Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രമുണര്‍ത്തിയ ജീവിതങ്ങള്‍… റെയില്‍വേ കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 03:08 pm IST
in India

2014 മുതല്‍ റെയില്‍വേ മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ കണ്ണടച്ചുതുറക്കും വേഗത്തിലാണ്. ടിക്കറ്റ് ബുക്കിങ് മുതല്‍ യാത്ര വരെ, ട്രാക്ക് മുതല്‍ ട്രെയിനുകളില്‍ വരെ ഈ മാറ്റം പ്രകടമാണ്. 2004 മുതല്‍ 2014 വരെ iNDIAN 3.62 ലക്ഷം കോടി രൂപയാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ റെയില്‍വേയ്‌ക്കായി അനുവദിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ 17 ലക്ഷം കോടിയിലധികം രൂപയാണ് ഇതുവരെ അനുവദിച്ചത്. റെയില്‍വേ ബജറ്റ് വിഹിതത്തില്‍ ഒന്‍പത് മടങ്ങ് വര്‍ധന. 2014 മുതല്‍ 31,000 കിലോമീറ്ററിലധികം പുതിയ ട്രാക്കുകള്‍ സ്ഥാപിച്ചു. 45,000 കിലോമീറ്ററിലധികം ട്രാക്കുകള്‍ നവീകരിച്ചു. ബ്രോഡ്‌ഗേജ് പാതകളില്‍ ആളില്ലാലെവല്‍ ക്രോസിങ്ങുകള്‍ പൂര്‍ണമായി നീക്കി. രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ അടക്കം 1,300ലധികം സ്റ്റേഷനുകള്‍ അമൃത് ഭാരത് സ്റ്റേഷനുകളായി പുനര്‍വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. വടകരയും ചിറയിന്‍കീഴും അടക്കം 18 സംസ്ഥാനങ്ങളിലെ 103 അമൃത് ഭാരത് സ്റ്റേഷനുകള്‍ നവീകരണം പൂര്‍ത്തിയാക്കി രാജ്യത്തിനായി സമര്‍പ്പിച്ചുകഴിഞ്ഞു. യുപിഎ ഭരണകാലത്ത് ബജറ്റില്‍ കേരളത്തിന് 372 കോടി രൂപയാണ് റെയില്‍വേ വികസനത്തിനായി അനുവദിച്ചിരുന്നതെങ്കില്‍ മോദി സര്‍ക്കാര്‍ 2024-25ല്‍ മാത്രം 3,042 കോടി രൂപ അനുവദിച്ചു. ശബരി പാത, കേരളത്തിന്റെ തെക്ക് മുതല്‍ വടക്ക് വരെ മൂന്നും നാലും പാതകള്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം.

വന്ദേഭാരത്, അമൃത് ഭാരത്, നമോ ഭാരത് ട്രെയിനുകള്‍ രാജ്യത്തിന്റെ പുതിയ വേഗതയുടെയും പുരോഗതിയുടെയും പ്രതീകങ്ങളായി. ലോകോത്തര നിലവാരത്തിലുള്ള, മികച്ച സൗകര്യങ്ങളോടെ സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുന്ന സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. കേരളത്തിലെ രണ്ട് ഉള്‍പ്പെടെ രാജ്യത്താകെ 68 വന്ദേഭാരത് ട്രെയിനുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നു. പുതിയ 200 വന്ദേഭാരത് ട്രെയിനുകള്‍, 100 അമൃത് ഭാരത് ട്രെയിനുകള്‍, 50 നമോഭാരത് റാപ്പിഡ് റെയില്‍, 17,500 ജനറല്‍ നോണ്‍-എസി കോച്ചുകള്‍ എന്നിവ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കും. ചരക്കുഗതാഗതം സുഗമമാക്കുന്നതിനായി സമര്‍പ്പിത ചരക്ക് ഇടനാഴികളുടെ ദ്രുതഗതിയിലുള്ള വികസനം നടക്കുന്നു. ഭാരതത്തിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എടിപി) സംവിധാനമായ കവചാണ് സുരക്ഷ ഒരുക്കുന്നത്.

കഴിഞ്ഞ വര്‍ഷം 700 കോടിയിലധികം പേരാണ് ട്രെയിന്‍ വഴി യാത്ര ചെയ്തത്. 2013-14 ല്‍, റെയില്‍വേ ഏകദേശം 1,055 ദശലക്ഷം ടണ്‍ ചരക്കാണ് വിവിധിയിടങ്ങളിലേക്കു കൊണ്ടുപോയത്. 2024-25ല്‍ ഇത് 1,617 ദശലക്ഷം ടണ്ണായി വര്‍ധിച്ചു. ചരക്കുനീക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയില്‍വേയായി ഭാരത റെയില്‍വേ മാറി. റോഡില്‍നിന്നു റെയില്‍പ്പാതയിലേക്കുള്ള ചരക്കുനീക്കത്തിന്റെ മാറ്റം രാജ്യത്തെ 143 ദശലക്ഷം ടണ്ണിലധികം കാര്‍ബണ്‍ ഡൈഓക്സൈഡ് ബഹിര്‍ഗമനം ഒഴിവാക്കാന്‍ സഹായകമായി. 121 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനു തുല്യമാണിത്. റെയില്‍പ്പാതയിലൂടെയുള്ള ചരക്കുനീക്കത്തിനു റോഡ് മാര്‍ഗമുള്ളതിന്റെ പകുതിയോളം മാത്രമേ ചെലവുവരുന്നുള്ളൂ. വ്യവസായങ്ങള്‍ക്കു മാത്രമല്ല, സമ്പദ്വ്യവസ്ഥയ്‌ക്കും വലിയ ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്. കഴിഞ്ഞ ദശകത്തില്‍ ലോജിസ്റ്റിക്സ് ചെലവില്‍ 3.2 ലക്ഷം കോടി ലാഭിക്കാന്‍ ഈ മാറ്റം സഹായിച്ചു. ട്രക്കുകളെ അപേക്ഷിച്ച് 90 ശതമാനം കുറവ് കാര്‍ബണ്‍ ഡൈഓക്സൈഡാണ് റെയില്‍വേ പുറന്തള്ളുന്നത്. റെയില്‍പ്പാതയിലൂടെയുള്ള മാറ്റത്തിലൂടെ ലാഭിച്ചത് 2857 കോടി ലിറ്റര്‍ ഡീസലാണ്. അതായത് ഇന്ധനച്ചെലവില്‍ ഏകദേശം രണ്ട് ലക്ഷം കോടിയുടെ ലാഭം.

