Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാളി മനസിന്റെ കാമുകശബ്ദം…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2025, 12:27 pm IST
inKerala

മലയാളി മനസ്സിന്റെ കാമുകശബ്ദമായിരുന്നു പി.ജയചന്ദ്രന്റെ ഗാനങ്ങള്‍. ആയിരത്തോളം ഹിറ്റ് ഗാനങ്ങള്‍. അതിലേറെയും പ്രണയഗാനങ്ങള്‍. ഗാനങ്ങള്‍ക്ക് പ്രണയഭാവം നല്‍കുന്നതില്‍ മറ്റാര്‍ക്കും ഇല്ലാത്ത മികവുണ്ടായിരുന്നു ജയചന്ദ്രന്. ജയചന്ദ്രന്‍ പാടുമ്പോള്‍ ആസ്വാദകര്‍ക്ക് കാമുക ഹൃദയത്തിന്റെ തുടിപ്പുകള്‍ കേള്‍ക്കാം. അതുകൊണ്ടാണ് ജയചന്ദ്രന്‍ ഭാവഗായകനായത്.

മലയാളികള്‍ എക്കാലവും നെഞ്ചേറ്റുന്ന പ്രണയഗാനങ്ങള്‍ ജയചന്ദ്രന്റേതാണ്. മൂന്നു തലമുറകളെ പ്രണയഭരിതമാക്കുവാന്‍ ആ ശബ്ദത്തിനായി. മലയാളത്തില്‍ മാത്രമല്ല തമിഴിലും ജയചന്ദ്രന്‍ ഭാവഗായകനായിരുന്നു. രാസാത്തി ഉന്നെ കാണാതെ നെഞ്ചം എന്ന ഒറ്റപ്പാട്ട് മതി തമിഴില്‍ അദ്ദേഹത്തെ അടയാളപ്പെടുത്താന്‍. തമിഴ് സിനിമാ ഗാനരംഗത്തെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണിത്.

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു പ്രേമ ചകോരി നീ വരില്ലേ എന്ന് ജയചന്ദ്രന്‍ പാടുമ്പോള്‍ അതിനൊപ്പം മൂളാത്ത കാമുകഹൃദയങ്ങള്‍ ഉണ്ടാകില്ല. ദേവരാജന്റെ സംഗീത സംവിധാനത്തില്‍ കളിത്തോഴന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആ ഗാനം ജയചന്ദ്രന്‍ പാടിയത്. അദ്ദേഹത്തിന്റെ പുറത്തുവന്ന ആദ്യ ചലച്ചിത്ര ഗാനവും ഇതായിരുന്നു. പിന്നീട് വന്ന അനുരാഗഗാനം പോലെ എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി.

പ്രേംനസീര്‍, മധു, സുകുമാരന്‍, സോമന്‍, കമല്‍ഹാസന്‍ തുടങ്ങിയ ആദ്യകാല നായകന്മാര്‍ക്ക് വേണ്ടിയും അടുത്ത തലമുറയിലെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവര്‍ക്കു വേണ്ടിയും പുതിയ തലമുറയിലെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ നായകന്മാര്‍ക്ക് വേണ്ടിയും ജയചന്ദ്രന്‍ ഗാനമാലപിച്ചു.

ജയചന്ദ്രന്റെ പ്രസിദ്ധമായ പ്രണയ ഗാനങ്ങളില്‍ ചിലത്: നീയൊരു പുഴയായി, കരിമുകില്‍ക്കാട്ടിലെ, വിരല്‍ തൊട്ടാല്‍ വിരിയുന്ന, മല്ലികാബാണന്‍ തന്റെ വില്ലെടുത്തു, പിന്നെയും ഇണക്കുയില്‍, ആരും ആരും കാണാതെ, പ്രേമിക്കുമ്പോള്‍ നീയുംഞാനും…
നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി എന്നല്ല ജയചന്ദ്രന്‍ പാടിയ ഗാനങ്ങളെല്ലാം ഹിറ്റായി എന്നതാണ് വസ്തുത. പ്രണയഗാനങ്ങള്‍ക്കപ്പുറം മറ്റു ഭാവങ്ങളും ഉജ്ജ്വലമായി ആവിഷ്‌കരിക്കുന്ന ഗാനങ്ങള്‍ ജയചന്ദ്രന്‍ അലപിച്ചിട്ടുണ്ട്. ഒന്നിനി തിരിതാഴ്‌ത്തി പാടുക എന്ന ഗാനം എങ്ങനെ മറക്കാനാണ്.

ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, മുതല്‍ ആധുനിക തലമുറയിലെ ബിജിബാല്‍ വരെയുള്ള സംഗീത സംവിധായകര്‍ക്കൊപ്പം പി.ഭാസ്‌കരന്‍, വയലാര്‍,ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ മുതല്‍ ആധുനിക തലമുറയിലെ ഹരിനാരായണന്‍ വരെയുള്ളവരുടെ ഗാനങ്ങള്‍ പാടി. എം.എസ്.വിശ്വനാഥനെയാണ് അദ്ദേഹം ഗുരുവായി കണക്കാക്കിയിരുന്നത്.
തികഞ്ഞ ഗുരുവായൂരപ്പ ഭക്തനായിരുന്നു പി.ജയചന്ദ്രന്‍. ഒഴിവു കിട്ടുമ്പോളെല്ലാം ഗുരുവായൂരപ്പനെ കാണാനെത്തും. ഒട്ടേറെ കൃഷ്ണഭക്തിഗാനങ്ങളും അദ്ദേഹം കൈരളിക്ക് സമ്മാനിച്ചു. പി.സുശീലയുടെ ആരാധകനാണ് താനെന്ന് എപ്പോഴും പറയുമായിരുന്നു. ജയചന്ദ്രനും സുശീലയും ചേര്‍ന്ന് പാടിയ ഗാനങ്ങള്‍ അതിമനോഹരങ്ങളാണ്.

സംഗീതം പോലെ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന് മസാലദോശയും തൃശ്ശൂരിലെ ഇന്ത്യന്‍ കോഫി ഹൗസിലോ ഭാരത് ഹോട്ടലിലോ പത്താന്‍സിലോ പോയി മസാല ദോശ കഴിക്കുക എന്നത് ജയചന്ദ്രന്റെ ഏറെ ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ ഒന്നായിരുന്നു.

 

Tags: singerJayachandranLove voice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

Cricket

കെസിഎൽ ഫൈനലിന് ആവേശം പകരാൻ സിത്താരയുടെ സം​ഗീതവിരുന്ന്; പ്രവേശനം സൗജന്യം

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Kerala

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.