Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടലോളം സ്‌നേഹം ചൊരിഞ്ഞമ്മ, അമ്മക്കടലായി അമൃതപുരി

അമൃതവര്‍ഷം 72 ന്റെ ഔദ്യോഗിക പരിപാടി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 11:37 pm IST
inKerala, Kollam

അമൃതപുരി (കൊല്ലം): കാരുണ്യവര്‍ഷം പെയ്തിറങ്ങിയ മണ്ണില്‍ അമ്മയുടെ സ്‌നേഹ വാത്സല്യം അലയടിച്ചപ്പോള്‍ അമൃതപുരി ജനസാഗരമായി. അമ്മ, ശ്രീമാതാ അമൃതാനന്ദമയി ദേവിയുടെ 72 ാം ജന്മദിനം ഒരു ലോകം ഒരേ ഹൃദയവുമായിട്ടാണ് ദേശത്ത് നിന്നും വിദേശത്തു നിന്നും അമൃതപുരിയിലേക്ക് ഒഴുകിയെത്തിയവര്‍ ആഘോഷിച്ചത്.

പുലര്‍ച്ചെ 72 മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗവും സംഗീത സംവിധായകന്‍ ശരത്ത് ,പിന്നണി ഗായിക മഞ്ജരി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഭക്തിഗാന സുധയും പരിപാടികള്‍ക്ക് മാറ്റേകി. 9 ന് വേദിയില്‍ എത്തിയ അമ്മയെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഹാര്‍പ്പാണം നടത്തി സ്വീകരിച്ചു. തുടര്‍ന്ന് പാദപൂജ നടന്നു.

ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആദിവാസിഗോത്രാംഗങ്ങള്‍ ചേര്‍ന്നു് ‘ഒരു ലോകം, ഒരു ഹൃദയം’ എന്ന സങ്കല്പത്തിലുള്ള ലോകശാന്തി പ്രാര്‍ത്ഥന നടത്തി. അമൃതവര്‍ഷം 72 ന്റെ ഔദ്യോഗിക പരിപാടി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ ഉദ്ഘാടനം ചെയ്തു. അമ്മയുടെ ജീവിതം സേവനത്തിനായി മാത്രം സമര്‍പ്പിച്ചതാണ് എന്നും അത് എല്ലാ അര്‍ത്ഥത്തിലും മാതൃകാപരമാണെന്നും ജെപി നദ്ദ പറഞ്ഞു. ലോകത്തിന്റെ എല്ലാ മേഖലയിലും അമ്മയുടെ സേവനകാരുണ്യ പദ്ധതികള്‍ എത്തിയിട്ടുണ്ട്.

ആരോഗ്യ മേഖലയില്‍ അമൃത ആശുപത്രി നടത്തുന്ന സേവനം ഏറെ മഹത്വമാണ്. വിദ്യാഭ്യാസ രംഗത്തും അമൃത ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു. സ്ത്രീ ശാക്തീകരണ പദ്ധതിയിലൂടെ സമൂഹത്തിലെ സ്ത്രീകളുടെ ഉന്നമനമാണ് അമ്മ ലക്ഷ്യമിടുന്നത്. സുനാമിയും പ്രളയവും വന്നപ്പോഴെല്ലാം അത് തെളിയിക്കപ്പെട്ടു. അമ്മയുടെ ജന്മദിനം അതു കൊണ്ട് തന്നെ സേവന പദ്ധതികളാല്‍ മഹത്തരമാകുന്നു എന്നും ജെപി നദ്ദ വ്യക്തമാക്കി.

പ്രശസ്ത സാഹിത്യകാരന്‍ പി ആര്‍ നാഥന് അമൃതകീര്‍ത്തി പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ഫലകവും ഒരു ലക്ഷത്തി ഇരുപത്തിമൂവായിരത്തി നാനൂറ്റി അന്‍പത്തി ആറു രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജെ പി നദ്ദ പുരസ്‌കാര സമര്‍പ്പണം നടത്തി. അമ്മ പകര്‍ന്ന സ്‌നേഹവും കരുണയും എല്ലാം തന്റെ മനസിനെ സ്വാധീനിച്ചു. അത് കൊണ്ട് തന്നെ ഈ പുരസ്‌ക്കാരം അമ്മയ്‌ക്ക് സമര്‍പ്പിക്കുന്നു എന്നും മറുപടി പ്രസംഗത്തില്‍ പി ആര്‍ നാഥന്‍ പറഞ്ഞു.
ഒരു ലോകം ഒരു ഹൃദയം’ എന്ന വിഷയത്തെ ഉപചരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന മലയാള ഉപന്യാസ മത്സരത്തിന്റെ ഉദ്ഘാടനവും 72 പ്രമുഖ വ്യക്തികള്‍ എഴുതിയ അനുഭവങ്ങളുടെ സമാഹാരമായ ‘അമ്മക്കടല്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, എല്‍ മുരുകന്‍, ഹരിയാനയില്‍ നിന്നുള്ള മന്ത്രി രാജേഷ് നാഗര്‍, എം പിമാരായ ശശി തരൂര്‍, എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ ജസ്റ്റിസ് ജയകുമാര്‍, മഹാ മണ്ഡലേശ്വര്‍ സന്തോഷാനന്ദ് മഹാരാജ്, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി , സ്വാമി ഗീതാനന്ദ, സ്വാമി വിശാലാനന്ദ ഗിരി , മുന്‍ കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, വി മുരളിധരന്‍, സി ആര്‍ മഹേഷ് എം എല്‍ എ, കുമ്മനം രാജശേഖരന്‍, വെള്ളാപ്പളളി നടേശന്‍ ,തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിവര്‍ വിവിധ സേവന കര്‍മ്മ പദ്ധതികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. കൊച്ചിയിലും ഫരീദാബാദിലും ഉള്ള അമൃത ആശുപത്രികളില്‍ നടത്താന്‍ പോകുന്ന 300 സൗജന്യ ശാസ്ത്രക്രിയകളുടെ പ്രഖ്യാപനം, ISRO യുമായി സഹകരിച്ച് അമൃത ആശുപത്രി 1300 പേര്‍ക്ക് സൗജന്യ അപസ്മാര ശസ്ത്രക്രിയ നടത്താനുള്ള ധാരണപത്രം കൈമാറല്‍ അമൃത യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ‘അസിസ്റ്റീവ് ടെക്‌നോളജി ഇന്‍ എജ്യൂക്കേഷന്‍’ എന്ന വിഭാഗത്തിന്റെ പുതിയ യുനെസ്‌കോ ചെയറിന്റെ പ്രഖ്യാപനം, കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 6000 ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുന്നതിന്റെ പ്രഖ്യാപനം, പുതിയ ആശ്രമപ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും 17 സമൂഹ വിവാഹവും അമ്മയുടെ ദിവ്യ സാന്നിധ്യത്തില്‍ നടന്നു. തുടര്‍ന്ന് അമ്മ ദര്‍ശനത്തിന് എത്തിയവരെയെല്ലാം ആശ്ലേഷാനുഗ്രഹം നല്‍കി.

 

Tags: bjpJP NaddaMatha amrithanandamayigovernnorRajendra Viswanath Arlekkar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.