Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വായന: ശൂര്‍പ്പണഖയുടെ ജീവിതക്കാഴ്ചകള്‍

ജിജേഷ് ആര്‍. ബി.byജിജേഷ് ആര്‍. ബി.
Jun 22, 2025, 12:39 pm IST
inVaradyam, Literature

ഇതിഹാസ പുരാണാദികളിലെ മനുഷ കഥാപാത്രങ്ങളും സംഭവങ്ങളും ദേശകാല പരിമിതികളില്ലാത്തവയാണ്. കൃതികള്‍ക്ക് കാലഹരണം സംഭവിക്കുന്നില്ലെങ്കില്‍ അവയുടെ പഠനങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെടുന്നില്ല. സ്വന്തം കാലഘട്ടത്തിന്റെ ധര്‍മങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കുമൊത്ത് കഥകളേയും കഥാപാത്രങ്ങളേയും ഉടച്ചുവാര്‍ക്കുന്ന രീതിയില്‍ പുനഃസൃഷ്ടിക്ക് വിധേയമാക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ട്. (ഡോ. ലീലാവതി ടീച്ചര്‍- സത്യ ധര്‍മ ദര്‍ശനം ഇതിഹാസങ്ങളില്‍).

അങ്ങനെയൊരു പുനഃസൃഷ്ടിക്ക് വിധേയമാക്കിയതാണ് ചന്ദ്രനഖയെന്ന പേരുവീണ ശൂര്‍പ്പണഖയുടെ കഥ പറയുന്ന എന്‍.എസ്. സരിതയുടെ ഇവള്‍ ചന്ദ്രനഖ എന്ന ഖണ്ഡകാവ്യം. ബ്രഹ്മാവിന്റെ പൗത്രനായ വിശ്രവസിന് കൈകസി രാജ്ഞിയില്‍ പിറന്ന മകളാണ് ചന്ദ്രനഖയെന്ന ശൂര്‍പ്പണഖ.

വൃത്താലങ്കാരങ്ങളുടെ ആടയാഭരണങ്ങളണിയാത്ത ഗദ്യകവിതകളിലും കുറുങ്കവിതകളിലും അഭിരമിക്കുന്ന മലയാളകവികള്‍ പലരും ശ്രദ്ധിക്കാതെ പോവുകയും അതിനാല്‍ തന്നെ ക്രമേണ വിസ്മൃതമാകുകയും ചെയ്ത സാഹിത്യ ശാഖയാണ് ആറില്‍ കുറവ് സര്‍ഗ്ഗങ്ങളും ആശയ ലാളിത്യവുമുള്ള ഖണ്ഡകാവ്യം. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം കുമാരനാശാന്റെ വീണപൂവാണ്. ലങ്കായുദ്ധത്തിന് കാരണക്കാരിയായ കാമരൂപിണിയായ ക്ഷുദ്രകഥാപാത്രമാണ് സാമാന്യമായ ആദികാവ്യവായനകളില്‍ രൂപപ്പെട്ട ശൂര്‍പ്പണഖ. പക്ഷെ പരിചിത രാമായണ വായനകള്‍ നല്‍കിയ കിരാതരൂപസ്വഭാവങ്ങള്‍ക്കപ്പുറം സ്ത്രീസഹജമായ എല്ലാ സ്വഭാവ സവിശേഷതകളൂമുള്ള സഹോദരിയും പത്‌നിയും മാതാവുമൊക്കെയായിരുന്ന ചന്ദ്രനഖയുടെ ഭിന്നസ്വഭാവങ്ങളുടെ സ്പഷ്ഠീകരണമാണ് ഈ കൃതി.

വനവാസത്തിന്റെ അവസാനഘട്ടം അഗസ്ത്യ മഹര്‍ഷിയുടെ ഉപദേശപ്രകാരം ഗോദാവരി തീരത്തെ പഞ്ചവടിയില്‍ രാമലക്ഷ്മണന്മാരും സീതയും കഴിയുന്ന ഒരു ഹേമന്ത ഋതുവിലാണ് രാമായണത്തില്‍ ശൂര്‍പ്പണാഗമനം സംഭവിക്കുന്നത്. രാമന്റെ പൗരുഷത്തില്‍ മോഹിതയായ ചന്ദ്രനഖ തന്നെ ഭാര്യയായി സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു. മറുപടിയായി രാമലക്ഷ്മണന്മാര്‍ അവരെ പരിഹസിക്കുന്നതും ഒടുവില്‍ രാമന്റെ ആജ്ഞയനുസരിച്ച് ലക്ഷ്മണന്‍ അവരുടെ മൂക്കും കാതും കുചങ്ങളും ഛേദിച്ച് വിരൂപയാക്കുന്നു.

അംഗവൈകല്യം സംഭവിച്ച ചന്ദ്രനഖ, കാമവും ആശാഭംഗത്താലുള്ള ക്രോധവും മൂലം ക്ഷോഭിച്ച് ഇതിന് പകരം ചോദിക്കാനായി നിശ്ചയിക്കുന്നു. സീതയുടെ സൗന്ദര്യത്തെ പുകഴ്‌ത്തി രാവണനെ പ്രേരിപ്പിക്കുന്നതുമൂലം ലങ്കായുദ്ധത്തിന് കാരണക്കാരിയാവുന്നു. അദ്ധ്യാത്മ രാമായണത്തില്‍ ഇത്രയുമാണ് ശൂര്‍പ്പണഖയുടെ കഥ.

