Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇവർ ‘വന്ദേമാതരം’ വിലക്കിയവരുടെ പിൻഗാമികളോ? കള്ളുകുടിയുടെ മഹത്വം പാടിയാലേ പറ്റുള്ളുവെന്നോ; ആ ദേശഭക്തിഗീതത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 01:03 pm IST
inKerala, News, India

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ചലച്ചിത്രപുരസ്‌കാരം കൊടുത്ത് ‘കള്ളുകുടിയുടെ മഹത്വം’ പാടുന്ന പാട്ടിനായിരുന്നു. അത് വിവാദമായത് സ്വാഭാവികം, എന്നാൽ ശ്രീനാരായണ ഗുരുവിനേയും മഹർഷി അരവിന്ദനേയും രാമാകൃഷ്ണനേയും രാമദാസനേയും പുകഴ്്ത്തുന്ന പാട്ട് പാടുന്നത് എങ്ങനെ വിവാദമാകുമെന്ന ചോദ്യം സാധാരണക്കാർ ചോദിക്കാൻ തുടങ്ങി. ആർഎസ്എസ് പാടുന്ന പാട്ടൊന്നും മറ്റാർക്കും പാടാൻ പറ്റില്ലെന്ന പറയുന്നതിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഫഌഗ് ഓഫ് ചടങ്ങിൽ എറണാകുളത്തുനടന്ന പരിപാടിയിൽ സ്‌കൂൾ വിദ്യാർത്ഥികൾ പാടിയ ദേശഭക്തിഗാനം ആർഎസ്എസ് ശാഖയിൽ പാടുന്ന ഗണഗീതമാണെന്നതാണ് ചിലർ വിവാദമാക്കുന്നത്.
പാട്ട് പൂർണ്ണമായും ദേശഭക്തിയെ വാഴ്‌ത്തുന്നതാണ്. ഭാരതത്തിന്റെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 ാം ”പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ…” എന്നു പാടുന്നതിനെ എതിർക്കുന്നവർക്ക് വന്ദേഭാരതത്തെ എതിർത്ത ബ്രിട്ടീഷ് കൊളോണിയൽ ശക്തികളുടെ മനസ്സുതന്നെയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്.
വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിൽ കുട്ടികളെ നിർബന്ധിച്ച് പാടിച്ചുവെന്നു പറയുന്ന ഈ ഗീതം കാലങ്ങളായി കലാലയങ്ങളിലും കലോത്സവങ്ങളിലും പാടുക പതിവാണ്. ഈ പാട്ടിന്റെ അർത്ഥവും പ്രസക്തിയും മനസ്സിലാക്കിയ സതേൺ റയിൽവേ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഷെയർ ചെയ്തതാണ് ചിലർ വിവാദമാക്കിയത്. അതി മനോഹരവും അർത്ഥ സമ്പുഷ്ടവുമായ ദേശഭക്തിഗീതത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ:
”പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ
പുണ്യവഹിനീ സേചനമേൽക്കും
പൂങ്കാവനങ്ങളുണ്ടിവിടെ…

ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തർപ്പിച്ചീടാൻ…
തലകുമ്പിട്ടുതരും പൂങ്കൊമ്പുകൾ തഴച്ചുവളരുന്നുണ്ടിവിടെ …

അടിമുടി സേവന വാസന വിതറി അമ്മയ്‌ക്കർപ്പിച്ചീടനായ്…
പലനിറമെങ്കിലുമൊരൊറ്റ മനസായ്
വിടർന്നിടുന്നു മുകുളങ്ങൾ…

ഭഗത് സിംഹനും ഝാൻസിയുമിവിടെ പ്രഭാതഭേരി മുഴക്കുന്നു…
ശ്രീനാരായണനരവിന്ദന്മാർ ഇവിടെ കോവിൽ തുറക്കുന്നു
രാമകൃഷ്ണനും രാമദാസനും ഇവിടെ നിവേദിച്ചീടുന്നു
ഇവിടെ വിവേകാനന്ദ സ്വാമികൾ
ബലിഹവ്യം തൂകീടുന്നു…

അവരുടെ ശ്രീപീഠത്തിൽ നിത്യം നിർമാല്യം തൊഴുതുണരനായ്….
ഇവിടെത്തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല…

അവരുടെ ധന്യാത്മാവവിരാമം താഴുകീടുന്നീ ആരാമം
ഇവിടെ വരൂ ഈ കാറ്റൊന്നേൽക്കൂ
ഇവിടെ ഭാരതമുണരുന്നു…”

”പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയേ പൂജിക്കാൻ
പുണ്യവാഹിനീ സേചനമേൽക്കും
പൂങ്കാവനങ്ങളുണ്ടിവിടെ…

ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തർപ്പിച്ചീടാൻ…
തലകുമ്പിട്ടുതരും പൂങ്കൊമ്പുകൾ തഴച്ചുവളരുന്നുണ്ടിവിടെ …

അടിമുടി സേവന വാസന വിതറി അമ്മയ്‌ക്കർപ്പിച്ചീടാനായ്…
പലനിറമെങ്കിലുമൊരൊറ്റ മനസായ്
വിടർന്നിടുന്നൂ മുകുളങ്ങൾ…

ഭഗത് സിംഹനും ഝാൻസിയുമിവിടെ പ്രഭാതഭേരി മുഴക്കുന്നൂ…
ശ്രീനാരായണനരവിന്ദന്മാർ ഇവിടെ കോവിൽ തുറക്കുന്നൂ
രാമകൃഷ്ണനും രാമദാസനും ഇവിടെ നിവേദിച്ചീടുന്നൂ
ഇവിടെ വിവേകാനന്ദ സ്വാമികൾ
ബലിഹവ്യം തൂകീടുന്നൂ…

അവരുടെ ശ്രീപീഠത്തിൽ നിത്യം നിർമാല്യം തൊഴുതുണരാനായ്….
ഇവിടെത്തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ലാ…

അവരുടെ ധന്യാത്മാവവിരാമം തഴുകീടുന്നീ ആരാമം
ഇവിടെ വരൂ ഈ കാറ്റൊന്നേൽക്കൂ
ഇവിടെബ്ഭാരതമുണരുന്നൂ..” ഇതാണ് ഗാനം.

ഇതിലെ  ഭഗത് സിങ്ങിനെയോ ഝാൻസി റാണിയേയോ, വിവേകാനന്ദനെയോ ശ്രീനാരായണനെയോ ആരെ പുകഴ്‌ത്തുന്നതാണ് എതിർപ്പിനു കാരണമെന്ന ചോദ്യവും വ്യാപകമാകുന്നുണ്ട്.

Tags: GanageethamVandebharatIndianrailwaysVandemataram#StudentsSong#NationalSong
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

പുതിയ വാര്‍ത്തകള്‍

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.