Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോയാ കോളിംഗ്; വ്യത്യസ്തമായ ഒരു സംവാദം

ജോസഫ് മാഷിന്റെ കൈ വെട്ടിയത് ഖുര്‍ആനിലെ ഏത് ആയത്ത് വച്ചാണ് ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2025, 10:33 pm IST
inKerala

സൗമ്യവും കുറിക്കു കൊള്ളുന്നതുമായ ഒരു സംവാദ ശൈലി കൊണ്ട് സ്വതന്ത്ര ചിന്തകര്‍ക്കിടയില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നയാളാണ് ആരിഫ് ഹുസൈന്‍. സാധാരണയായി തങ്ങളുടെ വാദങ്ങള്‍ സ്ഥാപിയ്‌ക്കാന്‍ വളരെ വൈകാരികവും രൂക്ഷവുമായി പ്രതികരിക്കുന്നവരാണ് പൊതുവേദികളില്‍ കാണാറുള്ള പല സംവാദകരും. എന്നാല്‍ ആരിഫിനെ ഏതവസരത്തിലും സൗമ്യനായിട്ടാണ് കാണാന്‍ കഴിയുക. കൃത്യമായ യുക്തിയുടേയും, റഫറന്‍സുകളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം തന്റെ എല്ലാ വാദമുഖങ്ങളും മുന്നോട്ടു വയ്‌ക്കാറുള്ളത്. പൊള്ളയായ വാചക കസര്‍ത്തുകള്‍ ഇല്ല. താന്‍ പറയുന്ന കാര്യങ്ങളില്‍ അദ്ദേഹത്തിന് ഉത്തമ ബോദ്ധ്യമുണ്ട്. അതുകൊണ്ട് സംവാദങ്ങളില്‍ കോലാഹലങ്ങള്‍ ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കാറില്ല. പകരം എതിരാളിയില്‍ നിന്ന് തൃപ്തികരമായ ഉത്തരം കിട്ടുന്നതുവരെ അദ്ദേഹം തന്റെ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരിക്കും. എതിരാളി ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും കേള്‍ക്കുന്നവര്‍ക്ക് ആരിഫിന്റെ യുക്തി ബോദ്ധ്യപ്പെടും.

“കോയാ കോളിംഗ്” (#arifhussain #koyacalling) എന്ന വ്യത്യസ്ഥമായ പേരില്‍ അദ്ദേഹം നടത്തുന്ന യു ട്യൂബ് ചാനല്‍ ശ്രദ്ധിക്കാത്ത മലയാളികള്‍ കുറവായിരിക്കും. ഇസ്ലാമിക ആശയങ്ങളെ കുറിച്ചുള്ള സംവാദം ആണ് ചാനലിന്റെ വിഷയം. മലയാളികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജിഹാദി തീവ്രവാദം, ലവ് ജിഹാദ്, വര്‍ഗ്ഗീയ രാഷ്‌ട്രീയ ഇടപെടലുകള്‍, പൊതുജീവിതത്തിലെ മതവല്‍ക്കരണം ഇതൊക്കെയാണ് ഇത്തരമൊരു പ്രമേയം തെരഞ്ഞെടുക്കാന്‍ ആരിഫിനെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംവാദങ്ങള്‍ കേട്ടിട്ടുള്ളവര്‍ക്ക് അതറിയാം. ഒരിക്കല്‍ മതവിശ്വാസി ആയിരിക്കുകയും പിന്നീട് മാറി ചിന്തിച്ച് മതം വിടുകയും ചെയ്ത വ്യക്തിയാണ് ആരിഫ്. അതുകൊണ്ടു തന്നെ ഇന്ന് മലയാളി സമൂഹം ഉറക്കെ ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടകളെ ആധികാരികതയോടെ വെല്ലുവിളിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. പലപ്പോഴും ഒരല്‍പ്പം ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ആയിരിക്കും അതെന്നു മാത്രം.

തന്റെ വിമര്‍ശനങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരെയല്ല, മറിച്ച് ഇസ്ലാം ഉള്‍പ്പെടെയുള്ള മതങ്ങളിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആണെന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. മതത്തിന്റെ മറ പിടിച്ചു വരുന്ന ലവ് ജിഹാദ്, ശരിയത്ത്, ചേലാ കര്‍മ്മം, പര്‍ദ്ദ തുടങ്ങിയവയിലെ തിന്മകളും അന്ധവിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടവയാണെന്ന് അദ്ദേഹം കരുതുന്നു. ആരിഫിന്റെ വിമര്‍ശനങ്ങള്‍ സമൂഹത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന ഒരു ഉദാഹരണമാണ് “ലവ്ജിഹാദ് എങ്ങനെ തടയാം…?” എന്ന തലക്കെട്ടോടെ പുറത്തുവന്ന ഈ എപ്പിസോഡ്. ‘കോന്‍ ബനേഗാ കരോഡ് പതി’ എന്ന പരിപാടിയെ അനുകരിച്ചു കൊണ്ട് “കോന്‍ ബനേഗാ കോയാപതി” എന്നൊരു തമാശയും അദ്ദേഹം ഇതില്‍ കാണിക്കുന്നുണ്ട്. ആക്ഷേപ ഹാസ്യത്തിലൂടെ അനുവാചകരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും സഹിഷ്ണുതയും ജനാധിപത്യ ബോധവും സംവാദ സംസ്ക്കാരവും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു ഈ പരിപാടി. ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിച്ചിട്ടും മതം മാറാതെയും, പൊതു സിവില്‍ നിയമത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടും, കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതു വരെ മതത്തിന്റെ സ്വാധീനം വേണ്ട എന്ന ഉറച്ച തീരുമാനത്തോടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പ്പെടാതെ ജീവിക്കുന്ന ഒരു ഹിന്ദു പെണ്‍കുട്ടിയുമായുള്ള സംവാദമാണ് ഈ എപ്പിസോഡില്‍.

NB: പ്രണയത്തില്‍ പെട്ട് അന്യമതസ്ഥനെ വിവാഹം കഴിക്കേണ്ടി വന്ന പെണ്‍കുട്ടികളില്‍ ആയിരങ്ങളില്‍ ഒന്നിന് മാത്രമേ ഇതുപോലെ ജിഹാദിസത്തിന് കീഴ്പ്പെടാതെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ എന്നകാര്യം പ്രത്യേകം പ്രസ്താവ്യമാണ്.

Tags: Arif Hussain TheruvathLoveJihadIslamicterrorismarifhussainkoyacalling)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

Kerala

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

Kerala

“കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന…” ; മുസ്ലിം കുടുംബത്തിൽ ജനിച്ച ഉമ്മ, അന്ന് എന്റെ ചെവിയിൽ ചൊല്ലിയത് ഭഗവദ്ഗീതയിലെ ശ്ലോകം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.