Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കോഹ്‌ലി, ക്ഷമ വേണം സച്ചിനെപ്പോലെ!

സി.കെ. രാജേഷ്‌കുമാര്‍byസി.കെ. രാജേഷ്‌കുമാര്‍
Jan 4, 2025, 05:32 am IST
inCricket
ഓഫ്‌സൈഡിലെത്തിയ പന്തില്‍ കളിച്ച് വിരാട് കോഹ്‌ലി പുറത്താകുന്നു

ഓഫ്‌സൈഡിലെത്തിയ പന്തില്‍ കളിച്ച് വിരാട് കോഹ്‌ലി പുറത്താകുന്നു

വിരാട് കോഹ്‌ലിക്കും ഓസ്ട്രേലിയന്‍ മണ്ണ് ഇത്തവണ ഫലം തരുന്നില്ല. സിഡ്നി ടെസ്റ്റിലും കിങ് കോലി ഓഫ് സൈഡ് കെണിയില്‍ കുടുങ്ങി പുറത്ത്. ഈ ഘട്ടത്തില്‍ കോലിക്ക് പ്രചോദനമാകേണ്ടത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ്. കാരണം കരിയറില്‍ നിരവധി തവണ എത്രയോ പ്രതിസന്ധികളെ തരണം ചെയ്താണ് സച്ചിന്‍ തന്റെ പ്രതിഭയെ മിനുക്കിയത്. സ്‌കോട്ട് ബോളണ്ടിന്റെ ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ചാണ് കോഹ്‌ലി പുറത്തായത്.

2003-04 സീസണില്‍ ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ ഏതാണ്ട് സമാനമായ അവസ്ഥയിലായിരുന്നു സച്ചിനും. എന്നാല്‍ എങ്ങനെ ഓഫ് സൈഡ് ട്രാപ്പിനെ പൊളിച്ചടുക്കാനാകുമെന്ന് സച്ചിന്‍ കാണിച്ചുതന്നു. അഡ്ലെയ്ഡിലും ബ്രിസ്ബെയ്നിലും പെര്‍ത്തിലുമൊക്കെ ബാറ്റിങ്ങില്‍ അമ്പേ പരാജയപ്പെട്ട ശേഷമാണ് സച്ചിന്‍ സിഡ്നിയിലെത്തുന്നത്. 0,1 ,37,0,44 എന്നിങ്ങനെയായിരുന്നു ആ പരമ്പരയില്‍ സച്ചിന്റെ അതുവരെയുള്ള സംഭാവനകള്‍. 2004ല്‍ സിഡ്‌നിയില്‍ ഓസീസിനെതിരായ നാലാം ടെസ്റ്റിലായിരുന്നു ഓഫ്സൈഡ് ഷോട്ട് രഹിത ക്ലാസിക് ഇന്നിങ്സ് സച്ചിന്റെ ബാറ്റില്‍ പിറന്നത്. ആ ഇന്നിങ്സിനെക്കുറിച്ച് സച്ചിന്‍ തന്റെ ആത്മകഥയായ പ്ലെയിങ് ഇറ്റ് മൈ വേ യില്‍ പറയുന്നത് ഇങ്ങനെയാണ്. ആ പരമ്പരയില്‍ വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ എനിക്കായില്ല. 30-40 റണ്‍സിലെത്തുമ്പോള്‍ കൂറ്റനടിക്കു ശ്രമിച്ച് പുറത്തായി. ഈ സാഹചര്യത്തില്‍ സിഡ്നി ടെസ്റ്റിനു മുമ്പ് ഞാന്‍ സഹോദരനുമായി (അജിത് ടെന്‍ഡുല്‍ക്കര്‍) സംസാരിച്ചു. അജിത് എനിക്ക് നല്‍കിയ ഉപദേശം നീ ഷോട്ട് സെലക്ഷനില്‍ ശ്രദ്ധിക്കണം. ചില ഷോട്ടുകള്‍ ഒഴിവാക്കൂ എന്നായിരുന്നു. സിഡ്നിയില്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ജ്യേഷ്ഠന്റെ വാക്കുകളായിരുന്നു പ്രചോദനം. എന്നെ ചതിയില്‍ വീഴ്‌ത്താന്‍ ഓസീസ് ബൗളര്‍മാര്‍ ഓഫ് സൈഡില്‍ തന്നെ പന്തെറിഞ്ഞുകൊണ്ടിരുന്നു. എന്നാല്‍, അവരുടെ ട്രാപ്പില്‍ കുടുങ്ങാതിരിക്കാന്‍ മനസിനെ പരുവപ്പെടുത്തി.ഓഫ് സൈഡില്‍ ഷോട്ടിനു ശ്രമിക്കില്ല എന്ന എന്റെ ദൃഢനിശ്ചയം വിജയിച്ചു. സെഞ്ചുറിയും കടന്ന ഡബിള്‍ സെഞ്ചുറിയിലെത്തി. -സച്ചിന്‍ പറയുന്നു. 241 റണ്‍സ് നേടിയ സച്ചിനെ പുറത്താകാന്‍ ഓസീസ് ബൗളിങ്ങിനായില്ല.

