Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗംഗാനദി എന്നെ സസ്യഭുക്കാക്കി, ഗംഗയുടെ പ്രതാപം തിരികെക്കൊണ്ടുവന്ന മോദിയ്‌ക്കും യോഗിയ്‌ക്കും നന്ദി: ഉപരാഷ്‌ട്രപതി രാധാകൃഷ്ണന്‍

ഗംഗാനദിയാണ് തന്നെ സസ്യഭുക്കാക്കി മാറ്റിയതെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍. 25 വര്‍ഷം മുന്‍പ് ആദ്യമായി കാശി സന്ദര്‍ശിക്കാനെത്തിയ താന്‍ ഗംഗാനദിയില്‍ മുങ്ങിക്കുളിച്ച അന്നാണ് പൂര്‍ണ്ണമായും മാംസാഹാരം ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 08:14 pm IST
inIndia

കാശി: ഗംഗാനദിയാണ് തന്നെ സസ്യഭുക്കാക്കി മാറ്റിയതെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍. 25 വര്‍ഷം മുന്‍പ് ആദ്യമായി കാശി സന്ദര്‍ശിക്കാനെത്തിയ താന്‍ ഗംഗാനദിയില്‍ മുങ്ങിക്കുളിച്ച അന്നാണ് പൂര്‍ണ്ണമായും മാംസാഹാരം ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഒരു പുതിയ സത്രം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. “25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ വന്നപ്പോള്‍ താന്‍ ഒരു മാംസാഹാരം കഴിക്കുമായിരുന്നു. അന്ന് ഗംഗയില്‍ മുങ്ങിക്കുളിച്ചത് ജീവിതം മാറ്റിമറിക്കുന്ന അനുഭവമായി. “- അദ്ദേഹം പറഞ്ഞു.

കാശി നാട്ടുകൊട്ടൈ നഗരസത്രം മാനേജിംഗ് സൊസൈറ്റിയാണ് പത്ത് നിലകളുള്ള പുതിയ സത്രം പണിതത്. ഉപരാഷ്‌ട്രപതിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് ഇത് ഉദ്ഘാടനം ചെയ്തത്. സമുദായ സംഭാവനകളിലൂടെയാണ് ഈ സ്വപ്നം യാഥാര്‍ത്ഥ്യമായത്. ഈ സത്രത്തില്‍ തീര്‍ത്ഥാടകര്‍ക്ക് താമസത്തിനായി 140 മുറികളാണ് ഉള്ളത്.

സാമൂഹ്യസേവനത്തിനും തമിഴ് സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാനും ഉള്ള നഗരത്താര്‍ സമുദായത്തിന്റെ മഹാമനസ്കതയെ ഉപരാഷ്‌ട്രപതി അഭിനന്ദിച്ചു. “ധര്‍മ്മം താല്‍ക്കാലികമായി പ്രതിസന്ധി നേരിട്ടേക്കാം. പക്ഷെ അത് ശാശ്വതമല്ല. ഈ കെട്ടിടം തന്നെ അതിന് സാക്ഷിയാണ്.”- ഉപരാഷ്‌ട്രപതി ഓര്‍മ്മിപ്പിച്ചു. സേവനം, മതം, പുരോഗതി എന്നിവയെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കുന്ന എന്ന നാട്ടുകൊട്ടൈ സംഘത്തിന്റെ പരിശ്രമങ്ങളെയും ഉപരാഷ്‌ട്രപതി വാഴ്‌ത്തി.

വാരണാസി നഗരത്തിന്റെ മുഖച്ഛായാമാറ്റത്തെയും ഉപരാഷ്‌ട്രപതി അഭിനന്ദിച്ചു. “25 വര്‍ഷം മുന്‍പുള്ള കാശിയല്ല, 25 വര്‍ഷത്തിന് ശേഷമുള്ള കാശി.ഈ പരിവര്‍ത്തനം സാധ്യമാക്കിയത് പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗിയും ആണ്.”

“കേവലം ഒരു ലോഡ്ജിംഗ് സൗകര്യം എന്നതിനും അപ്പുറം വടക്കേയിന്ത്യയും തെക്കേയിന്ത്യയും തമ്മിലുള്ള ഒരു പാലമാണ് ഇത്. തമിഴ്നാടും കാശിയും തമ്മിലുള്ള സാംസ്കാരികബന്ധത്തിന്റെ ഒരു പുതിയ അധ്യായം കൂടിയാണ് ഇത്. കാശി സന്ദര്‍ശിക്കുന്ന തമിഴ് സ്വദേശികളെ സഹായിക്കാന്‍ രൂപീകരിച്ച ഈ സത്രം ഇന്നും ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നു. “- ഉപരാഷ്‌ട്രപതി രാധാകൃഷ്ണന്‍ പറഞ്ഞു.

കാനഡയില്‍ നിന്നും 2021ല്‍ കാശി വിശ്വനാഥക്ഷേത്രത്തിലേക്കുള്ള അന്നപൂര്‍ണ്ണ അമ്മന്‍ദേവി വിഗ്രഹത്തിന്റെ വരവിനെക്കുറിച്ച് അദ്ദേഹം വീണ്ടും ഈ ചടങ്ങില്‍ അനുസ്മരിച്ചു. മോദി സര്‍ക്കാരിന്റെ കീഴില്‍ ഉണ്ടാകുന്ന സാംസ്കാരിക നവോത്ഥാനത്തിന്റെ ഉദാഹരണമാണിത്. – അദ്ദേഹം വിശദമാക്കി.

ഈ പത്ത് നിലയുള്ള ലോഡ്ജിംഗില്‍ ഒന്നരക്കോടി രൂപ ചെലവില്‍ 76 സോളാര്‍ ലാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹരിതോര്‍ജ്ജ ഉപയോഗം മൂലം വര്‍ഷം 25 ലക്ഷം രൂപ വീതം ലാഭിക്കാന്‍ സാധിക്കും.

ചടങ്ങിന് ശേഷം കാശി വിശ്വനാഥക്ഷേത്രത്തിലും അതിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള അന്നപൂര്‍ണി അമ്മന്‍ദേവി ക്ഷേത്രവും ഉപരാഷ്‌ട്രപതി സന്ദര്‍ശിച്ചു. യുവതലമുറയെ കാശി സന്ദര്‍ശിക്കാന്‍ പ്രചോദിപ്പിക്കുകയാണ് പുതിയ സത്രത്തിന്റെ ലക്ഷ്യമെന്ന് ഉപരാഷ്ട്പതി എക്സില്‍ കുറിച്ചു.

 

Tags: VP RadhakrishnanNattukottaiyogigangaYogi AdityanathGangesKashi Tamil Sangamamkashi viswanatha templeCp radhakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പുതിയ വാര്‍ത്തകള്‍

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.