Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂംബ, സ്‌കൂള്‍ സമയമാറ്റം; സമസ്തയ്‌ക്ക് മുന്നില്‍ മുട്ടുവിറച്ച് സര്‍ക്കാര്‍, ഗുരുപൂജാ വിവാദം നാണക്കേട് മറയ്‌ക്കാന്‍

അനീഷ് അയിലംbyഅനീഷ് അയിലം
Jul 15, 2025, 10:30 am IST
inKerala

തിരുവനന്തപുരം: കൊട്ടിഘോഷിച്ച് നടപ്പാക്കിയ സൂംബ പരിശീലനത്തിലും സ്‌കൂള്‍ സമയമാറ്റത്തിലും സമസ്തയുടെ എതിര്‍പ്പിന് മുന്നില്‍ മുട്ടുവിറച്ച് പിണറായി സര്‍ക്കാര്‍. സൂംബ പരിശീലനം നല്‍കണമെന്ന നിര്‍ബന്ധത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. സ്‌കൂള്‍ സമയമാറ്റത്തിനും അനുനയ ശ്രമങ്ങളുമായി സര്‍ക്കാര്‍. പിന്നോട്ട് പോക്ക് ചര്‍ച്ചയാകാതിരിക്കാന്‍ ഗുരുപൂജയെ വിവാദമാക്കി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.

ഹൈസ്‌കൂളില്‍ മാത്രമാണ് 15 മിനിട്ട് രാവിലെയും 15 മിനിട്ട് വൈകിട്ടും അധ്യയന സമയം വര്‍ദ്ധിപ്പിച്ച് ജൂണ്‍ 11ന് ഉത്തരവിറക്കിയത്. ഇത് ഒരുകാരണവശാലും മാറ്റില്ലെന്നായിരുന്നു പലവട്ടം വിദ്യാഭ്യാസമന്ത്രി ആവര്‍ത്തിച്ചത്. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പരസ്യമായി തന്നെ എതിര്‍പ്പ് അറിയിച്ചു. സ്‌കൂള്‍ സമയമാറ്റം മതവിദ്യാഭ്യാസം നടത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന്, സമസ്തയുടെ ചരിത്രം വിവരിക്കുന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ വച്ച് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി.

ഹൈക്കോടതി അംഗീകാരമുണ്ടെങ്കില്‍ സ്‌കൂള്‍ സമയമാറ്റ ഉത്തരവ് പിന്‍വലിക്കാമെന്ന് ആദ്യം പറഞ്ഞ മന്ത്രി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് നിലപാട് മയപ്പെടുത്തി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സമസ്ത വീണ്ടും സ്‌കൂള്‍ സമയമാറ്റത്തിനെതിരെ രംഗത്തെത്തി. ആഗസ്ത് 5ന് കളക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണയും സപ്തം. 30ന് സെക്രേട്ടറിയറ്റ് മാര്‍ച്ചും നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താമെന്ന കീഴടങ്ങലുമായി വിദ്യാഭ്യാസമന്ത്രി രംഗത്തെത്തിയത്.

സംസ്ഥാനത്തെ സ്‌കൂള്‍ സമയക്രമീകരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിന് കടുംപിടിത്തമില്ലെന്നും മന്ത്രി ശിവന്‍കുട്ടി ആവര്‍ത്തിച്ചു. ചിലര്‍ പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കില്‍ സ്‌കൂള്‍ സമയം കൂട്ടിയ ഉത്തരവ് പിന്‍വലിക്കാമെന്നും വിദ്യാഭ്യാസമന്ത്രി നിലപാട് തിരുത്തി. ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം തീരുമാനം എടുക്കും.

സമസ്തയുടെ എതിര്‍പ്പിന് പിന്നാലെ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കിയ സൂംബയും പിന്‍വലിഞ്ഞ് തുടങ്ങിയിട്ടുണ്ട്. കായിക അധ്യാപകരുള്ള ഇടങ്ങളില്‍ പോലും സൂംബ നടത്തുന്നില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ട് സമസ്തയ്‌ക്ക് കീഴടങ്ങാനാണ് സര്‍ക്കാര്‍ നീക്കം. ഇതൊന്നും ചര്‍ച്ചയാകാതിരിക്കാന്‍ ഗുരുപൂജ വിവാദമാക്കുകയാണ് സിപിഎമ്മും സര്‍ക്കാരും.

 

Tags: KneelsgovernmentControversysamasthaembarrassmentGuru poojaZoombaSchool schedule change
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

India

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.