Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോധ്യ രാമക്ഷേത്ര ആക്രമണത്തിന് യുപി സ്വദേശിയായ 19 കാരൻ അബ്ദുൾ റഹ്മാന് പിന്തുണ നൽകിയത് പാക് ചാര സംഘടന; എടിഎസ് റെയ്ഡിൽ മൂന്ന് യുവാക്കൾ പിടിയിൽ

ചൊവ്വാഴ്ച രാവിലെ മുതൽ അസംഗഡ് പ്രദേശത്ത് എടിഎസ് സംഘങ്ങൾ സജീവമാണ്. ഐഎസ്‌ഐയുമായി ബന്ധമുള്ള എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ ഓപ്പറേഷൻ തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2025, 10:26 am IST
inIndia

ന്യൂദൽഹി : അയോധ്യയിലെ രാമക്ഷേത്രം ലക്ഷ്യമിടാൻ പദ്ധതിയിട്ടിരുന്ന ഭീകരൻ അബ്ദുൾ റഹ്മാൻ അറസ്റ്റിലായതിനെത്തുടർന്ന് സുരക്ഷാ ഏജൻസികൾ നടപടി ശക്തമാക്കി. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡും (എടിഎസ്) ഹരിയാന സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഫരീദാബാദിലെ ബാൻസ് റോഡ് പാലി പ്രദേശത്ത് നിന്നാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി 19 കാരനായ അബ്ദുൾ റഹ്മാനെ അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് രണ്ട് ഹാൻഡ് ഗ്രനേഡുകൾ കണ്ടെടുത്തു. അവ ബോംബ് ഡിസ്പോസൽ സ്ക്വാഡ് നിർവീര്യമാക്കി. ഇതിനുശേഷം ഉത്തർപ്രദേശ് എടിഎസ് അസംഗഢ്, മൗ, ബല്ലിയ എന്നിവിടങ്ങളിൽ കൂട്ടുപ്രതികളെ തേടി വൻ റെയ്ഡുകൾ നടത്തുകയും ചെയ്തു. ആയുധ നിയമത്തിലെ സെക്ഷൻ 25(1)(എ) പ്രകാരമുള്ളതും 1908 ലെ സ്ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 4(എ), 4(ബി), 5 എന്നിവ പ്രകാരമുള്ളതുമായ കുറ്റങ്ങൾ ചുമത്തി ഫരീദാബാദ് പോലീസ് അബ്ദുൾ റഹ്മാനെതിരെ ദബുവ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എസ്ടിഎഫ് ഇൻസ്പെക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് വക്താവ് യശ്പാൽ സിംഗ് പറഞ്ഞു. അബ്ദുളിനെ അറസ്റ്റ് ചെയ്ത ശേഷം ഗുജറാത്ത് എടിഎസ് ഇയാളെ 10 ദിവസത്തെ റിമാൻഡിൽ ഗുജറാത്തിലേക്ക് കൊണ്ടുപോയി. എവിടെ നിന്നാണ്, ആരാണ് ഇയാൾക്ക് ഹാൻഡ് ഗ്രനേഡുകൾ നൽകിയതെന്ന് കണ്ടെത്താൻ പോലീസും സുരക്ഷാ ഏജൻസികളും ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

രഹസ്യാന്വേഷണ ബ്യൂറോയിൽ (ഐബി) നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗുജറാത്ത് എടിഎസ് അയാളുടെ സങ്കേതം കണ്ടെത്തുകയും തുടർന്ന് ഹരിയാന എസ്ടിഎഫുമായി സഹകരിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അബ്ദുൾ റഹ്മാന് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി (ഐഎസ്‌ഐ) ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ചോദ്യം ചെയ്യലിൽ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും ഉത്തർപ്രദേശിൽ നിന്നുള്ള മറ്റ് ആളുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി.

ഇതിനുശേഷം യുപി എടിഎസ് സംസ്ഥാനത്തുടനീളം റെയ്ഡുകൾ ആരംഭിച്ചു. ഇന്നലെ രാത്രി അസംഗഢിൽ നടന്ന റെയ്ഡിന് ശേഷം സംഘം ബല്ലിയയിലെത്തി, അവിടെ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ നിന്ന് പാകിസ്ഥാനുമായി ബന്ധമുള്ള ഒരു ഇമെയിൽ ഐഡി കണ്ടെടുത്തതായി വിവരം ലഭിച്ചു.

ചൊവ്വാഴ്ച രാവിലെ മുതൽ അസംഗഡ് പ്രദേശത്ത് എടിഎസ് സംഘങ്ങൾ സജീവമാണ്. ഐഎസ്‌ഐയുമായി ബന്ധമുള്ള എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ ഓപ്പറേഷൻ തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അബ്ദുൾ റഹ്മാനിൽ നിന്ന് കണ്ടെടുത്ത ഹാൻഡ് ഗ്രനേഡും അയാൾക്ക് ഐഎസ്‌ഐയുമായുള്ള ബന്ധത്തെക്കുറിച്ചും സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.

അയോധ്യയിലെ രാമക്ഷേത്രം തകർക്കാൻ അയാൾ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. അബ്ദുൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളുടെ ശൃംഖലയും ഗ്രനേഡുകളുടെ ഉറവിടവും കണ്ടെത്തുന്നതിനായി അന്വേഷണം നടന്നുവരികയാണെന്ന് ഫരീദാബാദ് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം യുപി എടിഎസിന്റെ നടപടിയെ തുടർന്ന് തീവ്രവാദ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Tags: ATSRam TempleterrorismpakistanattackAyodhyaJihadisimuslim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.