Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട നേതാക്കള്‍ പിന്മാറിയത് പലതും പുറത്തുവരുമോ എന്ന് ഭയന്ന്, രാഹുല്‍ പിന്നീട് വിശുദ്ധനാകും: പത്മജ

രാഹുല്‍ ഗാന്ധി പറഞ്ഞാലും പാലക്കാട് എംഎല്‍എ കേള്‍ക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 08:06 pm IST
inKerala

തിരുവനന്തപുരം :രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ഇന്നലെ വൈകിട്ട് 3:00 മണി വരെ പറഞ്ഞ നേതാക്കള്‍ പിന്നീട് നിശബ്ദരായത് ആരുടെ ഫോണ്‍ കോള്‍ വന്നതിനുശേഷമാണ് വ്യക്തമാക്കണമെന്ന് പത്മജ വേണുഗോപാല്‍.

ഇപ്പോള്‍ കേവലം ആറുമാസത്തേക്കുള്ള സസ്‌പെന്‍ഷനു ശേഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഏറിയാല്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ കൂടി വയ്‌ക്കും. പല അന്വേഷണ റിപ്പോര്‍ട്ടുകളും കെപിസിസി ഓഫീസിലും ചവറ്റ് കൊട്ടയിലുമായി കിടക്കുന്നുണ്ട്.

ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടി ഒന്നര വര്‍ഷം മുന്‍പ് വി.ഡി. സതീശനോട് നേരിട്ട് ദുരനുഭവം പറഞ്ഞു എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് എന്താണ് വി.ഡി. സതീശന്‍ സ്വീകരിച്ച നടപടി എന്ന് വ്യക്തമാക്കണമെന്ന് പത്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടു.നിയമപരമായനടപടികളുമായി പോയിട്ടുണ്ടോ അല്ലെങ്കില്‍ കെപിസിസിയിലോ എഐസിസിയിലോ ഈ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടോ എന്നതെല്ലാം വ്യക്തമാക്കണം. നടപടിയെടുത്തു എന്ന് പറയുമ്പോള്‍ അതേ രീതിയില്‍ എല്ലാവരും വിഴുങ്ങും എന്നാണ് വിചാരം.

ഇത്രയും വാര്‍ത്തകളും വിവാദങ്ങളും ഉണ്ടായിട്ടും രാഹുല്‍ മാങ്കൂട്ടം അനങ്ങാത്തത് അദ്ദേഹത്തിന്റെ കയ്യില്‍ പലതും ഉള്ളതുകൊണ്ടാണ്. അതൊക്കെ പുറത്തുവന്നാല്‍ പലരുടെയും തല പോകും. സ്വന്തം തടി രക്ഷിക്കാന്‍ വേണ്ടിയാണ് പല നേതാക്കളും ഇപ്പോള്‍ രാഹുലിന് സംരക്ഷണം ഒരുക്കുന്നത്.

രാഹുല്‍ എംഎല്‍എയായി തുടര്‍ന്നാല്‍ ആ ഓഫീസിലേക്ക് സ്ത്രീകള്‍ എങ്ങനെ ധൈര്യത്തോടെ കയറി ചെല്ലും. മാധ്യമങ്ങള്‍ എത്ര എഴുതിയാലും രാഹുല്‍ മാങ്കൂട്ടത്തിന് ഒന്നും സംഭവിക്കില്ല, അദ്ദേഹത്തെ സംരക്ഷിക്കാന്‍ ആളുണ്ട്. രാഹുല്‍ ഗാന്ധി പറഞ്ഞാലും പാലക്കാട് എംഎല്‍എ കേള്‍ക്കില്ല. കെ.സി. വേണുഗോപാലന്റെ ഭാര്യ പ്രതികരിച്ചിട്ട് നിമിഷങ്ങള്‍ക്കകം പിന്‍വലിക്കേണ്ടി വന്നു. രാഹുലിനെതിരെ പ്രതികരിച്ച ഉമ തോമസിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം നമ്മള്‍ കാണുന്നതാണ്. ഇതിന്റെ എല്ലാം പിന്നില്‍ രാഹുലിന്റെയും ഷാഫിയുടെയും നിയന്ത്രണത്തിലുള്ള ആളുകളാണെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. രാജിവയ്‌ക്കാതെ നീട്ടി നീട്ടി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി രാഹുലിനെ വിശുദ്ധന്‍ ആക്കി കോണ്‍ഗ്രസ് പ്രഖ്യാപിക്കും. പരാതി പറഞ്ഞ പെണ്‍കുട്ടികള്‍ മോശക്കാരാകും. അവരോട് മോശമായി പെരുമാറിയ ആള്‍ വിശുദ്ധനാകും, ഇതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.

എല്ലാ വൃത്തികേടുകളുടെയും കേന്ദ്രമായി കോണ്‍ഗ്രസ് മാറി. നേതാക്കളെ നിശബ്ദരാക്കിയ രാഹുലിന്റെ കൈയിലെ ആയുധം എന്താണെന്ന് കാലം തെളിയിക്കും. ഇപ്പോള്‍ സംഭവിച്ചത് ചെറിയ തുടക്കം മാത്രമാണ്. ഇനിയും പല വിവരങ്ങളും പുറത്തുവരാന്‍ ഉണ്ട്, പലരും വീഴും. പലതും തനിക്കും അറിയാമെന്ന് പറഞ്ഞ പത്മജ വേണുഗോപാല്‍ പരാതി ലഭിച്ചിട്ടില്ല എന്ന് ഉള്‍പ്പെടെ നേതാക്കള്‍ പറയുന്നത് കള്ളത്തരമാണെന്നും പറഞ്ഞു.രാഹുലിനെ ഭയക്കുന്നവര്‍ കേരളം മുതല്‍ അങ്ങ് ദല്‍ഹിവരെ ഉണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സ്ത്രീകള്‍ക്ക് നീതി ലഭിക്കില്ലെന്ന് തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പത്മജ വേണുഗോപാല്‍ പറഞ്ഞു.

 

 

Tags: Girlsuspensioncongresssaintpadmaja venugopalMLArahul mankoottam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.