Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി 12 നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2026, 04:28 pm IST
inAthletics, Sports

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂള്‍ കായികപ്രതിഭകള്‍ മാറ്റുരയ്‌ക്കുന്ന 68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി 12 ദിവസങ്ങള്‍ കൂടി. 25 മുതല്‍ 31 വരെ നടക്കുന്ന ഈ കായികമാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. കായികതാരങ്ങള്‍, ടീം മാനേജര്‍മാര്‍, ഒഫീഷ്യല്‍സ്, സംഘാടകര്‍ എന്നിവരടക്കം പതിനയ്യായിരത്തോളം പേര്‍ മേളയുടെ ഭാഗമാകും.

10 വേദികള്‍
മേളയ്‌ക്കായി ആകെ 10 മത്സരവേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒക്ടോബര്‍ 25-ന് 4,000 കായികതാരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്‌റ്റോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ പുരോഗമിക്കും. 3,000 കുട്ടികള്‍ പങ്കെടുക്കുന്ന വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടും.

അത്ലറ്റിക്‌സ് മത്സരങ്ങള്‍ എന്‍.ഐ.ടി. മൈതാനത്ത്
മേളയിലെ പ്രധാന ആകര്‍ഷണമായ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.), കോഴിക്കോട് ക്യാമ്പസ് വേദിയാകും. ഒക്ടോബര്‍ 27 മുതല്‍ 31 വരെയാണ് ഇവിടെ അത്ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുക. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 2,800 കായികതാരങ്ങള്‍ ട്രാക്കിലിറങ്ങും. ഒക്ടോബര്‍ 30-ന് നടക്കുന്ന ക്രോസ് കണ്‍ട്രി മത്സരങ്ങള്‍ക്കും ഇന്‍ക്ലൂസീവ് അത്ലറ്റിക്‌സ്, ഇന്‍ക്ലൂസീവ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കും എന്‍.ഐ.ടി. വേദിയാകും.

ബാഡ്മിന്റണ്‍, ഇന്‍ക്ലൂസീവ് ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പെണ്‍കുട്ടികളുടെ ബാസ്‌കറ്റ്‌ബോള്‍ മത്സരം ചേവായൂര്‍ പ്രസന്റേഷന്‍ എച്ച്.എസ്.എസിലും ആണ്‍കുട്ടികളുടെ ബാസ്‌കറ്റ്‌ബോള്‍ മത്സരം സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിലുമാണ് നടക്കുന്നത്.

വടംവലി, ഇന്‍ക്ലൂസീവ് ക്രിക്കറ്റ് മത്സരങ്ങള്‍ കുന്നമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കും. കൊടിയത്തൂര്‍ പി.ടി.എം. എച്ച്.എസ്.എസ്., വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളിലായി കരാട്ടെ, വുഷു, സോഫ്റ്റ്‌ബോള്‍, ബേസ്‌ബോള്‍, ബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നടക്കും. യോഗ മത്സരങ്ങള്‍ ചാത്തമംഗലം ആര്‍.ഇ.സി. ജി.വി.എച്ച്.എസ്.എസിലും നെറ്റ്‌ബോള്‍, ത്രോബോള്‍ മത്സരങ്ങള്‍ പെരുവയല്‍ സെന്റ് സേവ്യേഴ്‌സ് യു.പി. സ്‌കൂളിലുമാണ് നടത്തുന്നത്.

ഇന്‍ക്ലൂസീവ് മത്സരങ്ങളില്‍ 2000 താരങ്ങള്‍
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഇന്‍ക്ലൂസീവ് മത്സരങ്ങള്‍ മേളയുടെ മറ്റൊരു പ്രത്യേകതയാണ്. ഒക്ടോബര്‍ 26-നാണ് ഈ മത്സരങ്ങള്‍ നടക്കുക. ഇന്‍ക്ലൂസീവ് മത്സരങ്ങളില്‍ 2,000-ത്തിലധികം കായികതാരങ്ങള്‍ മാറ്റുരയ്‌ക്കും.

