Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്‌ക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കം; ദിവസവും അരങ്ങേറുന്നത് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2025, 11:23 am IST
in Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേള ഇന്ന് (മെയ് 17) മുതല്‍ 23 വരെ കനകക്കുന്ന് പാലസില്‍ സംഘടിപ്പിക്കും. മേളയുടെ ജില്ലാതല ഉദ്ഘാടനം വൈകിട്ട് അഞ്ചിന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിക്കും. സംഘാടക സമിതി കണ്‍വീനറും ജില്ലാ കളക്ടറുമായ അനുകുമാരി സ്വാഗതം പറയും. ജില്ലയില്‍ നിന്നുള്ള എം.പിമാര്‍, എംഎല്‍എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സബ് കളക്ടര്‍ തുടങ്ങിയവര്‍ സംസാരിക്കും.

എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് പ്രദര്‍ശന-വിപണന മേള. സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും വിവിധ പദ്ധതികളും അവതരിപ്പിക്കുന്ന മേളയില്‍ പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങളും ലഭ്യമാകും.

കേരളത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രദര്‍ശനം, ഭക്ഷ്യമേള, പുസ്തകമേള, സ്പോര്‍ട്സ് പ്രദര്‍ശനം, മിനി തിയറ്റര്‍ ഷോ, കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങിയവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ഭിന്നശേഷിക്കാരായ സന്ദര്‍ശകര്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിന് പ്രത്യേക റാമ്പും ലഭ്യമാക്കിയിട്ടുണ്ട്.

മേളയില്‍ എത്തുന്നവര്‍ക്ക് രുചികരമായ ഭക്ഷണം ഒരുക്കാന്‍ 8000 ചതുരശ്ര അടിയില്‍ കുടുംബശ്രീ അടക്കമുള്ള ഫുഡ് കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. ഫുഡ് കോര്‍ട്ടില്‍ ഒരേസമയം 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയും. മേളയോടനുബന്ധിച്ച് പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും ഏഴു ദിവസങ്ങളിലായി ഒരുക്കിയിട്ടുണ്ട്. മെയ് 23ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സംസ്ഥാനതല സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഡാന്‍സ്, മ്യൂസിക്, മെഗാ ഷോ, നാടന്‍പാട്ട് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. 17ന് വൈകീട്ട് 6 മുതല്‍ പ്രശസ്ത സംഗീതജ്ഞന്‍ ഇഷാന്‍ ദേവിന്റെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും. 18ന് ഡാന്‍സ്മെഗാഷോയും രവിശങ്കര്‍ ശ്രീറാം, സാംസണ്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടികളും ഉണ്ടാകും.

19ന് വൈകീട്ട് 5ന് ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന അനന്യം നൃത്തശില്പം മേളയില്‍ വേറിട്ട അനുഭവം സമ്മാനിക്കും. രാത്രി 7 മുതല്‍ 10വരെ പ്രസീത ചാലക്കുടി നാടന്‍പാട്ട് അവതരിപ്പിക്കും. 20ന് ശൈലജ പി അമ്പു അവതരിപ്പിക്കുന്ന കലാപരിപാടികളും അതുല്‍ നറുകരയുടെ ഫോക്ഗ്രാഫര്‍ ഷോയും ഉണ്ടാകും. 21ന് ശ്രീലക്ഷ്മി തൃശ്ശൂര്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാമും ജീവന്‍ ശ്രുതിലയ സന്ധ്യയും വേദി കീഴടക്കും. 22ന് വൈകീട്ട് 4.30 മുതല്‍ 6.30 വരെ ഉണര്‍വ്വ് കലാസന്ധ്യ അരങ്ങേറും. രാത്രി 7 മുതല്‍ 10വരെ കൈരളി മെഗാ ഇവന്റും ഉണ്ടാകും.

Tags: Ente KeralamThiruvananthapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Thiruvananthapuram

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പുതിയ വാര്‍ത്തകള്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.