Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്തെ മഹാകുംഭമേളയ്‌ക്ക് തമിഴ്നാട്ടില്‍ നിന്നുള്ള രഥയാത്ര തടഞ്ഞ് തമിഴ്നാട് പൊലീസ് ; പിന്നില്‍ സ്റ്റാലിന്റെ ദുഷ്ട ലാക്ക്

മലപ്പുറത്തെ തിരുനാവായക്ഷേത്രത്തിന് മുന്‍പിലെ ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന മഹാകുംഭമേളയ്‌ക്ക് തമിഴ്നാട്ടില്‍ നിന്നും എത്തേണ്ട രഥയാത്ര തടഞ്ഞ് തമിഴ്നാട് പൊലീസ്. തമിഴ്നാട്ടിലെ തിരുമൂര്‍ത്തി കുന്നുകളില്‍ നിന്നാണ് രഥയാത്ര ആരംഭിയ്‌ക്കേണ്ടിയിരുന്നത്. ഇതാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 07:55 pm IST
in Kerala, India

തിരുനാവായ: മലപ്പുറത്തെ തിരുനാവായക്ഷേത്രത്തിന് മുന്‍പിലെ ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന മഹാകുംഭമേളയ്‌ക്ക് തമിഴ്നാട്ടില്‍ നിന്നും എത്തേണ്ട രഥയാത്ര തടഞ്ഞ് തമിഴ്നാട് പൊലീസ്. തമിഴ്നാട്ടിലെ തിരുമൂര്‍ത്തി കുന്നുകളില്‍ നിന്നാണ് രഥയാത്ര ആരംഭിയ്‌ക്കേണ്ടിയിരുന്നത്. ഇതാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്.

രഥയാത്രയ്‌ക്കുള്ള മഹാമേരു അഴിച്ചുമാറ്റാനും തമിഴ്നാട് പൊലീസ് രഥയാത്രയുടെ സംഘാടകരോട് പറഞ്ഞിരിക്കുകയാണ്.

എന്തിന് തിരുമൂര്‍ത്തി മലയില്‍ നിന്നും രഥഘോഷയാത്ര?

കേരളദേശത്തിന്റെ രക്ഷയ്‌ക്കായി പരശുരാമന്‍ സ്ഥാപിച്ച നാല് അംബികാക്ഷേത്രങ്ങളില്‍നിന്നും ദീപശിഖകള്‍ മാഘമഹോത്സവവേദിയിലെത്തിയ്‌ക്കും. ദക്ഷിണഗംഗ എന്ന് അറിയപ്പെടുന്ന ഭാരതപ്പുഴ ആരംഭിയ്‌ക്കുന്നത് തമിഴ്‌നാട്ടിലെ ഉഡുമല്‍പേട്ടിനടുത്തുള്ള തിരുമൂര്‍ത്തിമലയില്‍നിന്നാണ്. ഈ തിരുമൂര്‍ത്തിമലയില്‍നിന്നും ജനുവരി 19 ന് രാവിലെയാണ് രഥയാത്ര ഉദ്ദേശിച്ചിരുന്നത്. ഉഡുമല്‍പേട്ട്, പെള്ളാച്ചി, എട്ടിമട, കോയമ്പത്തൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കേരളത്തില്‍ പ്രവേശിച്ച് പാലക്കാട്, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം ഭാഗങ്ങളിലെ സ്വീകരണങ്ങളും ഏറ്റുവാങ്ങി തിരുനാവായയില്‍ എത്തുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരുന്നത്.

പക്ഷെ ഈ രഥയാത്രയാണ് തമിഴ്നാട് പൊലീസ് സ്റ്റാലിന്റെ പ്രത്യേകനിര്‍ദേശപ്രകാരം തടഞ്ഞത്. സനാതനമായ എല്ലാം തടയുക എന്നതാണ് സ്റ്റാലിന്റെ നിലപാട്.

