Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എല്‍ ഡി എഫും യു ഡി എഫും കേരള സമൂഹത്തെ പറ്റിച്ചവര്‍:ഇരുമുന്നണികളുടെയും ജമാഅത്തെ ഇസ്ലാമി ബന്ധം തുറന്നു കാട്ടാനായി- രാജീവ് ചന്ദ്രശേഖര്‍

നമ്മുടെ ജനാധിപത്യ സംവിധാനത്തെ ഇത്തരം മത തീവ്രവാദ സംഘടനകള്‍ നിയന്ത്രിക്കുന്നത് അപകടകരമായ കാര്യമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 10:03 pm IST
inKerala

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനും കോണ്‍ഗ്രസിനും രാഷ്‌ട്രീയ പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജമാഅത്തെ ഇസ്ലാമി അപകടകരമായ രാഷ്‌ട്രീയത്തിന്റെ പ്രതീകമാണ്. ഒരു ഇസ്ലാമിക രാഷ്‌ട്രം രൂപികരിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയോട് സഖ്യം ചേരുകയാണ് സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നമ്മുടെ ജനാധിപത്യ സംവിധാനത്തെ ഇത്തരം മത തീവ്രവാദ സംഘടനകള്‍ നിയന്ത്രിക്കുന്നത് അപകടകരമായ കാര്യമാണ്. നാടിന് അപകടമാണോ ജനങ്ങളെ ബാധിക്കുന്നതാണോ എന്നൊന്നും നോക്കാതെ രാഷ്‌ട്രീയ ലക്ഷ്യം മാത്രം നോക്കുകയാണ് ഇടതുവലത് മുന്നണികള്‍. ഈ അപകടകരമായ രാഷട്രീയത്തിന് വിരാമിടാന്‍ കേരളീയ പൊതു സമൂഹം എന്‍ഡിഎയ്‌ക്ക് വോട്ടുചെയ്യാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറായി മുഖ്യമന്ത്രിയും ചില കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ച ചെയ്യുന്നത് കേരളത്തിന്റെ താല്‍പര്യം ആര് സംരക്ഷിക്കുമെന്നാണ്. മാറി മാറി ഭരിച്ച സിപിഎമ്മും കോണ്‍ഗ്രസും ജനങ്ങള്‍ക്കായി എന്തു ചെയ്തു എന്ന ചോദ്യമാണ് ജനങ്ങള്‍ ചോദിക്കുന്നത്. അതുതന്നെയാണ് ഞങ്ങളും ചോദിക്കുന്നത്. 2004 മുതല്‍ പത്ത് വര്‍ഷം സിപിഎമ്മിന്റെ പിന്തുണയോടെ യുപിഎ ഭരിച്ചപ്പോള്‍ എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നു. അവര്‍ ഈ നാടിനായി എന്തെങ്കിലും ചെയ്തോ. നാട്ടിലെ ചെറുപ്പക്കാര്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ല. ഇന്ന് ഏറ്റവും വലിയ തൊഴിലില്ലായ്‌മയാണ് കേരളം നേരിടുന്നത്. കേരളത്തിലെ സാധാരണക്കാര്‍ നേരിടുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇരുമുന്നണികളും ഒന്നും ചെയ്തില്ല.

നാട്ടിലെ അയ്യപ്പഭക്തരുടെ വിശ്വാസം സംരക്ഷിക്കാനായി ഇരുമുന്നണികളും ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, ശബരിമലയില്‍ നിന്ന് നാലരക്കിലോ സ്വര്‍ണം കൊള്ളയടിക്കുകയും ചെയ്തു. കഴിഞ്ഞ 20 കൊല്ലമായി, ദേവസ്വം ബോര്‍ഡിനെ ദള്ളാള്‍മാരുടെ കേന്ദ്രമാക്കി മാറ്റിയതും ഈ രണ്ട് മുന്നണികള്‍ തന്നെയാണ്. എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമിപോലുള്ള സംഘടനകളെ നമ്മുടെ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുവന്നതും ഈ സിപിഎമ്മും കോണ്‍ഗ്രസും തന്നെയാണ്. വികസനമില്ലായ്‌മ, അഴിമതി കുറ്റകരമായ അനാസ്ഥ, കഴിവില്ലായ്‌മ ഇതൊക്കെയാണ് കാലങ്ങളായി മാറിമാറി വന്ന സര്‍ക്കാരുകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

എത്രയോ തവണ ജനങ്ങള്‍ അവസരം കൊടുത്തിട്ടും ജനങ്ങള്‍ക്കായി ഒന്നും കൊടുത്തില്ല. ഈ നാട്ടിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് നരേന്ദ്രമോദി സര്‍ക്കാര്‍ മാത്രമാണ്. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചതിനേക്കാള്‍ സഹായങ്ങളാണ് നരേന്ദ്രേമോദി സര്‍ക്കാര്‍ കേരളത്തിനായി നല്‍കിയതെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.

 

Tags: narendramodibjpRajeev ChandrasekharsdpiJama Athe Islami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.