Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആഗോള വിശപ്പടക്കാനുള്ള പാത ഭാരതത്തിലൂടെ

മാക്‌സിമോ ടുറേറോ കുല്ലന്‍ by മാക്‌സിമോ ടുറേറോ കുല്ലന്‍
Aug 22, 2025, 06:50 am IST
in Main Article

പോഷകാഹാരക്കുറവ് എന്ന പ്രശ്‌നത്തിന് ആഗോളതലത്തില്‍ത്തന്നെ കുറവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വിശപ്പിനെതിരായ പോരാട്ടത്തില്‍ ലോകം വഴിത്തിരിവിലായിരിക്കുന്നു. ഐക്യരാഷ്‌ട്രസഭയുടെ ‘ലോക ഭക്ഷ്യസുരക്ഷയും ലോക പോഷകാഹാര സ്ഥിതിയും 2025’ റിപ്പോര്‍ട്ട് പ്രകാരം 2024 ല്‍ 673 ദശലക്ഷം ആളുകള്‍ (ലോക ജനസംഖ്യയുടെ 8.2%) പോഷകാഹാരക്കുറവുള്ളവരായിരുന്നു. 2023 ല്‍ ഇത് 688 ദശലക്ഷമായിരുന്നു. കൊവിഡ് 19 ന് മുമ്പുള്ള സ്ഥിതിയിലേക്ക് (2018 ല്‍ 7.3%) തിരിച്ചെത്തിയിട്ടില്ലെങ്കിലും, ആ കാലത്തുണ്ടായ വര്‍ദ്ധനയില്‍നിന്നുള്ള ഈ മാറ്റം സ്വാഗതാര്‍ഹമാണ്.

ഈ ആഗോള പുരോഗതിയില്‍ ഭാരതം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യ, ഭരണമികവ്, മികച്ച സേവന നിര്‍വഹണം എന്നിവയിലൂടെ ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലുമുള്ള നയ-നിക്ഷേപ നടപടികളുടെ ഫലമായാണ് ഈ നേട്ടങ്ങള്‍.

ഗാര്‍ഹിക മേഖലയിലെ പുതിയ നാഷണല്‍ സാമ്പിള്‍ സര്‍വേ ഡാറ്റ പ്രകാരം ഭരതത്തില്‍ പോഷകാഹാരക്കുറവ് 2020- 22 കാലത്ത് 14.3% ല്‍ ആയിരുന്നത് 2022- 24 ല്‍ 12% ആയി കുറഞ്ഞു. പട്ടിണി കിടക്കുന്നവരുടെ എണ്ണത്തില്‍ 30 ദശലക്ഷം കുറവ് ഉണ്ടായി. ജനസംഖ്യയും കൊവിഡ് 19 മൂലമുണ്ടായ വെല്ലുവിളികളും കണക്കിലെടുക്കുമ്പോള്‍ ഈ നേട്ടം ശ്രദ്ധേയമാണ്.

പൊതുവിതരണത്തിന്റെ മാറ്റം
ഈ പുരോഗതിയുടെ കേന്ദ്രബിന്ദു ഭാരതത്തിലെ പൊതുവിതരണ സംവിധാനമാണ്, അതില്‍ ആഴത്തിലുള്ള മാറ്റങ്ങളുണ്ടായി. ഡിജിറ്റലൈസേഷന്‍, ആധാര്‍ അടിസ്ഥാനമാക്കിയ വിതരണം, തത്സമയ ചരക്കുനീക്ക നിരീക്ഷണം, ബയോമെട്രിക് തിരിച്ചറിയല്‍ എന്നിവയിലൂടെ ഈ സംവിധാനം ശക്തമാക്കി. വിതരണ കേന്ദ്രങ്ങള്‍ ഇലക്ട്രോണിക് ആക്കി, ആഭ്യന്തര കുടിയേറ്റക്കാര്‍ക്കും ദുര്‍ബല കുടുംബങ്ങള്‍ക്കും അനുഗുണമായ തരത്തില്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് സംവിധാനത്തിലൂടെ രാജ്യത്തെവിടെനിന്നും റേഷന്‍ വാങ്ങാന്‍ വ്യവസ്ഥ എന്നിവ ഇതിന് സഹായകമായി.

