Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സിഡ്നി ടെസ്റ്റ്: രണ്ടാം ഇന്നിങ്സില്‍ ഭാരതത്തിന് ബാറ്റിങ് തകര്‍ച്ച, പൊരുതിയത് പന്ത് മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2025, 06:00 am IST
inCricket
സിഡ്‌നി ടെസ്റ്റില്‍ ഭാരത താരം ഋഷഭ് പന്തിന്റെ ബാറ്റിങ്‌

സിഡ്‌നി ടെസ്റ്റില്‍ ഭാരത താരം ഋഷഭ് പന്തിന്റെ ബാറ്റിങ്‌

സിഡ്‌നി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ ബൗളര്‍മാര്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി. ആദ്യദിനത്തില്‍ ഭാരത ബാറ്റര്‍മാര്‍ക്കേറ്റ കനത്ത പ്രഹരത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കിക്കൊണ്ട് ഭാരത ബൗളര്‍മാര്‍ മത്സരം കടുപ്പിച്ചിരിക്കുകയാണ്. ഭാരതം നേടിയ 185 റണ്‍സിനെതിരെ ഇറങ്ങിയ ആതിഥേയരെ 181 റണ്‍സില്‍ തീര്‍ത്തുകൊണ്ടാണ് ഇന്നലെ മറുപടി നല്‍കിയത്. നാല് റണ്‍സിന്റെ ലീഡ് ഇന്ത്യക്ക്്. രണ്ടാം ഇന്നിങസ് ബാറ്റിങ് ആരംഭിച്ച ഭാരതം ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തകര്‍ച്ചയെ നേരിടുകയാണ്്. രവീന്ദ്ര ജഡേജയും(എട്ട്) വാഷിങ്ടണ്‍ സുന്ദറും(ആറ്)ക്രീസില്‍. ഇന്ത്യക്ക് ഇപ്പോള്‍ 145 റണ്‍സിന്റെ ഓവറോള്‍ ലീഡാണുള്ളത്.

കഴിഞ്ഞ നാല് ടെസ്റ്റിലും ഭാരത ബാറ്റര്‍മാര്‍ കുറ്റപ്പെടുത്തലുകള്‍ക്ക് ഇരയാകേണ്ടി വന്നു. പക്ഷെ സിഡ്‌നിയിലെ പിച്ചില്‍ ആദ്യദിനം സ്‌ട്രൈക്ക് ചെയ്യുന്ന ഓരോ ബാറ്റര്‍ക്ക് നേരെയും വന്നുകൊണ്ടിരുന്നത് വെടിയുണ്ടകളായിരുന്നു. പ്രത്യേകിച്ച് പേസര്‍മാര്‍ ഉഗ്രരൂപം പ്രാപിക്കുന്ന കാഴ്‌ച്ചയിലൂടെയാണ് കളി പുരോഗമിച്ചതും, ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതും. രണ്ടാം ദിനം ഈ മാരക സ്ഥിതിഗതിയോട് പടവെട്ടി ഋഷഭ് പന്ത് നടത്തിയ അര്‍ദ്ധസെഞ്ച്വറി പ്രകടനം ഇതുവരെയുള്ള മത്സരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി. പിടിച്ചു നിന്ന് ഇന്നിങ്‌സ് പടുക്കുന്ന സാമ്പ്രദായിക ടെസ്റ്റ് രീതി ഇവിടെ പയറ്റാനാവില്ലെന്ന തിരിച്ചറിവില്‍ ഋഷഭ് നടത്തിയ സ്‌ട്രോക്ക് പ്ലേ അക്ഷരാര്‍ത്ഥത്തില്‍ ഓസീസ് കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. 33 പന്തുകളില്‍ ആറ് ബൗണ്ടറികളും നാല് സിക്‌സറും സഹിതം ഋഷഭ് നേടിയത് 61 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ യശസ്വി ജയ്‌സ്വാള്‍(22), കെ.എല്‍. രാഹുല്‍(13), ശുഭ്മാന്‍ ഗില്‍(13) എന്നിവര്‍ മാത്രമാണ് ഇതുവരെ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. വിരാട് കോഹ്‌ലി വീണ്ടും നിരാശപ്പെടുത്തി. 12 പന്തില്‍ ആറ് റണ്‍സ് മാത്രം നേടിയ കോഹ്്ലി ഒരിക്കല്‍ക്കൂടി ബോളണ്ടിനു മുന്നില്‍ വീണു, സ്മിത്തിനു ക്യാച്ച്.

