Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായാമയമായ പ്രപഞ്ചം

പ്രസന്നന്‍.ബി by പ്രസന്നന്‍.ബി
Dec 29, 2025, 05:55 am IST
in Samskriti

മൂന്നുതലത്തിലൂടെയാണ് ഈ മായാപ്രപഞ്ചം നിലനിന്നുപോരുന്നത്.
1. അതിസൂക്ഷ്മം: ഈശ്വരേച്ഛയ്‌ക്കായി നിലകൊള്ളുന്ന അവസ്ഥ.
2. സൂക്ഷ്മം: ഈശ്വരേച്ഛയെ സ്ഥൂലാവസ്ഥയിലേക്കാക്കാന്‍ നിലകൊള്ളുന്ന അവസ്ഥ.
3. സ്ഥൂലം: സൃഷ്ടിക്കായി നിലകൊള്ളുന്ന അവസ്ഥ. പഞ്ചഭൂതാത്മകമായ ഒരു സൃഷ്ടി പ്രകടമാകാന്‍ ഈ മൂന്നവസ്ഥ കഴിയണം. ഈ അവസ്ഥ മൂന്നും അടിസ്ഥാനപരമായി പരപ്രേരണകൂടാതെ സ്വയമേ വന്നുകൊണ്ടിരിക്കുന്നവയാണ്. ഒരുസൃഷ്ടി നടന്നുകഴിഞ്ഞാല്‍ ഇവയ്‌ക്കിടക്കുണ്ടാകുന്ന തടസത്തെ അകറ്റാന്‍ യന്ത്രത്തില്‍ എണ്ണയിടുന്നപോലെയാണ് ദേവാരാധനയും ക്ഷേത്ര ദര്‍ശനവും മറ്റും. ഇതിന് ജാതിയും മതവുമൊന്നും തടസമാകുന്നില്ല.

ഒരു ദേവാരാധനയും ഒരു ക്ഷേത്രദര്‍ശനവും പ്രത്യക്ഷമായി ക്ഷിപ്രഫലങ്ങള്‍ നമ്മില്‍ ഉളവാകുകയില്ല. നമ്മുടെ കര്‍മ്മമണ്ഡലത്തില്‍ ഉറങ്ങികിടക്കുന്നതായ അറിവിനെ ഉത്തേജിപ്പിക്കുക മാത്രമാണ് ഇവ ചെയ്യാറുള്ളത്. ജന്മനാ നമ്മില്‍ ഉളവായ കര്‍മ്മവാസനകള്‍ പ്രാവര്‍ത്തികമാക്കി തുടരവേ ചില സാഹചര്യങ്ങളില്‍ ഒരു മന്ദീഭവിക്കലുണ്ടാകും. ഈ മന്ദീഭവിക്കലിനു കാരണമാകുന്ന സാഹചര്യത്തെ മാറ്റി ഉത്തേജിപ്പിക്കുകയും ഉള്ളിലുറങ്ങിക്കിടക്കുന്ന കര്‍മ്മവാസനയെ ഉണര്‍ത്തുകയുമാണ് ആരാധനയിലൂടെ സാധ്യമാകുക. അല്ലാതെ ആരാധനയിലൂടെ തന്നുള്ളില്‍ ഇല്ലാത്തതൊന്നും പുതുതായി നേടാനാവില്ല. ഒരാള്‍ തന്നുള്ളിലെ കര്‍മ്മവാസന തടസംകൂടാതെ നിര്‍വ്വഹിച്ചുകൊണ്ടിരിക്കവേ അതില്‍നിന്നും വേറിട്ടുപോകുകയോ ഇച്ഛാശക്തി നഷ്ടപ്പെടുകയൊ ചെയ്താല്‍ നമുക്ക് ദേവാരാധനയിലൂടെ മനസിനെ ഏകാഗ്രമാക്കി ആ കര്‍മ്മത്തിലേക്കു തിരിച്ചുവരാന്‍ സാധിക്കും. അല്ലാതെ പക്ഷിയുടെ പറക്കാനുള്ള കഴിവ് മൃഗത്തിനുകൊടുക്കാന്‍ ദേവതക്കു കഴിയില്ല.

ഇതു നാറാണത്തു ഭ്രാന്തന്‍ ഒരു കാലിലെ മന്ത് മാറ്റേ കാലിലേക്കു മാറ്റിയ കഥയിലൂടെ നമ്മേ പഠിപ്പിക്കുന്നു. ഓരൊ സൃഷ്ടിയുടേയും ഉള്ളില്‍ അനവധി കര്‍മ്മങ്ങള്‍ മറഞ്ഞു കിടക്കുന്നുണ്ടാവും. അതിനാവശ്യമായ അറിവുനേടിയാല്‍പ്പിന്നെ അതു പ്രാവര്‍ത്തികമാക്കാന്‍ ഇച്ഛാശക്തി ആവശ്യമാണ്. ഈ ഇച്ഛാശക്തി പരിപൂര്‍ണ്ണമാകുന്നതും സാക്ഷാത്ക്കരിക്കുന്നതും അതിനാധാരമായ ദേവതയിലൂടെയാണ്. ദൃഷ്ടാന്തമായിപ്പറഞ്ഞാല്‍ ഒരാള്‍ ഒരു കര്‍മ്മം യാതൊരു പിഴവുമില്ലാതെ തുടരവേ മനസ്സ് അതില്‍നിന്നും വ്യതിചലിച്ച് ആ പ്രവൃത്തിയില്‍ താല്‍പര്യംകുറഞ്ഞ് മറ്റൊന്നും ചെയ്യാതെ ഉദാസീനമാകാം. എന്നാല്‍ ചെയ്തുപോന്ന പ്രവൃത്തിയില്‍ എല്ലാ കഴിവുകളും ഉണ്ടെന്നിരിക്കെ മനസ്സു മാത്രമാണ് പിന്മാറുക. ഇവിടെയാണ് ശാസ്ത്രം കൈമലര്‍ത്തുക. ഇത്തരത്തിലുള്ള അലസ പ്രവണതയെ മാറ്റി ഊര്‍ജ്ജസ്വലതയെ തിരികെയെത്തിക്കുന്നതിലാണ് ദേവാരാധനയും ക്ഷേത്രദര്‍ശനവും ഉപകാരപ്രദമാകുന്നത്. തന്റെ കര്‍മ്മം ഒടുങ്ങാത്ത സന്ദര്‍ഭത്തില്‍ മാത്രമേ ഇതു പ്രയോജനപ്പെടുകയുള്ളു.