അത്തരത്തിലൊരു ദൃഢനിശ്ചയം കോലിക്ക് ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ നിരന്തരം ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങി കോലി പുറത്താകുമായിരുന്നില്ല. 69 പന്തില്‍നിന്ന് കേവലം 17 റണ്‍സ് നേടിയ കോലി സ്റ്റീവന്‍ സ്മിത്തിന്റെ കൈകളില്‍ അവസാനിച്ചു. ഈ പരമ്പരയില്‍ എട്ട് ഇന്നിങ്സുകളില്‍നിന്ന് കോലിക്ക് നേടാനായത് 26.28 എന്ന ദയനീയ ശരാശരിയില്‍ 184 റണ്‍സ് മാത്രമാണ്.

കോലിയുടെ അവസാന 20 ഇന്നിങ്സുകളെടുത്താല്‍ ആകെ നേടിയത് 343 റണ്‍സ് മാത്രമാണ്, ശരാശരി 24.11. ഒരു സെഞ്ചുറി മാത്രമാണ് ഇക്കാലയളവില്‍ നേടാനായത്.

അതിനിടെ, ഔട്ടായി മടങ്ങിയ കോലിയെ ഇത്തവണയും ഓസ്‌ട്രേലിയന്‍ കാണികള്‍ വെറുതെവിട്ടില്ല. അവര്‍ കൂകി വിളിച്ചു. മുഖം താഴ്‌ത്തി മടങ്ങുന്ന കോലി ഈ പരമ്പരയിലെ ദുരന്തചിത്രമായി. മെല്‍ബണ്‍ ടെസ്റ്റിനിടെയും കോലിക്ക് ഓസീസ് കാണികളുടെ കൂക്കിവിളി കേള്‍ക്കേണ്ടി വന്നിരുന്നു. ഈ ടെസ്റ്റിന്റെ ആദ്യ ദിനം അരങ്ങേറ്റക്കാരനായ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ മനപ്പൂര്‍വം ചുമലുകൊണ്ട് ഇടിച്ചതോടെ കോലി ഓസീസ് കാണികളുടെ നോട്ടപ്പുള്ളിയായി. മാച്ച് ഫീയുടെ 20 ശതമാനം കോലിക്ക് പിഴയും ലഭിച്ചു.
സിഡ്നിയില്‍ സ്‌കോട്ട് ബോളണ്ട് എറിഞ്ഞ ആദ്യ പന്തില്‍ തന്നെ കോലിയെ മാര്‍നസ് ലബുഷെയ്ന്‍ ക്യാച്ചെടുത്തിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച മൂന്നാം അമ്പയര്‍ നോട്ട് ഔട്ട് വിധിക്കുകയായിരുന്നു. കോലിയുടെ ബാറ്റില്‍ തട്ടി സ്ലിപ്പിലേക്ക് വന്ന പന്ത് പിടിക്കാന്‍ സ്റ്റീവ് സ്മിത്ത് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്മിത്തിന്റെ കൈയില്‍ നിന്ന് ഉയര്‍ന്ന പന്ത് ലബുഷെയ്ന്‍ പിടിക്കുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ സ്മിത്ത് കൈപ്പടിയിലൊതുക്കവേ പന്ത് നിലത്തുതട്ടിയതായി മൂന്നാം അമ്പയര്‍ക്കു ബോധ്യപ്പെട്ടു.

പരമ്പരയില്‍ ഇത് ആറാം തവണയാണ് കോലി ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തില്‍ എഡ്ജ് ആയി പുറത്താകുന്നത്. 5, 100*, 7, 11, 3, 36, 5, 17 എന്നിങ്ങനെയാണ് ഈ പരമ്പരയിലെ കോലിയുടെ സ്‌കോറുകള്‍.

Tags: Virat KohliSachin TendulkarIndian Cricket PlayerSydney Test
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Cricket

ഏകദിനത്തില്‍ കൂടുതല്‍ കാലം കളിച്ച താരമായി ബ്രണ്ടന്‍ ടെയ്‌ലര്‍; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

Cricket

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

Cricket

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

പുതിയ വാര്‍ത്തകള്‍

‘ ഞാൻ എഴുന്നേൽക്കില്ല , നിങ്ങൾ സൈന്യത്തെ വിളിക്കൂ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.