താമസ സൗകര്യത്തിനായി 50 സ്‌കൂളുകള്‍
മേളയുടെ നടത്തിപ്പിനായി കുന്നമംഗലം എംഎല്‍എ എം.എ. റസാഖ് മാസ്റ്ററുടെ നേതൃത്വത്തില്‍ 17 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. മത്സരങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിയന്ത്രിക്കുന്നതിനായി 620 ഒഫീഷ്യല്‍സിന്റെയും 140 സെലക്ടര്‍മാരുടെയും 100 ടെക്‌നിക്കല്‍ ഒഫീഷ്യല്‍സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.

കായികതാരങ്ങളുടെയും ടീം മാനേജര്‍മാരുടെയും താമസത്തിനായി 50 സ്‌കൂളുകളിലായി ഏകദേശം 450 ക്ലാസ് മുറികള്‍ സജ്ജീകരിക്കുന്നുണ്ട്.

ഭക്ഷണവിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി പ്രധാനമായും രണ്ട് അടുക്കളകള്‍ പ്രവര്‍ത്തിക്കും. കൂടാതെ, എല്ലാ മത്സരവേദികളിലും കായികതാരങ്ങള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേക ഭക്ഷണശാലകളും സജ്ജീകരിക്കുന്നുണ്ട്. വിവിധ വേദികളിലേക്കായുള്ള കുട്ടിത്താരങ്ങളുടെ യാത്രാസൗകര്യത്തിനായി സ്‌കൂള്‍ ബസുകളും ക്രമീകരിച്ചിട്ടുണ്ട്.

ഭാഗ്യചിഹ്നം ‘കുട്ടു’

2026-ലെ സ്‌കൂള്‍ കായികമേളയുടെ ഭാഗ്യചിഹ്നമായ ‘കുട്ടു’വിനെ രൂപകല്‍പ്പന ചെയ്തത് കൊല്ലം ജില്ലയിലെ കെ.എന്‍.എന്‍.എം. എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസ്.-ലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ആര്‍.എസ്. ലക്ഷ്മി നന്ദനയാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കായികതാരങ്ങളുടെ പോരാട്ടങ്ങളിലൊന്നായി മാറുന്ന മേളയില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്. അത്ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങളിലായി 48 കായികതാരങ്ങളാണ് ഗള്‍ഫ് മേഖലയില്‍ നിന്ന് പങ്കെടുക്കുന്നത്.

മേളയ്‌ക്ക് ആവേശമേകുന്ന സ്വര്‍ണക്കപ്പ് ഘോഷയാത്രയും ദീപശിഖാ പ്രയാണവും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലൂടെ പര്യടനം നടത്തി ഒക്ടോബര്‍ 25-ന് കോഴിക്കോട്ടെത്തും.

Tags: Kerala School Sports FestivalKerala School Sports Meet 202668th Kerala School Athletics ChampionshipKozhikode Sports MeetNIT Calicut AthleticsKerala Student Athletes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ജന്മഭൂമി വാര്‍ത്ത തുണയായി; അലന് ഒരു ‘പോള്‍’, സഹായവുമായി പഴയിടം

Editorial

സ്‌കൂള്‍ കായിക മേള നല്‍കുന്ന പാഠങ്ങള്‍

Sports

ക്ഷേത്രക്കുളത്തില്‍ നിന്ന് നീന്തിക്കയറിയത് പോഡിയത്തിലേക്ക്

Sports

‘നാടന്‍’ സ്വര്‍ണം; സീനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ നാട്ടുകാരിക്ക്

സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയ മൊങ്കം തീര്‍ദ്ധു സാമദേവും ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയ അനുജന്‍ മൊങ്കം യഗ്‌നസായിയും സ്വര്‍ണം നേടിയ സന്തോഷത്തില്‍ നീന്തല്‍ക്കുളത്തിലിറങ്ങിയപ്പോള്‍
Sports

കേരള സ്‌കൂള്‍ കായികമേള: നീന്തലില്‍ മാനംകാത്ത് മൊങ്കം ബ്രദേഴ്‌സ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.