Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2026, 12:16 pm IST
inKerala, News, India, World

ന്യൂദൽഹി: രാജ്യത്തെ ജനകോടികളുടെ കാൽക്കൽ ഈ വേളയിൽ ഞാൻ പ്രണാമം അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണസംവിധാനത്തിൽ 25 വർഷം പൂർത്തിയാക്കിയ ദിവസത്തിന്റെ ആഘോഷ പരിപാടികളുടെ ദൽഹി വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വി വിൽ ഡു ഇറ്റ്’ (നമ്മൾ ഒന്നിച്ച് അത് ചെയ്യും) എന്ന പുതിയ മുദ്രാവാക്യം മുഴക്കിയ മോദി, താൻ ചെയ്ത പ്രവൃത്തികളെല്ലാം രാജ്യത്തിനും ജനതയ്‌ക്കും വേണ്ടിയായിരുന്നുവെന്ന് മോദി പറഞ്ഞു. എനിക്കുവേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല. ഏൽപ്പിച്ചതും മുന്നിൽ വന്നുകൂടിയ ഏതു കാര്യങ്ങളായാലും ഞാൻ ചെയ്തുതീർക്കുന്നു. എനിക്ക് ആ വഴിയിൽ വന്നുചേർന്ന പ്രതിസന്ധികളും ആനുകൂല്യങ്ങളും അനുഭവ പാഠങ്ങളാക്കി.  കക്ഷിരാഷ്‌ട്രീയം കലർത്തി ഒരു ഭരണകാര്യങ്ങളും നിർവഹിച്ചിട്ടില്ല. 2047 വികസിത ഭാരതമാണ് ലക്ഷ്യം. അതിന് നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. ഒന്നിച്ച് നമുക്ക് ആ ലക്ഷ്യം നേടിയെടുക്കാം, മോദി പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ വിശ്വാസവും അവരുടെ കഠിനാധ്വാനവുമാണ് എപ്പോഴും തന്റെ ‘ഏറ്റവും വലിയ കരുത്ത്’ എന്ന് പ്രധാനമന്ത്രി പറഞ്ഞു; രാജ്യത്തെ ഓരോ പൗരനും തന്നിൽ ‘ഏറ്റവും വലിയ അവകാശമുണ്ടെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായി 25 വർഷം തങ്ങളെ നയിക്കാൻ തന്നെ തെരഞ്ഞെടുത്തതിന് രാജ്യത്തെ ജനങ്ങളോട് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി, ജനങ്ങൾ തന്നിൽ വിശ്വാസമർപ്പിച്ചതിനാൽ രാജ്യത്തോടുള്ള തന്റെ ഉത്തരവാദിത്വം ഏറ്റവും വലുതാണെന്ന് പറഞ്ഞു.

‘വികസിത് ഭാരത് സങ്കൽപ്പ് സഭ’യിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി എത്തിയപ്പോൾ, ബിജെപി പതാകകൾ ഉയർത്തിയും ‘ഭാരത് മാതാ കീ ജയ്’, ‘സ്വാഗത് ഹേ, ഭായ് സ്വാഗത് ഹേ; മോദി ജി കാ സ്വാഗത് ഹേ’ (സ്വാഗതം, സഹോദരാ സ്വാഗതം; മോദിജിക്ക് സ്വാഗതം) തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയും പൂക്കൾ വിതറിയും ജനങ്ങൾ അദ്ദേഹത്തെ വരവേറ്റു.

‘2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, ഒരു ദിവസം ഈ നാഴികക്കല്ലിലെത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഭരണത്തലവനായി തുടർച്ചയായ 25ാം വർഷമാണ് ഇന്ന് പൂർത്തിയാകുന്നത്. ജനങ്ങളുടെ നിരന്തരമായ അനുഗ്രഹത്തിന്റെ തെളിവാണിത്. ഭാരതീയ ജനതാ പാർട്ടി, എൻഡിഎ, ജനാധിപത്യത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന എല്ലാ രാഷ്‌ട്രീയ സഹപ്രവർത്തകർ എന്നിവരോട് ഞാൻ നന്ദി രേഖപ്പെടുത്തുന്നു,’ പ്രധാനമന്ത്രി മോദി പറഞ്ഞു.

‘രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ ഞാൻ ശിരസ്സുനമിച്ച് ആദരവ് അർപ്പിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പായാലും ലോക്‌സഭാ തിരഞ്ഞെടുപ്പായാലും, 25 വർഷമായി ജനങ്ങൾ എന്നെ അവരുടെ സേവനത്തിനായി തിരഞ്ഞെടുത്തു. ഇന്ന്, ഭാരതത്തിന്റെ ജനാധിപത്യത്തോടും ഭരണഘടനയോടും ഞാൻ ആദരവ് അർപ്പിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, ‘സേവ ജ്യോതി യാത്ര’യിൽ പങ്കെടുത്തവരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

പൊതുപ്രവർത്തനത്തിൽ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി, ദൽഹിയിലെ സരോജിനി നഗറിലുള്ള ശ്രീ വിനായക് ക്ഷേത്രം സന്ദർശിച്ച് ഗണപതി ഭഗവാനെ വണങ്ങുകയും അനുഗ്രഹം തേടുകയും ചെയ്ത കാര്യം അദ്ദേഹം സൂചിപ്പിച്ചു. ‘എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങൾ ദൈവത്തിന്റെ ഒരു രൂപം കൂടിയാണ്. കോടിക്കണക്കിന് വരുന്ന നാട്ടുകാരുടെ വിശ്വാസവും ലക്ഷക്കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനവുമാണ് എപ്പോഴും എന്റെ ഏറ്റവും വലിയ കരുത്ത്. രാജ്യം എനിക്ക് വളരെയേറെ കാര്യങ്ങൾ നൽകിയിട്ടുണ്ട്. അതിനാൽത്തന്നെ, രാജ്യത്തോടുള്ള എന്റെ ഉത്തരവാദിത്വവും ഏറ്റവും വലുതാണ്. രാജ്യത്തെ ഓരോ പൗരനും എന്നിൽ ഏറ്റവും വലിയ അവകാശമുണ്ടെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമുതൽ ഭാരത പ്രധാനമന്ത്രിയായി തുടരുന്ന മൂന്ന് ടേമുകൾ വരെ നീളുന്ന, ഭരണത്തലവനെന്ന നിലയിലുള്ള പ്രധാനമന്ത്രി മോദിയുടെ 25 വർഷത്തെ തടസ്സമില്ലാത്ത നേതൃത്വകാലയളവ് ശ്രദ്ധേയമാണ്.

Tags: #NewSloganbyModi#ModionRSS#Modi@25#ModispeaksEmotionally#WeWillDoIt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.