും ചേര്‍ന്നായിരുന്നു ഈ പ്രത്യേക പറക്കല്‍ നടന്നത്. ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയിലാണ് ഇന്ത്യന്‍ വ്യോമസേന കിരാനകുന്നുകളിലും നൂര്‍ഖാന്‍ എയര്‍ബേസിലും ആക്രമണം നടത്തിയ കാര്യം സൂചിപ്പിക്കുന്നത്.

സുഖോയ്, റഫാല്‍, ജാഗ്വാര്‍, തേജസ് ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങളാണ് പാകിസ്ഥാനിലെ സര്‍ഗോദയ്‌ക്കടുത്തുള്ള കിരാന ഹില്‍സ് ആക്രമിച്ചത്. കിരാന ഹില്‍സിനും അതിനടുത്തുള്ള നൂര്‍ഖാന്‍ വ്യോമബേസും ഇന്ത്യന്‍ സേന ആക്രമിച്ചിരുന്നു. പക്ഷെ കിരാന ഹില്‍സ് ഇന്ത്യ ആക്രമിച്ച കാര്യം അന്ന് ഇന്ത്യ നിഷേധിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ നാളുകളില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ വ്യോമ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എയർ മാർഷൽ എ.കെ. ഭാരതി ചില പത്രപ്രവര്‍ത്തകര്‍ കിരാന ഹില്‍സ് ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഒരു പുഞ്ചിരിയോടെയായിരുന്നു. . “കിരാന ഹിൽസിൽ ചില ആണവ ഇൻസ്റ്റാളേഷനുകൾ ഉണ്ടെന്ന് ഞങ്ങളോട് പറഞ്ഞു തന്നതിന് നന്ദി. ഞങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. കിരാന ഹിൽസിൽ ഞങ്ങൾ ആക്രമണം നടത്തിയിട്ടില്ല, അവിടെ എന്തെങ്കിലുമുണ്ടോ.”- ഇതായിരുന്നു ഇന്ത്യയുടെ വ്യോമ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എയർ മാർഷൽ എ.കെ. ഭാരതിയുടെ അന്നത്തെ പ്രതികരണം. പക്ഷെ ഇന്ന് റിപ്പബ്ലിക് ദിനത്തില്‍ ഇത് സംബന്ധിച്ച ചില സൂചനകള്‍ ഒരു വീഡിയോയിലൂടെ നല്‍കുകയായിരുന്നു ഇന്ത്യന്‍ വ്യോമസേന.

ലാഹോറില്‍ നിന്നും 187 കിലോമീറ്റര്‍ മാത്രം അകലെയാണ് കിരാന ഹില്‍സ്. ഈ കുന്നിനുള്ളിലാണ് പാകിസ്ഥാന്‍ അവരുടെ ആണവായുധം ഒളിപ്പിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ആക്രമണത്തോടെയാണ് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് മുന്‍പില്‍ മുട്ടുകുത്തിയത്. ഇന്ത്യന്‍ വ്യോമസേന എക്സില്‍ റിപ്പബ്ലിക് ദിനത്തില്‍ പങ്കുവെച്ച വീഡിയോയില്‍ നൂര്‍ബേസില്‍ ബ്രഹ്മോസ് മിസൈല്‍ പതിച്ച് സൃഷ്ടിക്കപ്പെട്ട കൂറ്റന്‍ ഗര്‍ത്തവും കാണിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറില്‍ കിരാന കുന്നുകളില്‍ ഇന്ത്യ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് അമേരിക്കയുടെ കോണ്‍സ്റ്റന്‍റ് ഫീനിക്സ് എന്ന ഡബ്ല്യുസി135ആര്‍ സ്നിഫര്‍ വിമാനം അവിടേക്ക് പറന്നുചെന്നിരുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ആണവസ്ഫോടനത്തെ തുടര്‍ന്ന് ആണവവികിരണമുണ്ടാക്കുന്ന അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തിലുണ്ടെങ്കില്‍ അത് അത് മണത്തുകണ്ടുപിടിക്കാനുള്ള കഴിവ് സ്നിഫര്‍ വിമാനത്തിനുണ്ട്. ഈ അമേരിക്കന്‍ വിമാനമാണ് കിരാനകുന്നുകളില്‍ ആണവബേസ് ആക്രമിക്കപ്പെട്ടുവെന്ന കാര്യം മണത്തറിഞ്ഞതെന്ന് വാര്‍ത്തയുണ്ടായിരുന്നു.

ഇതിന് പിന്നാലെ ബോറോണ്‍ എന്ന മൂലകം ധാരാളമായി അടങ്ങിയിട്ടുള്ള ഈജിപ്സിതിലെ മണ്ണുമായി ഒരു വിമാനം കിരാന കുന്നിലേക്ക് പറന്നെത്തിയിരുന്നതായും വാര്‍ത്തയുണ്ടായിരുന്നു. ആണവാവശിഷ്ടങ്ങള്‍ അന്തരീക്ഷത്തിലുണ്ടെങ്കില്‍ അതിനെ നശിപ്പിക്കാനുള്ള ഒരു സവിശേഷമായ കഴിവ് ഈജിപ്തിലെ മണ്ണിനുള്ളതായി പറയുന്നു. ഇത്തരം വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതിരോധനിരീക്ഷകര്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്റെ ആണവായുധങ്ങള്‍ക്ക് കേട് പറ്റിയെന്ന നിഗമനത്തില്‍ എത്തിയത്. കിരാന കുന്നുകളില്‍ ബ്രഹ്മോസ് മിസൈല്‍ പതിച്ച് ആഴത്തിലുള്ള ഗര്‍ത്തം രൂപപ്പട്ട കാര്യം ഇപ്പോള്‍ ഇന്ത്യന്‍ വ്യോമസേന ഒരു വീഡിയോയിലൂടെ സൂചന നല്‍കിയത്.

Tags: Noorkhan baseSargodhaMushaf airbasepakistanIndian Air ForceIAFOperation SindoorKirana Hills
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.