Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

ശബരിമല തീർത്ഥാടനം ആരംഭിക്കാൻ 55 ദിവസം മാത്രം അവശേഷിച്ചിരിക്കെ, ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും യാതൊരുവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ലെന്ന് ബി.ജെ.പി. ദേശീയ നിർവ്വാഹകസമിതി അംഗം കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 12:16 am IST
inKerala

​തിരുവനന്തപുരം: ശബരിമല തീർത്ഥാടനം ആരംഭിക്കാൻ 55 ദിവസം മാത്രം അവശേഷിച്ചിരിക്കെ, ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും യാതൊരുവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ലെന്ന് ബി.ജെ.പി. ദേശീയ നിർവ്വാഹകസമിതി അംഗം കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടില്ല. റോഡ് നവീകരണം, ജലവിതരണം, ശൗചാലയം തുടങ്ങി അത്യാവശ്യ സൗകര്യങ്ങൾക്ക് വേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.

​സന്നിധാനത്ത് കന്നിമാസ പൂജയോടനുബന്ധിച്ചുണ്ടായ രൂക്ഷമായ അരവണ വിതരണ പ്രതിസന്ധി ദേവസ്വം ബോർഡ് ചോദിച്ചു വാങ്ങിയ പ്രശ്നമാണ്. ഭരണാധികാരികളുടെയും ദേവസ്വം ബോർഡിന്റെയും പിടിപ്പുകേടാണ് പ്രതിസന്ധിക്ക് കാരണം. സീസൺ ആരംഭിക്കുന്നതിന് മുൻപ് സ്വീകരിക്കേണ്ട യാതൊരുവിധ മുൻകരുതലുകളും ബോർഡിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രത്തിൽ വിശ്വാസത്തിന്റെ ഭാഗമായ പ്രസാദം പോലും ലഭിക്കാത്ത അപമാനകരമായ സാഹചര്യമാണ് നിലവിലുള്ളത്. യാതൊരു ദീർഘവീക്ഷണവുമില്ലാതെ നിർമ്മാണ പ്ലാന്റ് പൊളിച്ചു മാറ്റിയതാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്നും, രണ്ട് മാസത്തെ പൂജകൾക്കായി 10 ലക്ഷം കണ്ടെയ്നർ ആവശ്യമുണ്ടെങ്കിലും ബഫർ സ്റ്റോക്ക് സൂക്ഷിക്കാതെ ഫാക്ടറി പൊളിച്ചു മാറ്റിയത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

​നട തുറക്കുന്നതിന് തൊട്ടുമുമ്പ് മാത്രം അറ്റകുറ്റപ്പണികളും പ്ലാന്റ് നവീകരണവും ആരംഭിച്ച ബോർഡിന്റെ അശാസ്ത്രീയമായ നടപടികളാണ് ഈ പ്രതിസന്ധിക്ക് കാരണം. 2009-ൽ ഇറ്റലിയിലെ ജല്ലിബെല്ലി കമ്പനിയിൽ നിന്നും 3 കോടി രൂപയ്‌ക്ക് ഒരു മണിക്കൂറിൽ 1 ലക്ഷം കണ്ടെയ്നർ ഉണ്ടാക്കുന്ന പുതിയ ഫാക്ടറി സ്ഥാപിക്കാൻ റിപ്പോർട്ട് നൽകിയിട്ടും, ആ നിർദ്ദേശം അധികൃതർ തള്ളി. പുതിയ ഫാക്ടറി സ്ഥാപിച്ചിരുന്നെങ്കിൽ ആവശ്യത്തിന് അരവണ നിർമ്മിക്കാൻ കഴിയുമായിരുന്നു. സ്റ്റാഫുകളുടെ ആവശ്യം പോലുമില്ലാത്ത ആ ആധുനിക സംവിധാനം നടപ്പിലാക്കാത്തത് ബോർഡിന്റെ ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇപ്പോഴും വാർപ്പും പാനും ഉപയോഗിച്ചാണ് അരവണ ഉണ്ടാക്കുന്നത്. കൂളിംഗ് ചേമ്പറിലൂടെ തണുപ്പിച്ച് ഫില്ലിംഗ് സെന്ററിലേക്ക് നൽകുന്ന കാലഹരണപ്പെട്ട രീതിയാണ് തുടരുന്നത്.

​അതുപോലെ തെർമൽ ഫ്ലൂയിഡ് സ്റ്റേഷൻ അപകടത്തെത്തുടർന്ന് ഫയർ ആൻഡ് സേഫ്റ്റി വിഭാഗം നൽകിയ സുരക്ഷാ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ബോർഡ് പൂർണ്ണമായി അവഗണിക്കുകയാണുണ്ടായത്. അയ്യപ്പന്റെ പീഠത്തിന് താഴെയുള്ള ഈ ഫാക്ടറിയും തെർമൽ ഫ്ലൂയിഡും വലിയൊരു ഭീഷണിയാണെന്നും ഇത് അടിയന്തരമായി മാളികപ്പുറത്തേക്ക് മാറ്റണമെന്നുമുള്ള ഫയർ ഫോഴ്സിന്റെ റിപ്പോർട്ടും ബോർഡ് നടപ്പിലാക്കിയില്ല. ഫാക്ടറി മാളികപ്പുറത്തേക്ക് മാറ്റിയിരുന്നെങ്കിൽ പടിചവിട്ടി വരുന്ന ഭക്തർക്ക് അവിടുന്നു വാങ്ങി നേരെ മരക്കൂട്ടത്തിലേക്ക് പോകാനും സന്നിധാനത്തെ തിരക്ക് ഒഴിവാക്കാനും കഴിയും.

​ഗുരുതര വീഴ്ചയ്‌ക്ക് കാരണക്കാരായ ദേവസ്വം ബോർഡ് അധികാരികളെ ഉടൻ പുറത്താക്കണമെന്നും, അരവണ ഉത്പാദനം പൂർണ്ണ ശേഷിയിലാക്കി ഭക്തരുടെ ദുരിതം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.

Tags: Kummanam RajasekharanSABARIMALAAravanaLatest newsDevawom Board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
India

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.