അതായത് എല്ലാ അടവുകളും അറിയുന്ന ധീരനായ ഒരു യോദ്ധാവ് പെട്ടെന്ന് യുദ്ധവിരക്തനാകുന്നതും പ്രായാധിക്യത്താല്‍ പിന്മാറുന്നതും രണ്ടു വിധമാണല്ലോ. പ്രായാധിക്യത്താലുള്ള പിന്മാറ്റം പ്രകൃതി നിയമമാണ്. അത് ആരാധനയാല്‍ മാറ്റാന്‍ ആവുകയില്ല. എന്നാല്‍ യുവയോദ്ധാവിനു യുദ്ധവിരക്തി വന്നാല്‍ അത് ആരാധനയിലൂടം മാറ്റിയെടുക്കാനാവും. ഈ വ്യത്യാസം തിരിച്ചറിയാതെ ദേവതയെ തിരസ്‌കരിക്കുന്ന രീതിയാണ് ഇന്നത്തെ അറിവില്ലായ്‌മ.

ഏതൊരു വ്യക്തിയുടേയും ഉള്ളിലെ അറിവ് ധാതുക്കളാല്‍ നിറഞ്ഞ പര്‍വ്വതം പോലെയാണ്. പര്‍വ്വതത്തില്‍ നിന്നും ആവശ്യാനുസരണം ഓരോ ധാതുവിനേയും തരംതിരിച്ചെടുത്ത് ഉപയോഗപ്രദംആക്കുന്നതു പോലെയാണു വിദ്യയും. വിദ്യ ഏതുതന്നെയായാലും ഉപയോഗപ്രദം ആക്കുന്നത് അനുസരിച്ചാണ് അതിന്റെ മൂല്യം ഉണ്ടാവുക. സ്വര്‍ണവും ഇരുമ്പും തമ്മില്‍ നാം ധരിക്കുന്ന മൂല്യമല്ല. മറിച്ച് ലഭ്യതയും ഉപയോഗവുമാണ് മാനദണ്ഡം. യോദ്ധാക്കള്‍ അവരുടെ വാള്‍ പരുവപ്പെടുത്തിയ ഇരുമ്പിലാകും നിര്‍മ്മിക്കുക. ജീവന്‍മരണ പോരാട്ടത്തിനായി സ്വര്‍ണ്ണത്തില്‍ തീര്‍ത്ത വാള്‍ വെറുതേ കൊടുത്താലും കൊണ്ടുപോകില്ല. ആഡംബരത്തിന് വാളിന്റെ പിടിയിലേ സ്വര്‍ണംകെട്ടാറുള്ളൂ യുദ്ധത്തില്‍ എന്ത് ആഡംബരം.?

ഇങ്ങനെയാണ് ചരാചരങ്ങളിലും ജാതിവ്യവസ്ഥയുണ്ടായത്. പ്രാചീനര്‍ ഓരോതരം കര്‍മ്മത്തിനായി അടിസ്ഥാന അറിവു സമ്പാദിച്ചവരെ തിരിച്ചറിഞ്ഞ നാമം ഇന്ന് അവജ്ഞയായി. തിരിച്ചറിവില്ലാതെ അത് ഇന്നു കാണുന്ന ജാതി വ്യവസ്ഥയായി. തേങ്ങയുണ്ടാകുന്ന വൃക്ഷത്തെ തെങ്ങ് എന്നു പറയുന്നു. നാളികേരം അവശ്യവസ്തു ആയതിനാല്‍ തെങ്ങിനു മൂല്യം കൂടും. അപ്പോള്‍ മാവ് ഞാനും വൃക്ഷമാണ് എന്നു തര്‍ക്കിച്ചാല്‍ തെങ്ങിന്റെ അവസ്ഥയിലേക്ക് എത്താനാവില്ല. വേണമെങ്കില്‍ പേരുമാറ്റാം പക്ഷേ അതുകൊണ്ട് അവസ്ഥ മാറ്റാനാവില്ല. ഇന്നു മുറവിളി പേരുമാറ്റി അവസ്ഥ മാറ്റാനാണ്.

(രണ്ടാം ഭാഗം നാളെ)

Tags: spiritualVedaHinduism#KeralaTemples
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

Samskriti

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

Samskriti

വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം

Samskriti

മുദ്ദേവര്‍ ക്ഷേത്രം: ത്രിമൂര്‍ത്തികള്‍ ഒരു ശ്രീകോവിലില്‍, ഒരു പീഠത്തില്‍ ഒരുമിച്ച് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം

India

ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.