Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുപിയിലെ യോഗി മോഡൽ വിജയം; കേരളം മുടിഞ്ഞ കടത്തിൽത്തന്നെ, കേന്ദ്രസഹായം കൂടുതൽ കേരളത്തിന്: സിഎജി റിപ്പോർട്ടിൽനിന്ന്…

2016 ൽ സാമ്പത്തികമായി ജീർണത ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഉത്തർപ്രദേശ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 10:43 am IST
inKerala, News, India

ന്യൂദൽഹി: കേരളം കണ്ടുപഠിക്കണം യുപി മോഡൽ. അതായത് യോഗി മോഡൽ. 2023 ലെ സിഎജി റിപ്പോർട്ടു വന്നപ്പോൾ, അതുവരെ മുൻകാലത്തെ അഖിലേഷ് യാദവ് സർക്കാരിന്റെ ഭരണത്തിൽ കടംകയറി മുടിഞ്ഞു കിടന്ന ഉത്തർപ്രദേശ് ആദിത്യ നാഥ് യോഗിയുടെ ഭരണത്തിൽ കീഴിൽ വലിയ സാമ്പത്തിക കുതിച്ചു ചാട്ടം നടത്തി. 2027 മുതൽ ആദ്യ അഞ്ചുവർഷത്തെ ഭരണത്തിനിടെയാണ് 37,000 എന്ന ലാഭസ്ഥിതിയിലെത്തിച്ചത്. 2017 വരെ യുപി സാമ്പത്തിക കമ്മി സംസ്ഥാനങ്ങളുടെ പട്ടികയിലായിരുന്നു.
സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രകടനത്തെക്കുറിച്ചുള്ള ഒരു ദശാബ്ദക്കാലത്തെ പഠനത്തിൽ, ഫെഡറൽ ഓഡിറ്റർ സിഎജി, സംസ്ഥാന ധനകാര്യത്തെക്കുറിച്ചുള്ള ആദ്യത്തെ റിപ്പോർട്ടിൽ – 16 സംസ്ഥാനങ്ങൾ റവന്യൂ മിച്ചമാണെന്ന് കണ്ടെത്തി. അതിൽ, സാമ്പത്തികമായി ജീർണത ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഉത്തർപ്രദേശ്. അവിടുന്നാണ് 2023 സാമ്പത്തിക വർഷത്തിൽ 37,000 കോടി രൂപ മിച്ചത്തോടെ മുന്നിൽ നിൽക്കുന്നത്. ജീർണത ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ അംഗമായിരുന്ന മധ്യപ്രദേശും എലൈറ്റ് ക്ലബ്ബിൽ ചേർന്നു, ചെലവഴിച്ചതിനേക്കാൾ കൂടുതൽ വരുമാനം നേടി.
ബിജെപി, അല്ലെങ്കിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ, അഥവാ കേന്ദ്ര സർക്കാരിനോട് യോജിച്ചുനിന്ന് വികസന പ്രവർത്തനങ്ങളിൽ പങ്കുചേരുന്ന സംസ്ഥാനങ്ങൾക്കാണ് വളർച്ചയുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

പട്ടികയിങ്ങനെ

നേട്ടമുണ്ടാക്കിയ മറ്റു സംസ്ഥാനങ്ങളുടെ പട്ടിക ക്രമപ്രകാരമിങ്ങനെ:
ഗുജറാത്ത് (19,865 കോടി രൂപ), ഒഡീഷ (19,456 കോടി രൂപ), ഝാർഖണ്ഡ് (13,564 കോടി രൂപ), കർണാടക (13,496 കോടി രൂപ), ഛത്തീസ്ഗഡ് (8,592 കോടി രൂപ), തെലങ്കാന (5,944 കോടി രൂപ), ഉത്തരാഖണ്ഡ് (5,310 കോടി രൂപ), മധ്യപ്രദേശ് (4,091 കോടി രൂപ), ഗോവ (2,399 കോടി രൂപ) എന്നിവയാണ് യുപിക്ക് തൊട്ടുപിന്നിൽ.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, ത്രിപുര, സിക്കിം എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു. റവന്യൂ മിച്ചമുള്ള 16 സംസ്ഥാനങ്ങളിൽ കുറഞ്ഞത് 10 എണ്ണമെങ്കിലും ബിജെപിയുടെ നേതൃത്വത്തിലാണ്.