2014നു മുമ്പുള്ള 60 വര്‍ഷങ്ങളില്‍, റെയില്‍വേ വൈദ്യുതീകരിച്ചത് 21,000 കിലോമീറ്റര്‍ ട്രാക്കാണെങ്കില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ വൈദ്യുതീകരിച്ചത് 47,000 കിലോമീറ്റര്‍ ട്രാക്കാണ്. ബ്രോഡ്ഗേജ് ശൃംഖലയുടെ 99 ശതമാനവും വൈദ്യുതീകരിച്ചു. ചരക്കുഗതാഗതത്തിനു മാത്രമായി രൂപകല്‍പ്പന ചെയ്ത വൈദ്യുതീകരിച്ചതും ഉയര്‍ന്ന ശേഷിയുള്ളതുമായ സമര്‍പ്പിത ചരക്ക് ഇടനാഴികളും ഭാരതം സൃഷ്ടിച്ചിട്ടുണ്ട്. ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ പോലുള്ള ആധുനിക, സീറോ-എമിഷന്‍ സാങ്കേതികവിദ്യയും ഭാരതം സ്വീകരിക്കുന്നു. റെയില്‍വേ വൈദ്യുതീകരണത്തിന്റെ വികാസം ചെലവുകളും കാര്‍ബണ്‍ ബഹിര്‍ഗമനവും കുറച്ചു. ഇതു വേഗതയും ശേഷിയും വര്‍ധിപ്പിച്ചു. റെയില്‍വേ ശൃംഖല 100 ശതമാനം വൈദ്യുതീകരണം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ഇത് റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കും.

സമഗ്ര സംരംഭമായി പിഎം ഗതിശക്തി

2021 ഒക്ടോബര്‍ 13ന് തുടക്കം കുറിച്ച പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍പ്ലാന്‍ ഭാരതത്തിന്റെ സാമ്പത്തിക മേഖലകളിലുടനീളം ബഹുമുഖ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന സമഗ്ര സംരംഭമാണ്. ഈ സംയോജിത സംവിധാനത്തില്‍ നൂറു ലക്ഷം കോടിയാണ് പദ്ധതിക്കായി മാറ്റിവെച്ചിട്ടുള്ളത്. റെയില്‍വേ, റോഡുകള്‍, തുറമുഖങ്ങള്‍, ജലപാതകള്‍, വിമാനത്താവളങ്ങള്‍, പൊതുഗതാഗതം, ചരക്കുനീക്ക അടിസ്ഥാനസൗകര്യം എന്നീ ഏഴ് സുപ്രധാന മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സംരംഭം മന്ത്രാലയങ്ങളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും കൂട്ടായ വികസനപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നു. ‘ആത്മനിര്‍ഭര്‍ ഭാരത്’ ലക്ഷ്യം കൈവരിക്കാന്‍ പിഎം ഗതിശക്തി സഹായിക്കും. ഭാരത്മാല, സാഗര്‍മാല, ഉള്‍നാടന്‍ ജലപാതകള്‍, ഉള്‍നാടന്‍ തുറമുഖങ്ങള്‍, ഉഡാന്‍ തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഇതിന്റെ ഭാഗമാകും. വസ്ത്ര മേഖലകള്‍, ഔഷധ മേഖലകള്‍, പ്രതിരോധ ഇടനാഴികള്‍, ഇലക്ട്രോണിക് പാര്‍ക്കുകള്‍, വ്യാവസായിക ഇടനാഴികള്‍, മത്സ്യബന്ധന മേഖലകള്‍, കാര്‍ഷിക മേഖലകള്‍ തുടങ്ങിയ സാമ്പത്തിക മേഖലകളുടെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും രാജ്യത്തെ വ്യാപാരം കൂടുതല്‍ മത്സരാധിഷ്ഠിതമാക്കാനും ഇത് വഴിയൊരുക്കും. ഇത് സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുകയും വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും രാജ്യത്തിന്റെ ആഗോള മത്സരശേഷി മെച്ചപ്പെടുത്തുകയും ചെയ്യും.

 

Tags: railway sectorindian railwaydeveloped indiaNarendra Modi Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Article

പുതുക്കിയ ജിഡിപി: ഡാറ്റയെ ആധാരമാക്കി തീരുമാനങ്ങള്‍ രൂപപ്പെടുമ്പോള്‍

Kerala

യാത്രക്കാര്‍ക്ക് ആശ്വസവുമായി ഇന്ത്യന്‍ റെയില്‍വെ; ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയതായി സ്റ്റോപ്പ് അനുവദിച്ചു

Article

സമ്പദ്വ്യവസ്ഥ പുതിയ കാഴ്ചപ്പാടിലൂടെ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.