ഈ പരിഷ്‌കാരങ്ങള്‍ സാംക്രമിക രോഗകാലത്ത് ഭക്ഷ്യ ലഭ്യത വര്‍ദ്ധിപ്പിക്കാനും 800 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ പ്രധാന ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കാനും സഹായകമായി.

ഇപ്പോള്‍, ഭക്ഷണത്തിലെ കലോറി വിഷയത്തിലുള്ള പുരോഗതി പോഷകാഹാരക്കാര്യത്തില്‍ മുന്‍ഗണന നേടുന്നു. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളുടെ ഉയര്‍ന്ന വില, കേടാകാതെ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനുള്ള സംവിധാനക്കുറവ്, വിപണികള്‍ തമ്മിലുള്ള ബന്ധങ്ങളിലെ പോരായ്‌മ തുടങ്ങിയ കാരണങ്ങളാല്‍ ഭാരതത്തില്‍ 60% പേര്‍ക്കും പോഷകാഹാരച്ചെലവ് താങ്ങാനാവുന്നതല്ല. എങ്കിലും, ഭക്ഷണത്തിലെ കലോറി നിലവാരം മെച്ചപ്പെടുത്താന്‍ ഭാരതം ശ്രദ്ധ കൊടുത്തുതുടങ്ങി. ഉദാഹരണത്തിന്, 2021 ല്‍ ആരംഭിച്ച പ്രധാനമന്ത്രി പോഷണ്‍ ശക്തി നിര്‍മാണ്‍ (പിഎം പോഷണ്‍) സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയും സമഗ്ര ശിശുവികസന പദ്ധതിയും ഇപ്പോള്‍ ഭക്ഷണ വൈവിധ്യത്തിലും പോഷകാഹാര സംവേദനക്ഷമതയിലും ശ്രദ്ധ കൊടുക്കുന്നു, ഇത് കുട്ടികളുടെ വളര്‍ച്ചയിലും പൊതുജനാരോഗ്യത്തിലും ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് കാരണമാകുന്നു.

വിലക്കയറ്റം ഉണ്ടായിരുന്നിട്ടും ആരോഗ്യകരമായ ഭക്ഷണക്രമം താങ്ങാനാവുന്നതാക്കുന്നതില്‍ രാജ്യം കൈവരിച്ച പുരോഗതിയും യുഎന്‍ റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍, പട്ടിണി കുറയുമ്പോഴും, പോഷകാഹാരക്കുറവ്, പൊണ്ണത്തടി തുടങ്ങിയവ കൂടുന്നു. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വളരെ കൂടുതലാണ്.

കാര്‍ഷികോത്പന്ന ഭക്ഷ്യ സമ്പ്രദായം
പയര്‍ വര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ പോഷക ഭക്ഷണങ്ങളുടെ ഉത്പാദനം കൂട്ടുക, വില താങ്ങാനാവുന്നതാക്കുക എന്നതാണിതിന് വേണ്ടത്. കൃഷിയിടത്തില്‍നിന്ന് വിപണിയില്‍ എത്തിക്കുന്നതിനിനടെ 13% ഭക്ഷ്യ നഷ്ടം സംഭവിക്കുന്നുണ്ട്. പരിഹാരമായി, കോള്‍ഡ് സ്‌റ്റോറേജ്, ഡിജിറ്റല്‍ ലോജിസ്റ്റിക്‌സ് പോലുള്ള, വിളവെടുപ്പിനു ശേഷം ആവശ്യമായ സൗകര്യങ്ങളുടെ വികസനത്തിന് നിക്ഷേപിക്കുകയാണ് ഇതിന് വഴി.

കൂടാതെ, സ്ത്രീകള്‍ നയിക്കുന്ന ഭക്ഷ്യ സംരംഭങ്ങള്‍ക്കും കര്‍ഷക ഉത്പാദക സംഘടനകള്‍ (എഫ്പിഒഎസ്), പ്രത്യേകിച്ച് കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകള്‍ കൃഷി ചെയ്യുന്നവ ഉള്‍പ്പെടെയുള്ള പ്രാദേശിക സഹകരണ സ്ഥാപനങ്ങള്‍ക്കുമുള്ള സഹായം ഭാരതം കൂട്ടണം. ഇതിലൂടെ പോഷകാഹാരവും ജീവിതമാര്‍ഗ്ഗവും ശക്തിപ്പെടും.