സിഎജി സഞ്ജയ് മൂർത്തി വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ, 2022-23 ൽ കുറഞ്ഞത് 12 സംസ്ഥാനങ്ങളെങ്കിലും റവന്യൂ കമ്മിയിലാണെന്ന് കണ്ടെത്തി. ഇതിലാണ് കേരളം. നമ്പർ വൺ സംസ്ഥാനമെന്ന് സ്വയം പുകഴ്‌ത്തുന്നതല്ലാതെ സംസ്ഥാനത്തിന്റെ വളർച്ചയിൽ സർക്കാർ എന്തുചെയ്യുന്നുവെന്ന ചോദ്യം ഉയർത്തുന്നതാണ് റിപ്പോർ്ട്ട്.
പട്ടികയിൽ ആന്ധ്രാപ്രദേശ് (-43,488 കോടി രൂപ), തമിഴ്നാട് (-36,215 കോടി രൂപ), രാജസ്ഥാൻ (-31,491 കോടി രൂപ), പശ്ചിമ ബംഗാൾ (-27,295 കോടി രൂപ), പഞ്ചാബ് (-26,045 കോടി രൂപ), ഹരിയാന (-17,212 കോടി രൂപ), അസം (-12,072 കോടി രൂപ), ബീഹാർ (-11,288 കോടി രൂപ), ഹിമാചൽ പ്രദേശ് (-6,336 കോടി രൂപ), കേരളം (-9,226 കോടി രൂപ), മഹാരാഷ്‌ട്ര (-1,936 കോടി രൂപ), മേഘാലയ (-44 കോടി രൂപ) എന്നിവ ഉൾപ്പെടുന്നു.

കേന്ദ്ര സഹായം:
കേരളം മുന്നിൽ

കേന്ദ്രത്തിൽ നിന്നുള്ള റവന്യൂ കമ്മി ഗ്രാന്റിൽ നിലനിൽക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ പശ്ചിമ ബംഗാൾ, കേരളം, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവ ചേരുന്നതോടെ റവന്യൂ കമ്മി സംസ്ഥാനങ്ങളുടെ ഘടന അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.
കേരളത്തിന്റെ നില വളരെ ദയനീയമാണ്.
എന്നാൽ, കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ പറയുന്നത് പിണറായി വിജയൻ സർക്കാരിനോട് മോദി സർക്കാർ രാഷ്‌ട്രീയ വേർതിരിവ് കാണിക്കുന്നുവെന്നാണ്. പക്ഷേ, ബിജെപി ഇതര സംസ്ഥാനങ്ങൾക്ക് അവരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ മറികടക്കാൻ കേന്ദ്രം കൊടുത്ത സാമ്പത്തിക സഹായത്തിന്റെ കണക്കും സിഎജി പറയുന്നുണ്ട്. അതിൽ കേരളം മുൻനിരയിലുണ്ട്.
2023 സാമ്പത്തിക വർഷത്തിൽ റവന്യൂ വരുമാനവും ചെലവും തമ്മിലുള്ള അന്തരം നികത്തൻ പശ്ചിമ ബംഗാളിന് 16% ഗ്രാന്റുകൾ ലഭിച്ചു, തുടർന്ന് കേരളം 15%, ആന്ധ്രാപ്രദേശ് 12%, ഹിമാചൽ പ്രദേശ് 11%, പഞ്ചാബ് 10% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങൾ.

