ന്യൂഡൽഹി: ഇന്ത്യ കണ്ട മികച്ച മുഖ്യമന്ത്രിമാർ ആരൊക്കെയെന്ന ചോദ്യത്തിന് തോറ്റ മൂന്ന് മുഖ്യമന്ത്രിമാരെ ഉയർത്തിക്കാട്ടി പാറ്റ പാർട്ടി സ്ഥാപകൻ. ഒരു ടെലിവിഷൻ പരിപാടിയിലാണ് അഭിജീത് ദിപ്‌കെ സ്റ്റാലിനെയും പിണറായി വിജയനെയും അരവിന്ദ് കെജ്‌രിവാളെയും രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരെന്ന് വിശേഷിപ്പിച്ചത്. തമിഴ്‌നാടിന്റെ സമ്പദ്‌വ്യവസ്ഥയിൽ എം കെ സ്റ്റാലിൻ മികച്ച പ്രവർത്തനം നടത്തിയെന്നും കേരളത്തിലെ ആരോഗ്യ മേഖലയിലെ പിണറായി വിജയന്റെ പ്രവർത്തനം ശ്രദ്ധേയമാണെന്നും അഭിജീത് ദിപ്‌കെ പറഞ്ഞു.
എന്നാൽ ഇതിന് പിന്നാലെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കിയ നേതാക്കളെയാണ് സിജെപി മികച്ച മുഖ്യമന്ത്രിമാരായി തിരഞ്ഞെടുത്തതെന്ന് വിമർശനം ഉയർന്നു. ഇവരെ തിരഞ്ഞെടുത്ത പാർട്ടിയെ ‘ബഞ്ച് ഓഫ് ഫ്രോഡിയാസ്’ എന്നാണ് മുൻ ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല വിശേഷിപ്പിച്ചത്. സിജെപി തിരഞ്ഞെടുത്ത മൂന്ന് മുഖ്യമന്ത്രിമാരെയും അവരുടെ സംസ്ഥാനങ്ങളിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്അവരെയാണ് സിജെപി ഇഷ്ടപ്പെടുന്നതെന്ന് പൂനാവാല പറഞ്ഞു.
പാർട്ടിയുടെ പേരിനെയും അദ്ദേഹം പരിഹസിച്ചു. കോക്രോച്ച് ജനത പാർട്ടി എന്ന പേരിൽ നിന്ന് ‘ജനത’ ഒഴിവാക്കണം. അത് വെറും ‘കോക്രോച്ച് പാർട്ടി’ എന്നാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
