ഈ മത്സരത്തില്‍ ഭാരതത്തിന്റെ ഗതി നിശ്ചയിക്കുന്നത് വരാന്‍ പോകുന്ന രണ്ട് സെഷനുകളായിരിക്കും. രണ്ടാം ഇന്നിങ്‌സില്‍ കുറഞ്ഞത് 250 റണ്‍സിന് മേല്‍ എങ്കിലും ഭാരതത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചാല്‍ ആത്മവിശ്വാസത്തോടെ പ്രതിരോധിക്കാന്‍ സാധിക്കും. അതേസമയം, ഓസീസിനെതിരെ പത്ത് ഓവര്‍ മാത്രം എറിഞ്ഞ ബുംറ സ്‌കാന്നിങ്ങിന് വിധേയനായിട്ടുണ്ട്. അതിന്റെ ഫലം മത്സരത്തെ മാത്രമല്ല ടീമിനെയാകെ ബാധിച്ചേക്കാം. ബുംറയ്‌ക്ക് ഇന്ന് ബാറ്റ് ചെയ്യാനാകുമെങ്കിലും പന്തെറിയുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ആദ്യ ദിവസം ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ ബുംറ പുറത്താക്കി നിര്‍ത്തിയ ഇടത്ത് നിന്നാണ് ഭാരതം ഇന്നലെ തുടങ്ങിയത്. കഴിഞ്ഞ ടെസ്റ്റില്‍ ഭാരത്തിനെതിരെ രണ്ട് ഇന്നിങ്‌സിലും അര്‍ദ്ധ സെഞ്ച്വറിയോടെ നിര്‍ണായക പോരാട്ടം കാഴ്‌ച്ചവച്ച മാര്‍നസ് ലാബൂഷെയ്‌നെ ബുംറ ആദ്യമേ പറഞ്ഞയച്ചു. എട്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത ലാബൂഷെയ്‌നെ വിക്കറ്റ് കീപ്പര്‍ പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ബുംറ പുറം വേദന കാരണം പന്ത് എറിയാതെ വന്നതോടെ പിച്ചിന്റെ ആനുകൂല്യം കൃത്യമായി മുതലെടുത്ത് അവസരത്തിനൊത്ത് ഉയരുന്ന മുഹമ്മദ് സിറാജിനെയും പ്രസിദ്ധ് കൃഷ്ണയെയും ആണ് പിന്നീട് കാണാനായത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടി. അപകടകാരിയായ സാം കോന്‍സ്റ്റാസിനെയും(23) ട്രാവിസ് ഹെഡിനെയും(നാല്) സിറാജ് പുറത്താക്കി. ഓസീസ് നാലിന് 39 എന്ന നിലിയില്‍ പരുങ്ങിയപ്പോള്‍ സ്റ്റീവന്‍ സ്മിത്തും പുതുമുഖമായി ഇറങ്ങിയ ബ്യൂ വെബ്സ്റ്ററും ചേര്‍ന്ന് ചെറുത്തു നിന്നു. ഓസീസ് സ്‌കോര്‍ 96ലെത്തിയപ്പോള്‍ സ്മിത്തിനെ(33) പുറത്താക്കി പ്രസിദ്ധ് വീര്യം കാട്ടി.

വെബ്സ്റ്ററിനൊപ്പം വീണ്ടുമൊരു കൂട്ടുകെട്ടിന് ശ്രമിച്ച അലെക്‌സ് കാരിയെ(21) ക്ലിന്‍ ബൗള്‍ഡാക്കി പ്രസിദ്ധ് ഇന്നിങ്‌സിലെ തന്റെ രണ്ടാം വിക്കറ്റും നേടി. കഴിഞ്ഞ മത്സരത്തെ അനുസ്മരിപ്പിച്ച് പൊരുതിനില്‍ക്കാന്‍ ശ്രമിച്ച ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെ(10) നിതീഷ് റെഡ്ഡി പുറത്താക്കി.

ചെറുത്തു നിന്ന വെബ്സ്റ്ററിന്റെ അര്‍ദ്ധസെഞ്ച്വറി പ്രകടനമാണ്(57) ഓസീസ് ഇന്നിങ്‌സിന്റെ ദൈര്‍ഘ്യം അല്‍പ്പമെങ്കിലും നീട്ടിയത്. ഒമ്പതാമനായി പുറത്തായ വെബ്സ്റ്ററിന്റെ വിക്കറ്റ് പ്രസിദ്ധ് ആണ് നേടിയത്. അവസാന വിക്കറ്റില്‍ 15 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ നെഥാന്‍ ലയണ്‍-സ്‌കോട്ട് ബോളണ്ട് കൂട്ടുകെട്ട് പൊളിച്ച് മുഹമ്മദ് സിറാജ് ഭാരതത്തിന് നാല് റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചു. ബോളണ്ടിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

Tags: Border-Gavaskar TrophyIndia v/s AustraliaSydney Test
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഓസീസിനെതിരെ ഭാരത വനിതകള്‍ക്ക് പരമ്പര

ഓഫ്‌സൈഡിലെത്തിയ പന്തില്‍ കളിച്ച് വിരാട് കോഹ്‌ലി പുറത്താകുന്നു
Cricket

കോഹ്‌ലി, ക്ഷമ വേണം സച്ചിനെപ്പോലെ!

Cricket

ചൊറിഞ്ഞ്, ചൊറിഞ്ഞ് കോന്‍സ്റ്റാസ് വിട്ടുകൊടുക്കാതെ ബുംറ, ബലിയാടായി ഖവാജ

പരിക്കേറ്റ ഋഷഭ് പന്ത് ചികിത്സ തേടുന്നു
Cricket

രോഹിത് ശര്‍മയെ മാറ്റിനിര്‍ത്തി; ഭാരതം 185ന് പുറത്ത്

Cricket

ഭാരതം-ഓസീസ് സിഡ്‌നി ടെസ്റ്റ് നാളെ തുടങ്ങും

പുതിയ വാര്‍ത്തകള്‍

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

തമിഴ് തായ് വാഴ്‌ത്ത് ഇല്ല; പതാക ഉയർത്തുന്നതിന് മുമ്പ് “വന്ദേമാതരം” ആലപിക്കണം, ശേഷം ദേശീയഗാനം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ

കാൻസറിനു വരെ സാധ്യത; വ്യാജ അലുമിനിയം പാത്രം വിൽപനയ്‌ക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.