Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഐഎഎസ് തലപ്പത്തെ പോരില്‍ നട്ടംതിരിഞ്ഞ് പിണറായി സര്‍ക്കാര്‍; ചീഫ്‌സെക്രട്ടറിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2025, 09:31 am IST
inKerala

തിരുവനന്തപുരം: ചീഫ്‌സെക്രട്ടറി ശാരദാമുരളീധരനെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കണമെന്ന ആവശ്യവുമായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക്. കൃഷി വകുപ്പില്‍ നിന്നും തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മിഷണറായുള്ള നിയമനത്തിനെതിരെയാണ് ഹര്‍ജി. ചീഫ് സെക്രട്ടറിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കണമെന്ന ആവശ്യവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയെ സമീപിക്കുന്നത് അത്യപൂര്‍വം.

കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിനെ തദ്ദേശ സ്വയംഭരണവകുപ്പ് കമ്മിഷണറായി നിയമിച്ചതാണ് പുതിയ പോര്‍മുഖം തുറന്നത്. സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകാതെ ഐഎഎസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം പാടില്ല. സിവില്‍ സര്‍വീസ് ബോര്‍ഡ് കൂടി സ്ഥലംമാറ്റം ശിപാര്‍ശ ചെയ്യണം. വകുപ്പുമാറ്റത്തില്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് 2023ല്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നിന്നും ഐഎഎസ് അസോസിയേഷന്‍ നേടിയ ഉത്തരവ് നിലവിലുണ്ട്. ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ബി. അശോകിന്റെ നേതൃത്വത്തിലായിരുന്നു അന്ന് ട്രിബ്യൂണലിനെ സമീപിച്ചത്. ഈ ഉത്തരവ് ലംഘിച്ചു എന്ന് കാട്ടിയാണ് കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തത്.

കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെയാണ് ബി. അശോകിനെ 2023 ഫെബ്രു. 7ന് അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണറായി മാറ്റി നിയമിക്കുന്നത്. രണ്ട് വര്‍ഷം പൂര്‍ത്തിയാകും മുമ്പേ 2025 ജനവുരി 9ന് തദ്ദേശ സ്വയംഭരണ വകുപ്പ് കമ്മിഷണറായി നിയമിച്ചു. നിയമന ശിപാര്‍ശ നല്‌കേണ്ട സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ അംഗീകാരം ഈ സ്ഥലം മാറ്റത്തിലുണ്ടായില്ല. കൂടാതെ തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മിഷണര്‍ പദവി എക്‌സ് കേഡറാണോ നോണ്‍ എക്‌സ് കേഡറാണോ എന്ന് നിയമന ഉത്തരവില്‍ വ്യക്തമാക്കിയതുമില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി ട്രിബ്യൂണലിന്റെ മുന്‍ ഉത്തരവ് ലംഘിച്ചുവെന്നും ചീഫ്‌സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ട്രിബ്യൂണലിനെ വീണ്ടും സമീപിച്ചത്. ചീഫ് സെക്രട്ടറിക്ക് ട്രിബ്യൂണല്‍ നോട്ടിസ് അയച്ചു. കാര്‍ഷിക സര്‍വകലാശാല വിസി കൂടിയാണ് ബി. അശോക്. തദ്ദേശസ്വയംഭരണ വകുപ്പിലേക്കുള്ള സ്ഥലംമാറ്റം ജനുവരി 24ന് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് കോടതിയലക്ഷ്യത്തിന് കോടതിയെ സമീപിച്ചത്. എന്നാല്‍ ബി. അശോക് കൃഷിവകുപ്പില്‍ എത്തിയിട്ട് അഞ്ചു വര്‍ഷമായെന്നും ഉദ്യോഗസ്ഥന്‍ എവിടെ ജോലിചെയ്യണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാര്‍ ആണെന്നുമാണ് ചീഫ്‌സെക്രട്ടറിയുടെ വാദം.

 

Tags: Pinarayi VijayanSarada MuraleedharanIAS officers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

പുതിയ വാര്‍ത്തകള്‍

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.