തിരുവനന്തപുരം: കേരളത്തില്‍ അസന്മാര്‍ഗ്ഗികത കാണിക്കുന്നവരെ മുഴുവന്‍ ഉണ്ണികൃഷ്ണന്‍ എന്ന് വിളിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണിന്റെ പ്രസ്താവന വിവാദമാകുന്നു. ഒരു മലയാളം ടിവി. ചാനല്‍ ചര്‍ച്ചയ്‌ക്കിടയിലായിരുന്നു കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണിന്റെ ഈ വിവാദ പ്രസ്താവന.
കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിക്കുന്നതാണെന്ന് കാട്ടി ബിജെപി ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ത്തിയതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയുള്ള ജിന്‍റോ ജോണ്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ്. പക്ഷെ ചാനല്‍ ചര്‍ച്ചയില്‍ ഉടനീളം താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും അസന്മാര്‍ഗ്ഗികതയുടെ പര്യായപദം ഉണ്ണികൃഷ്ണന്‍ ആണെന്നും വാദിക്കുകയായിരുന്നു. ഡോ. ജിന്‍റോ ജോണ്‍.
അവതാരകയുമായുള്ള തര്‍ക്കത്തിനിടയില്‍ ഉണ്ണികൃഷ്ണന്‍ എന്ന പേരുമായി സംഭവിച്ചത് ഒരു നാക്കുപിഴയാണ്. പറയാന്‍ ഉദ്ദേശിച്ച രീതിയിലല്ല വിഷയം അവതരിപ്പിക്കാന്‍ സാധിച്ചത് എന്നും ഇപ്പോള്‍ ഡോ. ജിന്‍റോ ജോണ്‍ വിശദീകരിക്കുന്നു.
https://twitter.com/rightwaveindia/status/1969103524744101902
