യുദ്ധശേഷം തിരിച്ചെത്തിയ രാമന്റെ ഭരണത്തില്‍ അയോദ്ധ്യ ഐശ്വര്യസമൃദ്ധവും സമാധാനപൂര്‍ണ്ണവുമായി. ഇവിടെ രാമകഥ പൂര്‍ണ്ണമാവുന്നു. ബാക്കി കഥാഭാഗം, സീതയെ കാട്ടിലുപേക്ഷിക്കലും ലവകുശന്മാരുടെ ജനനവുമെല്ലാം ഉത്തര രാമായണത്തിലാണുള്ളത്. ഒരിക്കല്‍ സഹോദരന്‍ രാവണനുമായുള്ള ഏറ്റുമുട്ടലില്‍ മീനാക്ഷിപതി വിദ്വജിഹ്വന്‍ ക്രൂരമായി വധിക്കപ്പെടുന്നു. രാമലക്ഷ്മണന്മാര്‍ ആശ്രമം നിര്‍മിക്കുന്ന പരിസരത്ത് മരത്തിനരികെ നിന്ന മകന്‍ ശംഭുകുമാരനെ ലക്ഷ്മണന്‍ വെട്ടിമാറ്റി അന്ത്യം വരുത്തുന്നു. അങ്ങനെ പതിയേയും പുത്രനേയും നഷ്ടപ്പെട്ട ചന്ദ്രനഖ അനാഥയാവുന്നു. ലങ്കായുദ്ധത്തിന് കാരണക്കാരിയെന്ന് ചന്ദ്രനഖയെ മാലോകര്‍ പഴിക്കുമ്പോള്‍ അവര്‍ക്കതിന് മതിയായ കാരണങ്ങളുണ്ടായിരുന്നെന്ന് ബോധ്യപ്പെടുത്തുന്ന വരികളാണ്
ശതുക്കള്‍ പരസ്പരം വെട്ടിയൊടുങ്ങട്ടെ
അതിന് വേണ്ടുന്നത് ചെയ്യണം മടിയാതെ,
പതിയെ കൊന്നവനും പുത്രനെ കൊന്നവനും
ഒരുപോല്‍ മരണത്തെ വരിച്ചേ തീരു ഓര്‍ക്കില്‍
ശൂര്‍പ്പണഖയുടെ ഓര്‍മ്മകളിലൂടെ ആരംഭിക്കുന്ന കാവ്യം ആദ്യത്തെ നാലു സര്‍ഗ്ഗങ്ങള്‍ അവരുടെ പൂര്‍വ്വചരിത വിവരണമാണ്. ‘മിഥ്യാപമാനക്ഷുഭിതേന’ ലോകബോധ്യത്തിനായി കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട രാമപത്‌നിയെ, ഭര്‍ത്താവും മകനും നഷ്ടപ്പെട്ട് അനാഥയായി വനത്തിലലയുന്ന ചന്ദ്രനഖ കണ്ടുമുട്ടുന്നു. വ്യത്യസ്ത അവസ്ഥകളിലാണെങ്കിലും ഉത്തുംഗതയില്‍ പരിലസിച്ചിരുന്നവരും അന്ത്യത്തില്‍ ഒരേപോലെ അനാഥരും ആരണ്യജീവികളുമായി മാറിയവരുമായ രണ്ട് ഇതിഹാസ കഥാപാത്രങ്ങളുടെ പുനഃസമാഗമമാണ് കാവ്യത്തിന്റെ കാതലയ ഭാഗം. (ഇങ്ങനെയൊരു സീതാ-ശൂര്‍പ്പണഖ സമാഗമം അദ്ധ്യാത്മ രാമായണത്തില്‍ ഇല്ല. രാവണയുദ്ധപ്രേരണക്ക് ശേഷം രാമായണത്തില്‍ ശൂര്‍പ്പ ണഖയെക്കുറിച്ച് ഒന്നും പറയുന്നില്ല അദ്ധ്യാത്മ രാമായണം നിഘണ്ടു, പേജ് 835) അങ്ങനെയൊരു പുനഃസമാഗമമെന്ന വൈകാരിക സന്ദര്‍ഭം സൃഷ്ടിക്കുക വഴി കവിക്ക് ശുര്‍പ്പണഖയെന്ന ചന്ദ്രനഖയെ ഉജ്ജ്വലമായി അവതപ്പിക്കാനും സ്ത്രീസഹനങ്ങളെ കൂടുതല്‍ ആഴത്തില്‍ സ്പര്‍ശിക്കാനും പുരാണകഥാപശ്ചാത്തലത്തില്‍ വര്‍ത്തമാനകാല സ്ത്രീദുരന്തവ്യവഹാരങ്ങളെ ഗൗരവമായി പ്രതിപാദിക്കാനും അവസരമൊരുങ്ങുന്നുണ്ട്.

 

Tags: Malayalam LiteratureLife stories of Surpanakha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

Varadyam

കഥ: കത്തിയേറ്

Varadyam

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

Varadyam

കവിത: മൂന്നടി മണ്ണ്

Varadyam

കവിത: ശരണം ഗണേശ…!

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.