Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സേവാഭാരതി ഒരുക്കുന്ന സ്‌നേഹ നികുഞ്ജത്തിലേക്ക് 23ന് എട്ട് കുടുംബങ്ങള്‍ ചേക്കേറുന്നു. ഗവര്‍ണര്‍ താക്കോലുകള്‍ കൈമാറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2025, 10:03 am IST
inKerala
ദുരിതബാധിതര്‍ക്കായി കൂട്ടിക്കലില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍

ദുരിതബാധിതര്‍ക്കായി കൂട്ടിക്കലില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍

കോട്ടയം: സേവാഭാരതി ഒരുക്കുന്ന സ്നേഹ നികുഞ്ജത്തിലേക്ക് 23ന് ആ എട്ട് കുടുംബങ്ങള്‍ ചേക്കേറുന്നു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ താക്കോലുകള്‍ കൈമാറും. നാല് വര്‍ഷം മുമ്പ്, 2021 ഒക്ടോബര്‍ 16ല്‍ എല്ലാം നശിപ്പിച്ച മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ സ്വപ്‌നങ്ങളാണ് കൂട്ടിക്കലില്‍ പുനര്‍ജനിക്കുന്നത്. സേവാഭാരതി തയാറാക്കിയ തല ചായ്‌ക്കാനൊരിടം പദ്ധതിയില്‍ ഇന്‍ഫോസിസ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ഈ യജ്ഞം പൂര്‍ത്തിയാവുന്നത്.

കവളപ്പാറയിലും മേപ്പാടിയിലുമടക്കം ദുരന്തത്തിനിരയായവര്‍ക്ക് നീതി എത്തിച്ചുനല്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റകരമായ അനാസ്ഥ തുടരുന്നതിനിടയിലാണ് തുടര്‍ച്ചയായ പരിശ്രമത്തിലൂടെ സേവാഭാരതി ഏറ്റെടുത്തതെല്ലാം പൂര്‍ത്തിയാക്കുന്നത് എന്ന സവിശേഷതയുണ്ട് ഈ സംരംഭത്തിന്.

പൂര്‍ണമായും വീട് നഷ്ടപ്പെട്ട പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്കുമെന്നായിരുന്നു അന്ന് സേവാഭാരതി നല്കിയ ഉറപ്പ്. നാല് കുടുംബങ്ങള്‍ക്ക് ഇതിനിടയില്‍ വീട് നല്കി. ശേഷിച്ച എട്ട് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയുമുണ്ടായിരുന്നില്ല. അവര്‍ക്ക് ഭൂമി വാങ്ങി നിര്‍മ്മിച്ച എട്ട് സ്നേഹക്കൂടുകളാണ് ഇപ്പോള്‍ ഗൃഹപ്രവേശത്തിന് സജ്ജമാക്കിയത്.

2021ലെ മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പം അന്ന് മുതല്‍ സേവാഭാരതിയുണ്ട്. ഒലിച്ചുപോയ മൂന്ന് പാലങ്ങള്‍ അതിസാഹസികമായി പുനര്‍നിര്‍മിച്ചാണ് സേവാഭാരതി പ്രവര്‍ത്തകര്‍ കൂട്ടിക്കലിനെ വീണ്ടെടുക്കാനുള്ള പരിശ്രമത്തിന് തുടക്കമിട്ടത്. ചെളിയടിഞ്ഞ് വൃത്തിഹീനമായ എണ്ണൂറോളം വീടുകള്‍ താമസയോഗ്യമാക്കി. പള്ളിയും അമ്പലവും ആശുപത്രിയും പള്ളിക്കൂടവുമടക്കം 450 പൊതുസ്ഥാപനങ്ങള്‍ ശുചീകരിച്ചു. പന്ത്രണ്ട് റോഡുകള്‍ സഞ്ചാരയോഗ്യമാക്കി.

നിരവധി വീടുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തു. മൂന്ന് കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി ഓരോ ലക്ഷം രൂപ വിതരണം ചെയ്തു. വീട്ടുപകരണങ്ങളടക്കം പുനരധിവാസത്തിനാവശ്യമായതെല്ലാം എത്തിച്ചു. ഓര്‍മ്മകളെ ചേര്‍ത്തുപിടിച്ച് സ്നേഹനികുഞ്ജത്തിലേക്ക് ആ എട്ട് കുടുംബങ്ങള്‍ എത്തുന്നതോടെ സമാനതകളില്ലാത്ത സേവായജ്ഞമാണ് സഫലമാകുന്നത്.

Tags: Infosys foundationSeva BharathiKerala Governor Rajendra Vishwanath ArlekarSneha Nikunjതല ചായ്ക്കാനൊരിടം പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Kerala

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.