Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമിലെ ഖെറോണിയിലെ ബംഗ്ലാദേശി മുസ്ലിം കുടിയേറ്റം; പ്രതിഷേധിച്ച് ഗോത്രവര്‍ഗ്ഗക്കാര്‍; സമാധാനം തകര്‍ത്ത് ദേശദ്രോഹികള്‍; രണ്ട് പേര്‍ കൊല്ലപ്പെട്ടു

അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയിലെ ഖെറോണിയില്‍ ബംഗ്ലാദേശ് മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അനധികൃതമായി ഏക്കര്‍ കണക്കിന് ഭൂമിയില്‍ കുടിയേറിയിട്ടുണ്ടെന്നും ഇവരെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗോത്രവര്‍ഗ്ഗക്കാര്‍ തുടങ്ങിയ നിരാഹാരസമരം സംഘര്‍ഷത്തില്‍ കലാശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 06:11 pm IST
inIndia
അസമിലെ ഖെറോണി പ്രദേശത്ത് ഗോത്രവര്‍ഗ്ഗക്കാര്‍ പൊലീസിന് നേരെ നടത്തുന്ന ആക്രമണം (ഇടത്ത്)

അസമിലെ ഖെറോണി പ്രദേശത്ത് ഗോത്രവര്‍ഗ്ഗക്കാര്‍ പൊലീസിന് നേരെ നടത്തുന്ന ആക്രമണം (ഇടത്ത്)

ഗുവാഹതി: അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയിലെ ഖെറോണിയില്‍ ബംഗ്ലാദേശ് മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അനധികൃതമായി ഏക്കര്‍ കണക്കിന് ഭൂമിയില്‍ കുടിയേറിയിട്ടുണ്ടെന്നും ഇവരെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗോത്രവര്‍ഗ്ഗക്കാര്‍ തുടങ്ങിയ നിരാഹാരസമരം സംഘര്‍ഷത്തില്‍ കലാശിച്ചു.

ദേശദ്രോഹികളും അസം വിരുദ്ധരുമായ ദേശദ്രോഹികളാണ് അക്രമത്തിനുള്ള വഴിമരുന്നിട്ടതെന്ന് ബിജെപി ആരോപിച്ചു. ബിജെപി മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയ മുസ്ലിങ്ങളെ വന്‍തോതില്‍ ഒഴിപ്പിക്കുന്നതിനെതിരെ ദേശദ്രോഹികള്‍ അസ്വസ്ഥരാണ്. ഇവര്‍ അസമില്‍ പല രീതിയില്‍ സാമൂഹ്യപ്രശ്നങ്ങള്‍ ഉണ്ടാക്കി ഇവിടുത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. മണിപ്പൂരില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ തമ്മിലുള്ള കലാപത്തിന് തിരികൊളുത്തിയത് അവിടുത്തെ ചില എന്‍ജിഒകളും ചില പ്രത്യേക മതവിഭാഗങ്ങളുമാണെന്ന് ആരോപണമുണ്ട്. ഏതാണ് അതേ രീതിയില്‍ കര്‍ബി ആംഗ്ലോങ് ജില്ലയില്‍ ഗോത്രവര്‍ഗ്ഗക്കാരും ഗോത്രവര്‍ഗ്ഗക്കാരല്ലാത്തവരും തമ്മില്‍ കലാപമുണ്ടാക്കുകയാണ് എന്‍ജിഒ ഗൂഢാലോചനക്കാരുടെ ലക്ഷ്യമെന്നറിയുന്നു.

ഗോത്രവര്‍ഗ്ഗക്കരല്ലാത്തവരെ ഖെറോണി പ്രദേശത്ത് നിന്നും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കര്‍ബി ഗോത്രവര്‍ഗ്ഗക്കാര്‍ നിരാഹാരം തുടങ്ങിയിടത്ത് നിന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇവരുടെ നിരാഹാരം അക്രമസക്തമാകുമോ എന്ന് കരുതി വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയുടെ നിര്‍ദേശപ്രകാരം അസം ഡിജിപി ഹര്‍മീത് സിങ്ങ് ഉള്‍പ്പെടെ ഇവിടെ എത്തിയിരുന്നു. ഇതിനിടെ ഗോത്രവര്‍ഗ്ഗത്തലവന്മാരെ അറസ്റ്റ് ചെയ്തു എന്ന വ്യാജവാര്‍ത്ത പരന്നതോടെ കര്‍ബി ഗോത്രവര്‍ഗ്ഗക്കാര്‍ പൊലീസിനെ ആക്രമിച്ചു. അമ്പും വില്ലും കല്ലും കവിണയും ആയുധമാക്കിയവരാണ് കര്‍ബി ഗോത്രസമുദായം.

