Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഹുലിനെ സംരക്ഷിക്കുന്നത് കോൺഗ്രസിന്റെ ചീഞ്ഞളിഞ്ഞ രാഷ്‌ട്രീയ സംസ്കാരം; രാജിവെക്കും വരെ ശക്തമായ പ്രതിഷേധം തുടരും: ബിജെപി

പ്രാഥമിക അംഗത്വത്തിന് പോലും യോഗ്യതയില്ലാത്തയാളെ പാലക്കാട് ജനത സഹിക്കണോയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 03:58 pm IST
inKerala

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും എംഎൽഎ സ്ഥാനം രാജിവെക്കാതെ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചു നിർത്തുന്നത് കോൺഗ്രസിന്റെ ചീഞ്ഞളിഞ്ഞ രാഷ്‌ട്രീയ സംസ്കാരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് പോലും യോഗ്യതയില്ലാത്തയാളെ പാലക്കാട് ജനത സഹിക്കണം എന്നാണോ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നതെന്നും ബി ജെ പി അധ്യക്ഷൻ ചോദിച്ചു.

രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കും വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി ബിജെപി തെരുവിൽ തുടരും. അഭിമാനമുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ബിജെപിയുടെ വികസന രാഷ്‌ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതിലൂടെ ഉയർന്നുവന്ന ആരോപണങ്ങളും പരാതികളും ശരിയാണ് എന്ന് കോൺഗ്രസ് പാർട്ടി തന്നെ സമ്മതിച്ചിരിക്കുകയാണ്.

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിന് പോലും യോഗ്യനല്ലാത്ത ഒരാളെ പാലക്കാട് ജനത എംഎൽഎയായി അംഗീകരിക്കണം എന്ന കോൺഗ്രസ് നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാർക്ക് എല്ലാം രാഹുലിന്റെ ലീലാവിലാസങ്ങളും മുൻകൂട്ടി അറിയാമായിരുന്നു. ഒന്നര വർഷം മുമ്പ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ പെൺകുട്ടികൾ വി.ഡി. സതീശനോട് രാഹുൽ മാങ്കൂട്ടത്തിന്റെ സ്വഭാവവൈകൃതത്തെ പറ്റി പരാതി പറഞ്ഞിരുന്നു. അതെല്ലാം മറച്ചുവെച്ച് അയാളെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ആക്കിയതും പാലക്കാട് എംഎൽഎ സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചതും വി.ഡി. സതീശൻ അടങ്ങുന്ന കോൺഗ്രസ് നേതൃത്വമാണ്. ഇപ്പോഴും രാഹുലിന് സുരക്ഷിതമായ സംരക്ഷണം ഒരുക്കുന്നതും അതേ നേതാക്കന്മാർ തന്നെയാണ്. ഇത് കോൺഗ്രസ്സിന്റെ ജനിതകപരമായ പ്രത്യേകതയാണ്.

അഴിമതിക്കാരെയും സ്ത്രീ പീഡകരെയും എല്ലാം എപ്പോഴും സംരക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും പാർട്ടി ഭാരവാഹിത്വം ഒഴിവാക്കുന്നതും കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര കാര്യം. അത് പൊതുജനങ്ങളെ ബാധിക്കുന്നതല്ല, മറിച്ച് പാലക്കാട് എംഎൽഎയായി രാഹുൽ തുടരുന്നതാണ് പൊതുജനത്തിന് അംഗീകരിക്കാൻ കഴിയാത്തത്.

കോൺഗ്രസ് നേതാക്കന്മാരുടെ ഭാര്യമാരും വനിത നേതാക്കളും രാഹുലിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടും എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന തീരുമാനത്തിന് പിന്നിൽ രാഹുലിനെ സംരക്ഷിക്കുന്ന കോൺഗ്രസിലെ ഒരുപറ്റം നേതാക്കന്മാരുടെ പിന്തുണയാണ്. രാഹുൽ കുഴപ്പക്കാരനാണെന്ന് അറിഞ്ഞിട്ടും അയാളെ വളർത്തിക്കൊണ്ടുവരികയും എംഎൽഎ ആക്കുകയും ചെയ്ത കോൺഗ്രസ് നേതാക്കൾ പൊതുജനങ്ങളോട് മാപ്പ് പറയണം. ആത്മാഭിമാനമുള്ള ആർക്കും തുടരാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് അധപതിച്ചു കഴിഞ്ഞു.

അഴിമതിക്കാർക്കും സ്ത്രീചൂഷകർക്കും മാത്രം സ്ഥാനമുള്ള പാർട്ടിയിൽ അപമാന ഭാരം പേറി തുടരാതെ കോൺഗ്രസ് രാഷ്‌ട്രീയം ഉപേക്ഷിച്ച് ബിജെപിയുടെ വികസന രാഷ്‌ട്രീയത്തിലേക്ക് വരാൻ അഭിമാനമുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Tags: Primary membershiprotten political culturecongressPalakkadRajiv ChandrasekharCongress leadershipbjp state presidentRahul Mangkootatil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു
Kerala

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം
Kerala

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.