Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍വിഎസ് മണി പത്മശ്രീ ഏറ്റുവാങ്ങുമ്പോള്‍ പൊളിയുന്നത് മോദിയെ ഉള്‍പ്പെടെ തീര്‍ത്തുകളയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചന

ഈ വര്‍ഷം പത്മ അവാര്‍ഡ് നേടിയ 113 പേരില്‍ പത്മശ്രീ നേടിയവരുടെ പട്ടികയില്‍ ആര്‍വിഎസ് മണിയും ഉണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ മുന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍വിഎസ് മണിയ്‌ക്ക് പത്മശ്രീ പുരസ്കാരം നല്‍കി ആദരിക്കുമ്പോള്‍ പൊളിഞ്ഞുവീഴുന്നത് കോണ്‍ഗ്രസ് ഭരണകൂട ഭീകരതയുടെ വലിയൊരു മുഖംമൂടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2026, 10:44 pm IST
in India
പത്മശ്രീ നേടിയ ആര്‍വിഎസ് മണി (ഇടത്ത്) ഇഷ്റത്ത് ജഹാന്‍ (നടുവില്‍) 2009ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം (വലത്ത്)

പത്മശ്രീ നേടിയ ആര്‍വിഎസ് മണി (ഇടത്ത്) ഇഷ്റത്ത് ജഹാന്‍ (നടുവില്‍) 2009ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം (വലത്ത്)

ന്യൂദല്‍ഹി: ഈ വര്‍ഷം പത്മ അവാര്‍ഡ് നേടിയ 113 പേരില്‍ പത്മശ്രീ നേടിയവരുടെ പട്ടികയില്‍ ആര്‍വിഎസ് മണിയും ഉണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ മുന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍വിഎസ് മണിയ്‌ക്ക് പത്മശ്രീ പുരസ്കാരം നല്‍കി ആദരിക്കുമ്പോള്‍ പൊളിഞ്ഞുവീഴുന്നത് കോണ്‍ഗ്രസ് ഭരണകൂട ഭീകരതയുടെ വലിയൊരു മുഖംമൂടിയാണ്.

2004ല്‍ ഇഷ്റത്ത് ജഹാന്‍ എന്ന പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേര്‍ ഗൂജറാത്തില്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ 2009 മാര്‍ച്ചില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. അതില്‍ ഇഷ്രത്ത് ജഹാന്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട നാല് പേരും ഭീകരവാദികളാണെന്ന് പറയുന്നതായിരുന്നു ഈ സത്യവാങ്മൂലം. അന്ന് പൊലീസ് നടത്തിയ കേസന്വേഷണത്തിലെ വസ്തുതകള്‍ നിരത്തിവെച്ചായിരുന്നു ഈ സത്യവാങ്മൂലം തയ്യാറാക്കിയതെന്ന് ആര്‍വിഎസ് മണി പറയുന്നു. ഇതില്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍വിഎസ് മണി ഒപ്പുവെച്ചിരുന്നു.പക്ഷെ പിന്നീട് 2009 സെപ്തംബറില്‍ വീണ്ടും മറ്റൊരു സത്യവാങ്മൂലം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൃഷ്ടിച്ചു. അതില്‍ ഈ നാല് പേരും ഭീകരവാദികളല്ലെന്നും ഗുജറാത്ത് പൊലീസ് ഒരു ആസൂത്രിത ഏറ്റുമുട്ടലില്‍ ഇവരെ വധിക്കുകയായിരുന്നുവെന്നും ഇത് കാവിഭീകരതയുടെ ഭാഗമാണെന്നും ആയിരുന്നു ഈ സത്യവാങ്മൂലം. ഇതില്‍ പക്ഷെ ഒപ്പുവെയ്‌ക്കാന്‍ ആര്‍വിഎസ് മണി തയ്യാറായില്ല. ആരാണ് രണ്ടാമത്തെ ഈ നുണക്കഥകള്‍ നിറഞ്ഞ സത്യവാങ്മൂലം തയ്യാറാക്കിയതെന്ന് തനിക്ക് അറിയില്ലെന്ന് ആര്‍വിഎസ് മണി പറയുന്നു. പിന്നില്‍ പ്രവര്‍ത്തിച്ചത് ചോദ്യം ചെയ്യാനാവാത്ത അധികാരമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൈകളാണെന്ന് ഉറപ്പ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിയ്‌ക്കുന്ന കാലത്ത് കാവി ഭീകരതയുണ്ടെന്ന് കെട്ടിച്ചമച്ചുണ്ടാക്കിയ കേസിലെ സത്യവാങ്മൂലത്തില്‍ ഒപ്പുവെയ്‌ക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആര്‍വിഎസ് മണിയെ പല രീതിയിലും നിര്‍ബന്ധിച്ചിരുന്നു. ഇഷ്രത് ജഹാന്‍ വധക്കേസുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളെ വേട്ടയാടാന്‍ കാവി ഭീകരത എന്ന കള്ളക്കേസ് ചമയ്‌ക്കുകയായിരുന്നു. പക്ഷെ അന്ന് അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍വിഎസ് മണി ഈ കള്ളസത്യവാങ്മൂലത്തില്‍ ഒപ്പുവെയ്‌ക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

