Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കേരളത്തിന് അഭിമാനം : അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി മലയാളി

23 വര്‍ഷമായി ബിസിനസ് കണ്‍സള്‍ട്ടിംഗ്, റീട്ടെയില്‍, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ട്രേഡിംഗ്, സ്ട്രാറ്റജിക് അഡൈ്വസര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്ന താഹാ അബ്ദുള്‍ കരിം നിലവില്‍ ഖത്തര്‍ രാജകുടുംബാംഗങ്ങളുടെ പ്രത്യേക ഉപദേഷ്ടാവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 07:03 pm IST
inMarukara
അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി നിയമിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി താഹാ മുഹമ്മദ് അബ്ദുല്‍ കരീം

അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി നിയമിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി താഹാ മുഹമ്മദ് അബ്ദുല്‍ കരീം

കൊച്ചി : അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി മലയാളി. തിരുവനന്തപുരം സ്വദേശി താഹാ മുഹമ്മദ് അബ്ദുല്‍ കരീമിനെയാണ് അര്‍ക്കന്‍സസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി (അര്‍ക്കന്‍സസ് ട്രാവലര്‍) അര്‍ക്കന്‍സസ് ഗവര്‍ണര്‍ സാറാ ഹക്കബീ സാന്‍ഡേഴ്‌സ് പ്രഖ്യാപിച്ചത്.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്വെല്‍റ്റ്, പ്രസിഡന്റ് റൊണാള്‍ഡ് റൈഗന്‍, നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ മുന്‍കാലങ്ങളില്‍ ഈ ബഹുമതി നേടിയവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ കവയിത്രിയും എഴുത്തുകാരിയും സിവില്‍ റൈറ്റ്‌സ് പ്രവര്‍ത്തകയുമായിരുന്ന മായ ആഞ്ചലോ, ബോക്‌സര്‍ മുഹമ്മദ് അലി, ടെന്നീസ് ഇതിഹാസം ആര്‍തര്‍ ആഷെ, കണ്‍ട്രി മ്യൂസിക് സൂപ്പര്‍സ്റ്റാര്‍ ഗാര്‍ത്ത് ബ്രൂക്‌സ്, ഇതിഹാസ ഹാസ്യനടന്‍ ബോബ് ഹോപ്പ്, ഐബിഎമ്മിന്റെ സഹസ്ഥാപകനായ തോമസ് ജെ. വാട്‌സണ്‍ എന്നിവരും ഈ പദവി അലങ്കരിച്ചിട്ടുണ്ട്.

ഇവര്‍ക്ക് പിന്നാലെയാണ് ഒരു ഇന്ത്യക്കാരന്‍ ഈ പദവിയില്‍ എത്തുന്നത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ‘പ്രകൃതി സംസ്ഥാനം’ എന്നറിയപ്പെടുന്ന അര്‍ക്കന്‍സാസിന് ആഗോളതലത്തില്‍ മികച്ച ബന്ധങ്ങള്‍ വളര്‍ത്തുകയെന്നതാണ് ഗുഡ്‌വില്‍ അംബാസിഡറുടെ പ്രധാന ദൗത്യം. അര്‍ക്കന്‍സസിന്റെ സമ്പന്നമായ ചരിത്രവും പാരമ്പര്യവും നിലപാടുമെല്ലാം യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനുള്ളിലും മറ്റു രാജ്യങ്ങളിലും പ്രചരിപ്പിക്കുന്നതിനും അധികാരപ്പെടുത്തിക്കൊണ്ടുള്ളതാണ് താഹാ അബ്ദുള്‍ കരീമിന്റെ നിയമനം.

അര്‍ക്കന്‍സാസ് ഗുഡ്‌വില്‍ അംബാസിഡറായി നിയമനം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് താഹാ മുഹമ്മദ് അബ്ദുല്‍ കരീം പറഞ്ഞു. അര്‍ക്കന്‍സാസിന്റെ മൂല്യങ്ങളെയും സൗന്ദര്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും ഈ മഹത്തായ സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും ഒപ്പം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

23 വര്‍ഷമായി ബിസിനസ് കണ്‍സള്‍ട്ടിംഗ്, റീട്ടെയില്‍, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ട്രേഡിംഗ്, സ്ട്രാറ്റജിക് അഡൈ്വസര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്ന താഹാ അബ്ദുള്‍ കരിം നിലവില്‍ ഖത്തര്‍ രാജകുടുംബാംഗങ്ങളുടെ പ്രത്യേക ഉപദേഷ്ടാവാണ്. കൂടാതെ ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ മാസ്‌കര്‍ ഗ്രൂപ്പിന്റെ ഗ്രൂപ്പ് ജനറല്‍ മാനേജരും ഡയറക്ടര്‍ ബോര്‍ഡ് അഡൈ്വസറുമാണ്.

വൈവിധ്യമാര്‍ന്ന ബിസിനസ്സ് കൂട്ടായ്‌മയായ വത്‌നാന്‍ ഹോള്‍ഡിംഗിന്റെ കണ്‍സള്‍ട്ടന്റും കൂടിയാണ്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍, സ്റ്റാന്‍ഫോര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, എംഐടി, വാര്‍ട്ടണ്‍, കേംബ്രിഡ്ജ്, ലണ്ടന്‍ സ്‌കുള്‍ ഓഫ് ഇക്കണോമിക്‌സ്, കൊളംബിയ, ഹെന്‍ലി, ഐഐഎം അഹമ്മദാബാദ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദങ്ങളും സര്‍ട്ടിഫിക്കേഷനുകളും സ്വന്തമാക്കിയിട്ടുള്ള താഹ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയാണ്.

ജിസിസിയിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ ക്ലബ്ബിന്റെ സെക്രട്ടറിയും ക്ലബ്ബിന്റെ ബോര്‍ഡ് പ്രതിനിധിയും ഖത്തര്‍ കണ്‍ട്രി ഹെഡും ആയ താഹ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (ഐബിപിസി), ഖത്തറിന്റെ പ്രസിഡന്റും കൂടിയാണ്.

Tags: MalayaliusaGoodwill Ambassador
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.