ഈ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഭാരതം ഡിജിറ്റല്‍ പുരോഗതിയില്‍ കൂടുതല്‍ നിക്ഷേപിക്കണം. അഗ്രിസ്റ്റാക്, ഇ നാം, ജിയോസ്‌പേഷ്യല്‍ ഡാറ്റ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴി കാര്‍ഷിക വിപണിസാന്നിദ്ധ്യം ശക്തിപ്പെടുത്താനും കാര്‍ഷിക ആസൂത്രണം മെച്ചപ്പെടുത്താനും പോഷകാഹാര വിതരണം വര്‍ദ്ധിപ്പിക്കാനും കഴിയും.

പ്രതീക്ഷയുടെ പ്രതീകം
കാര്‍ഷിക ഭക്ഷ്യ വ്യവസ്ഥാ പരിവര്‍ത്തനത്തില്‍ ഭാരതത്തിന്റെ പുരോഗതി ദേശീയതലത്തില്‍ മാത്രമല്ല; ആഗോള തലത്തിലുള്ള സംഭാവനകളാണെന്ന് ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യകാര്‍ഷിക സംഘടന (എഫ്എഒ) അഭിപ്രായപ്പെടുന്നു. വികസ്വര രാജ്യങ്ങളുടെ നേതാവെന്ന നിലയില്‍, ഡിജിറ്റല്‍ ഭരണം, സാമൂഹിക സംരക്ഷണം, ഡാറ്റാധിഷ്ഠിത കൃഷി എന്നിവയിലെ നൂതനാശയങ്ങള്‍ ദക്ഷിണ രാജ്യങ്ങളിലാകെ പങ്കുവെക്കാന്‍ ഭാരതത്തിന് കഴിയും. വിശപ്പ് കുറയ്‌ക്കല്‍ സാധ്യമാണെന്ന് മാത്രമല്ല, രാഷ്‌ട്രീയ ഇച്ഛാശക്തി, ബുദ്ധിപരമായ തീരുമാനം, ഒപ്പം നിര്‍ത്തല്‍ എന്നിവയിലൂടെ അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നും ഭാരതത്തിലെ അനുഭവം വ്യക്തമാക്കുന്നു.

വിശപ്പ് അവസാനിപ്പിക്കുന്നതിനുള്ള എസ്ഡിജി 2 (സീറോ ഹംഗര്‍) ഉള്‍പ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) കൈവരിക്കാന്‍ അഞ്ച് വര്‍ഷം മാത്രം ശേഷിക്കെ, ഭാരതത്തിന്റെ സമീപകാല പ്രകടനം ഈ ലേഖകന് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഈ വേഗം നിലനിര്‍ത്താന്‍ പോഷകാഹാരം, പ്രതിരോധശേഷി, അവസരങ്ങള്‍ എന്നിവ നല്‍കുന്നതിലേക്ക് ഒരു മാറ്റം വേണ്ടതുണ്ട്.

വിശപ്പിന്റെ ഘടികാരം കറങ്ങുകയാണ്. ഭാരതം ഇനിയുള്ള കാലം സ്വന്തം ജനതയ്‌ക്ക് ഭക്ഷണം നല്‍കിയാല്‍ മാത്രം പോരാതാകുന്നു. ആഗോള വിശപ്പ് അവസാനിപ്പിക്കുന്നതിനുള്ള പാത ഭാരതത്തിലൂടെയാണ്. ആ ലക്ഷ്യം കൈവരിക്കാന്‍ ഭാരതത്തിന്റെ നിരന്തര നേതൃത്വം അത്യാവശ്യമാണ്.

(ഐക്യരാഷ്‌ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) ചീഫ് ഇക്കണോമിസ്റ്റായ മാക്‌സിമോ ടുറേറോ കുല്ലന്‍ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിന്റെ പരിഭാഷ)

Tags: indiamalnutritionglobal hunger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

News

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.