രഥഘോഷയാത്രയുടെ ആരംഭം വാളയാറില്‍ നിന്നാക്കി
തമിഴ്നാട് സര്‍ക്കാര്‍ രഥഘോഷയാത്ര നിരോധിച്ചതോടെ കേരളത്തിലെ വാളയാറില്‍ നിന്നും രഥഘോഷയാത്ര ആരംഭിച്ചാല്‍ മതിയെന്ന് സംഘാടകര്‍ തീരുമാനിച്ചു. ജനവരി 19ന് രാവിലെ തിരുനാവായില്‍ രഥഘോഷയാത്രയുടെ ഭാഗമായി നദീപൂജയും ഗോപൂജയും മഹാമേരു പൂജയും നടത്തിയിരുന്നു. പക്ഷെ മഹാമേരു രഥയാത്ര തമിഴ്നാട്ടില്‍ പൊലീസ് തടയുകയായിരുന്നു. നേരത്തെ തമിഴ്നാട് സര്‍ക്കാര്‍‍ ഇതിന് അനുമതി നല്‍കിയിരുന്നതാണ്. അതാണ് പൊടുന്നനെ തടഞ്ഞത്. കേരളത്തില്‍ നിന്നുള്ള ചിലര്‍ തമിഴ്നാട് സര്‍ക്കാരില്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തിയതായും അറിയുന്നു.

തമിഴ്നാട് എല്ലാ ഓഫീസുകളിലും കയറിയിറങ്ങി അനുമതി വാങ്ങിയിട്ടും രക്ഷയില്ല
തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ മഹാകുംഭമേളയുടെ സംഘാടകര്‍ ഒരുമാസമായി കയറിയിറങ്ങി അനുമതി വാങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുമൂര്‍ത്തി മലയില്‍ നിന്നും ജനുവരി 19 തിങ്കളാഴ്ച രാവിലെ രഥയാത്ര ആരംഭിക്കുന്നതോടെ അതിന് തമിഴ്നാട്ടില്‍ 30 ഇടങ്ങളില്‍ സ്വീകരണം ഒരുക്കിയിരുന്നു. ഈ സ്വീകരണസ്ഥലങ്ങളില്‍ എല്ലാ ഒരുക്കങ്ങും നടത്തി കാത്തിരുന്നവര്‍ നിരാശരായി. തമിഴ്നാട് പൊലീസ് തിങ്കളാഴ്ച രാവിലെതന്നെ എത്തി രഥത്തില്‍ നിന്നും മേരു അഴിച്ചുമാറ്റുകയായിരുന്നു. ഇതോടെ തമിഴ്നാട്ടിലെ രഥഘോഷയാത്ര റദ്ദാക്കി. ഈ മഹാമേരും തമിഴ്നാട് പൊലീസ് തന്നെ ഒരു വാഹനത്തില്‍ വാളയാറില്‍ എത്തിച്ചുതരാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. അത് പ്രകാരം വാളയാറില്‍ നിന്നും വീണ്ടും രഥഘോഷയാത്ര ആരംഭിക്കാനാണ് പദ്ധതി. 22ാം തീയതി വൈകീട്ട് വാളയാറില്‍ നിന്നുള്ള രഥയാത്ര തിരുനാവായില്‍ എത്തിച്ചേരും. കേരളത്തിലെ രഥഘോഷയാത്ര മുടങ്ങാതെ നേരത്തെ നിശ്ചയിച്ചതുപോലെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Tags: Thirumurhty malaMK StalinMalappuram MahakumbhmelaMalappuram KumbhmelaThirunavaya kumbhmelaAnti Sanatan DharmaSwami Anandavanam Bharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

മൂന്നുമാസത്തില്‍ ജോസഫ് വിജയിന്റെ സര്‍ക്കാര്‍ നിലംപൊത്തുമെന്ന് സ്റ്റാലിന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്?

India

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

India

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.