Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏറ്റവും മികച്ച 3 നഗരങ്ങളില്‍ ഒന്നാകും തിരുവനന്തപുരം,സേവനങ്ങള്‍ വീട്ടുപടിക്കല്‍,ഒളിമ്പിക്‌സ് തിരുവനന്തപുരത്ത്,എല്ലാവര്‍ക്കും വീട്-ബിജെപി പ്രകടനപത്രിക

തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനത്തിന്റെ രൂപരേഖ പ്രഖ്യാപിക്കും. എല്ലാ കേന്ദ്ര പദ്ധതികളും തടസങ്ങളില്ലാതെ , അട്ടിമറിക്കപ്പെടാതെ എല്ലാ വീടുകളിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 07:18 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം :തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണത്തിലെത്തിയാല്‍ സേവനങ്ങള്‍ക്ക് വേണ്ടി ജനം ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വരില്ല.ഭരണം ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയും സി എസ് സികള്‍ മുഖേനയും വീട്ടുപടിക്കലെത്തും.2030 ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളില്‍ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റും.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഇങ്ങനെ പറയുന്നത്.കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച ചികിത്സയും 24 മണിക്കൂറും ഡോക്ടറുടെ സേവനവും ഉറപ്പാക്കും.എല്ലാ വാര്‍ഡുകളിലും സി എസ് സി കേന്ദ്രങ്ങള്‍ തുറന്ന് സേവനങ്ങള്‍ ലളിതമാക്കും.

അഴിമതി മുക്ത ഭരണം ഡിജിറ്റല്‍ എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉറപ്പാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നുണ്ട്.കോര്‍പ്പറേഷനും ജനങ്ങളും തമ്മിലുളള എല്ലാ സാമ്പത്തിക ഇടപാടുകളും ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ 100 ശതമാനം ഓണ്‍ലൈന്‍ ആക്കി അഴിമതി അവസാനിപ്പിക്കും.

അധികാരത്തിലെത്തിയാല്‍ 45 ദിവസത്തിനകം തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനത്തിന്റെ രൂപരേഖ പ്രഖ്യാപിക്കും. എല്ലാ കേന്ദ്ര പദ്ധതികളും തടസങ്ങളില്ലാതെ , അട്ടിമറിക്കപ്പെടാതെ എല്ലാ വീടുകളിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കും.കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീടില്ലാത്ത എല്ലാവര്‍ക്കും അഞ്ച് വര്‍ഷം കൊണ്ട് വീട് നല്‍കും.അധികാരത്തില്‍ എത്തിയാല്‍ 15 ദിവസത്തിനകം കോര്‍പ്പറേഷനിലെ ശോചനീയാവസ്ഥയിലുളള വീടുകളുടെ അറ്റകുറ്റ പണി ആരംഭിക്കും.

റോഡ് ,റെയില്‍, വ്യോമ ഗതാഗത കണക്ടിവിറ്റി ഉന്നത നിലവാരത്തിലുളളതാക്കും. കേന്ദ്ര സഹായത്തോടെ തിരുവനന്തപുരം മെട്രോ യാഥാര്‍ത്ഥ്യമാക്കും. വഴിയോര കച്ചവടക്കാരുടെയും മറ്റ് വ്യാവസായിക , പൊതുജന പങ്കാളിത്തത്തോടെ സിറ്റി നൈറ്റ് ലൈഫ് യാഥാര്‍ത്ഥ്യമാക്കും.മേയറും ഡെപ്യൂട്ടി മേയറും കൗണ്‍സിലറും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും വാര്‍ഡുകളിലെത്തി ജനങ്ങളുമായി സമ്പര്‍ക്കം നടത്തി , പരാതികള്‍ നേരിട്ട് പരിഹരിക്കും.വഴി വിളക്കുകള്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ എപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കും.ഇന്‍ഡോര്‍ മാതൃകയില്‍ മാലിന്യ പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കാവുന്ന സംവിധാനം നടപ്പാക്കും.

വെളളക്കെട്ട് ഒഴിവാക്കാന്‍ സൂറത്ത് മാതൃകയില്‍ പദ്ധതികള്‍. 101 വാര്‍ഡുകളിലും സമഗ്ര ഡ്രൈനേജ് സംവിധാനം നിര്‍മ്മിക്കും.

നടപ്പാക്കുന്ന കാര്യങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും പുറത്തിറക്കി സുതാര്യത ഉറപ്പു വരുത്തും. വാര്‍ഷിക വരവ് -ചെലവ് കണക്കുകളുടെയും പദ്ധതി നിര്‍വഹണത്തിന്റെയും വിവരങ്ങള്‍ ലളിതമായി ജനങ്ങളിലേക്ക് എത്തിക്കും.

2036ല്‍ ഇന്ത്യയില്‍ നടക്കുന്ന ഒളിമ്പിക്‌സിന്റെ ഒരു വേദി കേന്ദ്രസര്‍ക്കാരുമായി സംസാരിച്ച് തിരുവനന്തപുരത്തെത്തിക്കും. തലസ്ഥാന നഗരത്തിലെ യുവജനതയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഇത് കാരണമാകും.

ഗംഗ ശുചീകരണ ദൗത്യം മാതൃകയില്‍ കരമനയാര്‍, കിളളിയാര്‍, ആമയിഴഞ്ചാന്‍ തോട് , പാര്‍വതി പുത്തനാര്‍ പോലുളള ജലാശയങ്ങള്‍ ശുദ്ധീകരിച്ച് സംരക്ഷിക്കും.കടലാക്രമണം പോലുളള തീരദേശ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പ്രത്യേക പദ്ധതി ആവിഷികരിച്ച് പരിഹരിക്കും. മികച്ച തുറമുഖ നഗരമായി തിരുവനന്തപുരത്തെ മാറ്റും. അതിന്റെ ഗുണങ്ങളും സാധ്യതകളും ജനങ്ങളിലേക്ക് എത്തിക്കാനുളള പദ്ധതികളും ആവിഷ്‌കരിക്കും.

കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളുടെ ശൃംഖല നഗരത്തില്‍ വരുത്തും. ശ്രീപത്മനാഭ സ്വാമിക്ഷേത്രം , ആറ്റുകാല്‍ ക്ഷേത്രം, ബീമാപളളി , വെട്ടുകാട് പളളി എന്നിവ കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതി നടപ്പാക്കും. ആരോഗ്യ കേന്ദ്രങ്ങളെ സംയോജിപ്പിച്ച് ആരോഗ്യ സംരക്ഷണ നഗരമാക്കി തിരുവനന്തപുരത്തെ മാറ്റും.

തെരുവുനായകളെ ഷെല്‍ട്ടറില്‍ പാര്‍പ്പിച്ച്, മൃഗ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി തെരുവുമായ ശല്യത്തിന് അന്ത്യം കാണും.

Tags: corporationCorruptionOlympicsmanifestoThruvananthapuramhousebjpelection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.