2013ല്‍ വീണ്ടും ഈ ഇഷ്രത്ത് ജഹാന്‍ കേസ് കേന്ദ്രം ഭരിയ്‌ക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊടിതട്ടിയെടുത്തു. 2014ല്‍ നടക്കാന്‍ പോകുന്ന ദേശീയ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് ഗുജറാത്ത്  മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി, ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഇഷ്റത്ത് ജഹാന്‍ കേസില്‍ കുടുക്കി തീര്‍ത്ത് കളയുക എന്നതായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ലക്ഷ്യം. അതുവഴി 2014ലെ ദേശീയ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള മോദി എന്ന ശക്തനായ നേതാവിനെ ഇല്ലാതാക്കുക എന്നത് തന്നെയായിരുന്നു കോണ്‍ഗ്രസ് ഗൂഢാലോചന. ഈ സത്യവാങ്മൂലത്തില്‍ ഒപ്പുവെയ്‌ക്കാന്‍ ഇഷ്റത്ത് ജഹാന്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആര്‍എവിഎസ് മണിയെ ശാരീരികമായിപ്പോലും പീഢിപ്പിച്ചു. രണ്ടാമത്തെ ഈ കള്ള സത്യവാങ്മൂലം മറ്റാരോ എഴുതിയതാണെന്നും ആര്‍വിഎസ് മണി പറയുന്നു. 2009ല്‍ പി. ചിദംബരമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി. സോണിയാഗാന്ധിയ്‌ക്കും മോദിയെ കുടുക്കുന്നതില്‍ പ്രത്യേകതാല‍്പര്യമുണ്ടായിരുന്നതായി ആരോപണമുണ്ടായിരുന്നു.

എന്താണ് ഇഷ്രത്ത് ജഹാന്‍ വധക്കേസ്?

ലഷ്കര്‍ ഇ ത്വയിബ ഭീകരരായ ഇഷ്രത്ത് ജഹാനും മറ്റ് മൂന്ന് പേരും വധിക്കപ്പെട്ട നിലയില്‍

2004 ജൂൺ 15 ന്, അഹമ്മദാബാദ് പോലീസ് ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരും അഹമ്മദാബാദിലെ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോ (എസ്‌ഐ‌ബി) അംഗങ്ങളും ചേർന്ന് നാല് പേരെ വെടിവച്ചു കൊന്നു. സംഭവത്തിൽ കൊല്ലപ്പെട്ടവരിൽ മഹാരാഷ്‌ട്രയിലെ മുംബ്രയിൽ നിന്നുള്ള 19 വയസ്സുള്ള ഇസ്രത്ത് ജഹാൻ റാസയും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു – ജാവേദ് ഗുലാം ഷെയ്‌ക്ക്, അംജദ് അലി റാണ, സീഷാൻ ജോഹർ.എന്നിവരാണ് വധിക്കപ്പെട്ടത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ ഉൾപ്പെട്ട ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) പ്രവർത്തകരാണ് ഇസ്രത്ത് ജഹാനും കൂട്ടാളികളും എന്ന് സംസ്ഥാന ഏജൻസികളും പോലീസും അവകാശപ്പെട്ടിരുന്നു. .പക്ഷെ പിന്നീട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഈ വധം ഒരു “ഏറ്റുമുട്ടൽ കൊലപാതക”മാണെന്ന് ആരോപിച്ച് രംഗത്ത് വരികയുണ്ടായി. മാത്രമല്ല, 2014ല്‍ ദേശീയ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നരേന്ദ്രമോദിയെ കുടുക്കുക എന്ന ലക്ഷ്യത്തോടെ 2013ല്‍ സിബിഐ അഹമ്മദാബാദ് കോടതിയില്‍ ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇഷ്രത്ത് ജഹാന്‍ ഉള്‍പ്പെടെ നാല് പേര്‍ ഭീകരവാദികളല്ലെന്നും അവരെ ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ വധിച്ചതാണെന്നും അത് ക്രൂരമായ  കൊലയായിരുന്നു വെന്നുമായിരുന്നു സിബിഐ കഥ കെട്ടിച്ചമച്ചത്.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കര്‍ ഇ ത്വയിബയുമായി ബന്ധമുള്ള ഇഷ്രത്ത് ജഹാന്‍ ഉള്‍പ്പെടെയുള്ള നാലുപേരും ഗുജറാത്തിൽ നരേന്ദ്ര മോദിയെ വധിക്കാൻ എത്തിയതായിരുന്നു. 2002-ൽ 1000-ത്തിലധികം പേർ കൊല്ലപ്പെട്ട വർഗീയ കലാപത്തിന് പ്രതികാരം ചെയ്യാനായിരുന്നു ഇതെന്നും ഗുജറാത്ത് പോലീസ് കണ്ടെത്തിയരുന്നു. അന്നത്തെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ധനഞ്ജയ് ജി ആയിരുന്നു പോലീസ് സംഘത്തെ നയിച്ചത്.

Tags: amit-shahCBIP.ChidambaramRVS ManiPadmashri awardpadma award 2026Nushrat Jahan murder caseGujarat CM Narendra ModiSaffron terror
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)
Kerala

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

പുതിയ വാര്‍ത്തകള്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.