ഈ വ്യാജവാര്‍ത്ത ബിജെപി സര്‍ക്കാരിന്റെ ബംഗ്ലാദേശി മുസ്രിങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ചില എന്‍ജിഒകളും സാമൂഹ്യ വിരുദ്ധരും ചേര്‍ന്നാണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് വിശ്വസിക്കുന്നു. അസമിലെ സമാധാനം തകര്‍ക്കലാണ് അവരുടെ ലക്ഷ്യം. കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിയുടെ ഭാര്യയായ ബ്രിട്ടീഷ് സ്വദേശിനി എലിസബത്ത് കോള്‍ബേണ്‍ ഗെഗൊയി വലിയൊരു എന്‍ജിഒ ശൃംഖലകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അസമിലെ ബിജെപി സര്‍ക്കാരിനെതിരെ ഏറ്റുവം ശക്തമായി രംഗത്ത് നില്‍ക്കുന്നത് ഗൗരവ് ഗൊഗോയി ആണ്. ഇവരുടെ നേതൃത്വത്തില്‍ അസമില്‍ ക്രമസമാധാനം തകര്‍ക്കാന്‍ തുടര്‍ച്ചയായി ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെടുന്നതായി ഹിമന്ത ബിശ്വ ശര്‍മ്മ ആരോപിച്ചിരുന്നു.

കര്‍ബി എന്ന ഗോത്രവര്‍ഗ്ഗത്തിന് അവകാശപ്പെട്ടതാണ് കര്‍ബി ആംഗ്ലോങ് ജില്ലയിലെ പ്രദേശങ്ങള്‍ മുഴുവനും. എന്നാല്‍ ഇവിടെ ഗോത്രവര്‍ഗ്ഗക്കാരല്ലാത്ത മുസ്ലിങ്ങളും മറ്റും വന്‍തോതില്‍ സ്ഥലങ്ങള്‍ കയ്യേറി കുടിയേറി താമസിച്ചുവരുന്നുണ്ട്. ബീഹാര്‍, ബംഗാള്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളും ഇതര സമുദായങ്ങളും ഗോത്രവര്‍ഗ്ഗക്കാരുടെ സ്ഥലങ്ങള്‍ ഏക്കര്‍ കണക്കിന് വെട്ടിപ്പിടിച്ചിട്ടുണ്ട്. ഇവര്‍ കന്നുകാലികള്‍ക്ക് മേയാനുള്ള ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കയ്യേറിയതായാണ് ആരോപണം. ഇവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ബി ഗോത്രവര്‍ക്കാരുടെ സമരം അക്രമത്തിലേക്ക് തിരിയാന്‍ തുടങ്ങയതില്‍ നേരത്തെ ബിജെപി നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സമാധാനചര്‍ച്ചകളിലുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് അസം ബിജെപി പ്രസിഡന്‍റ് ദീലീപ് സൈകിയ ആവശ്യപ്പെട്ടിരുന്നു.

പക്ഷെ ഇതിനിടെയാണ് പൊലീസിനെതിരെ കര്‍ബി സമുദായം തിരിഞ്ഞത്. ഗോത്രവര്‍ഗ്ഗത്തലവന്മാരെ അറസ്റ്റ് ചെയ്തു എന്ന വ്യാജവാര്‍ത്ത പരന്നതിനിടെ തുടര്‍ന്ന് ഗോത്രവര്‍ഗ്ഗക്കാര്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു.പൊലീസും ഗോത്രവര്‍ഗ്ഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റു. അമ്പും കല്ലും ഉപയോഗിച്ചാണ് ഗോത്രവര്‍ഗ്ഗക്കാര്‍ പൊലീസിനെ ആക്രമിച്ചത്. എന്നാല്‍ പിന്നീട് പട്ടാളം ഇറങ്ങിയതോടെ സ്ഥിതി ശാന്തമായെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.

ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് പ്രത്യേക അവകാശമുള്ള കര്‍ബി ആംഗ്ലോങ് ജില്ലയിലെ വനമേഖലയില്‍ ബംഗ്ലാദേശിലെ മുസ്ലിങ്ങളും നേപ്പാള്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഭൂമികയ്യേറ്റം നടത്തിയെന്നും ഇവരെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗോത്രവര്‍ഗ്ഗക്കാര്‍ നിരാഹാരസമരം തുടങ്ങിയത്. ഇവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം.

 

Tags: policeHimanta Biswa SarmaAssamtribalsKheroniKarbi communityKarbi Anglong district
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം;പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.