Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെല്ല് സംഭരണത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടും: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2025, 11:06 am IST
inKerala

ആലപ്പുഴ: നെല്ല് സംഭരണത്തിലും, സംഭരണവില വിതരണത്തിലും നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് നെല്‍കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുവാന്‍ ബിജെപി നിയോഗിച്ച പഠന സമിതിയുടെ അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതിയംഗവുമായ കുമ്മനം രാജശേഖരന്‍.

നെല്ല് സംഭരിച്ച് 48 മണിക്കൂറിനുള്ളില്‍ വില നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരുമായുള്ള കരാര്‍ അട്ടിമറിക്കപ്പെടുകയാണ്. നെല്ലിന്റെ സംഭരണ വില കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കണമെന്ന നിര്‍ദേശം വ്യാപകമായി ഉയര്‍ന്ന് വരികയാണ്. നാഷണല്‍ കോ-ഓപ്പറേറ്റീവ് കോണ്‍ഫെഡറേഷന്‍ മുഖേന നെല്ല് സംഭരിക്കണമെന്ന നിര്‍ദേശത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടതുണ്ട്, കുട്ടനാട്ടില്‍ നെല്‍കര്‍ഷകരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.

കേരളത്തിലെ നെല്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വിശദമായ പഠന റിപ്പോര്‍ട്ട് തയാറാക്കി രണ്ടാഴ്ചയ്‌ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കുമ്മനം പറഞ്ഞു. കുട്ടനാട്ടിലെ നെല്‍ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ബിജെപി ഇടപെടും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആര്‍. നായര്‍ എന്നിവര്‍ കുടി ഉള്‍പ്പെട്ടതാണ് മൂന്നംഗ സമിതി. മങ്കൊമ്പില്‍ നടന്ന നെല്‍കര്‍ഷക കൂട്ടായ്‌മയില്‍ കര്‍ഷകരെ ഇഎസ്ഐയില്‍ ഉള്‍പ്പെടുത്തുക, നെല്‍ കര്‍ഷകര്‍ക്ക് പ്രത്യേകമായ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കുക, ഉല്പാദന ബോണസ് കാലോചിതമായി വര്‍ദ്ധിപ്പിക്കുക, പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, ഓരുവെള്ള ഭീഷണി ഇല്ലാതാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുക, കുട്ടനാടിന്റെ പാടശേഖരങ്ങളെ ബന്ധിപ്പിച്ച് കായല്‍മാല ട്രാക്ടര്‍ റോഡ് പദ്ധതി നടപ്പിലാക്കുക തുടങ്ങി സമഗ്രമായ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു.

കേന്ദ്ര ഭക്ഷ്യ, കൃഷി, ജലവിഭവ മന്ത്രിമാരെ നേരില്‍ കണ്ട് കാര്‍ഷിക പ്രശ്നങ്ങള്‍ ഗൗരവമായി തന്നെ ബോദ്ധ്യപ്പെടുത്തുമെന്നും കുമ്മനം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി, മുന്‍ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, മധ്യ മേഖലാ പ്രസിഡന്റ് എന്‍. ഹരി , പി.കെ. വാസുദേവന്‍, വിനോദ് ജി. മഠത്തില്‍, ടി.കെ അരവിന്ദാക്ഷന്‍, ബിന്ദു വിനയകുമാര്‍, ഡി. സുഭാഷ്, കെ.ജി. പ്രസാദ്, സി.എല്‍ ലെജുമോന്‍, മാത്യു ജോര്‍ജ് വാച്ചാപറമ്പില്‍, ചാക്കപ്പന്‍ ആന്റണി പള്ളത്തുശ്ശേരി, ജോസി കുര്യന്‍, ടോം ആന്റണി വൈശ്യംഭാഗം, ജോസ്‌കുട്ടി പുറക്കാട്, ഹരിശ്രീ വിജയകുമാര്‍, അനില്‍കുമാര്‍ വടക്കേക്കളം, ദിനേശ് പേരാവള്ളി, അജിത് പിഷാരത്ത് തുടങ്ങിയവര്‍ ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കി.
അപ്പര്‍കുട്ടനാട്ടില്‍ പള്ളിപ്പാടും കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി. ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദിപ് വചസ്പതി, ഗോപന്‍ ചെന്നിത്തല, സാം ചെറിയാന്‍, തോമസ് കോശി, ബ്രഹ്മദത്തന്‍, ബോബി പറപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു.

മൂന്നംഗ ബിജെപി സമിതി സംസ്ഥാന നെല്‍ കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. സമിതി രക്ഷാധികാരിയും നടനുമായ കൃഷ്ണപ്രസാദ്, സാം ഈപ്പന്‍, സംസ്ഥാന പ്രസിഡന്റ് റെജീന അഷറഫ്, ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, വര്‍ക്കിങ് പ്രസിഡന്റ് പി.ആര്‍. സതീശന്‍, ലാലിച്ചന്‍ പള്ളി വതുക്കല്‍, ജോസ് കാവനാട്, ഇ. ആര്‍. രാധാകൃഷ്ണ പിള്ള തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Tags: rice procurementStorage price of paddyNational Cooperative ConfederationKummanam Rajasekharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

പുതിയ വാര്‍ത്തകള്‍

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.