വരുമാനം കൂട്ടിയവരിൽ
കേരളമില്ല

അതേസമയം, നികുതി, നികുതി ഇതര വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിച്ച സംസ്ഥാനങ്ങളുണ്ട്. അതിൽ കേരളമില്ല. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 80% ത്തിലധികം വരുന്ന സ്വന്തം നികുതി, നികുതി ഇതര വരുമാനമുള്ള ഹരിയാന ഈ പട്ടികയിൽ ഒന്നാമതാണ്. (ഒരു സംസ്ഥാനത്തിന് ലഭിക്കുന്ന മറ്റ് വരുമാനം കേന്ദ്ര നികുതികളിലൂടെയും ഗ്രാന്റുകളിലൂടെയുമാണ്). സ്വന്തം വരുമാനത്തിന്റെ 79% ത്തിലധികം നേടി തെലങ്കാന രണ്ടാം സ്ഥാനത്താണ്, മഹാരാഷ്‌ട്ര 73%, ഗുജറാത്ത് 72%, കർണാടക 69%, തമിഴ്നാട് 69%, ഗോവ 68% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങൾ.

‘2022-23 ൽ, ആറ് സംസ്ഥാനങ്ങൾ: ഹരിയാന, മഹാരാഷ്‌ട്ര, തെലങ്കാന, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ മൊത്തം റവന്യൂ വരുമാനത്തിന്റെ 60% ത്തിലധികം സംസ്ഥാനങ്ങളുടെ സ്വന്തം നികുതി വരുമാനം (എസ്ഒടിആർ) ആയിരുന്നു. അരുണാചൽ, മണിപ്പുർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവയുടെ എസ്ഒിആർ 20% ൽ താഴെയായിരുന്നു,’ വെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു.

ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ ഉൾപ്പെടെ കേന്ദ്ര നികുതികളുടെയും ഗ്രാന്റ്-ഇൻ-എയ്ഡ്, കേന്ദ്ര സഹായത്തിന്റെയും വിഹിതം യഥാക്രമം സംസ്ഥാനങ്ങളുടെ റവന്യൂ വരുമാനത്തിന്റെ 27% ഉം ഏകദേശം 17% ഉം ആയിരുന്നു. സംസ്ഥാനങ്ങൾക്ക് ധനകാര്യ കമ്മീഷൻ ഗ്രാന്റായി ആകെ 1,72,849 കോടി രൂപ ലഭിച്ചു, അതിൽ 86,201 കോടി രൂപ റവന്യൂ കമ്മി ഗ്രാന്റുകളാണ്.

കേരളത്തിന്റെ സ്വന്തം
വരുമാനം 60%

കർണാടക, തമിഴ്നാട്, ഗോവ, കേരളം എന്നിവയുടെ സ്വന്തം റവന്യൂ വരുമാനം 60%-70% വരെയാണ്; ആന്ധ്ര, രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവയുടെ തനത് റവന്യൂ വരുമാനം 50% മുതൽ 60% വരെയാണ്. ഝാർഖണ്ഡ്, മധ്യപ്രദേശ്, യുപി, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് എന്നിവയുടെ റവന്യൂ വരുമാനം 40%-50% വരെയാണ്.

‘എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ബീഹാർ, ഹിമാചൽ പ്രദേശ് എന്നിവയുടെയും വരുമാന വരുമാനത്തിൽ സംസ്ഥാനങ്ങളുടെ തനത് നികുതിയും നികുതിയേതര വരുമാനവും 40% ൽ താഴെയാണ്,’ സിഎജി പറഞ്ഞു.

സംസ്ഥാനങ്ങളുടെ സ്വന്തം വരുമാനത്തിന്റെ വിവിധ സ്രോതസ്സുകളിൽ, വലിയൊരു ഭാഗം സംസ്ഥാനങ്ങളുടെ ചരക്ക് സേവന നികുതി (എസ്ജിഎസ്ടി), മദ്യം, പെട്രോളിയം ഉൽപ്പന്നങ്ങൾ, വൈദ്യുതി എന്നിവയുടെ വാറ്റ്, എക്‌സൈസ് തീരുവ (ജിഎസ്ടി ചട്ടക്കൂടിന് പുറത്തുള്ളവ) എന്നിവയിൽ നിന്നാണ് ലഭിക്കുന്നത്.

Tags: #DeficitKerala#UP upsurgeyogiYogiadityanathPinarayiVijayan#CAGReport#RevenueStatus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.