കൊച്ചി : കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിനെ ആൾക്കൂട്ടവിചാരണ നടത്തി പച്ചയ്‌ക്ക് കത്തിക്കണമെന്ന് പറഞ്ഞ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി . നേമം ഗവണ്മെന്റ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി മിസ്രിയയാണ് എട്ടു വർഷം കോടതി വിചാരണ നടത്തി വെറുതെ വിട്ട ദിലീപിനെ ജനക്കൂട്ട വിചാരണ നടത്തി പച്ചക്ക് കത്തിക്കണം എന്ന് പറഞ്ഞത് .
‘ അവൾക്കൊപ്പം ‘ എന്ന ബോർഡും കയ്യിലേന്തി അതിജീവിതയ്‌ക്ക് പിന്തുണ എന്ന രീതിയിൽ നടത്തിയ പരിപാടിയിലാണ് പെൺകുട്ടിയുടെ രോഷപ്രകടനം . ദിലീപിന്റെ സിനിമ കണ്ടതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്നും , സിനിമയിൽ ചെയ്ത റോളുകളേക്കാൾ വൻ മതിൽ മാസായാണ് ദിലീപ് ജീവിതത്തിൽ പ്രകടമാക്കുന്നത് എന്ന് ഓർക്കുമ്പോ അദ്ദേഹത്തെ നിർത്തി പൊരിയ്‌ക്കാനുള്ള ദേഷ്യമുണ്ടെനിക്ക് . പച്ചക്ക് കത്തിക്കണം ഈ ജനക്കൂട്ടത്തിന് മുന്നിലിട്ട് അയാളെ . ഇതു പോലൊരാളെ ഇനി വച്ചോണ്ടിരിക്കരുതെന്ന് കേന്ദ്രത്തോടും പറഞ്ഞാണ് പെൺകുട്ടി തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത് .
















