Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആയുര്‍വേദത്തിന്റെ ആഗോള വ്യാപനം: അന്താരാഷ്‌ട്ര കൂട്ടായ്‌മ രൂപീകരിക്കുന്നു; തീരുമാനം പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍

പി.ഷിമിത്ത്byപി.ഷിമിത്ത്
Dec 17, 2024, 08:06 am IST
inIndia

ന്യൂദല്‍ഹി: ആയുര്‍വേദത്തിന്റെ ആഗോളതലത്തിലുള്ള വ്യാപനത്തിനായി ആയുര്‍വേദ സംഘടനകളുടെ കൂട്ടായ്‌മ രൂപീകരിക്കുന്നു. ലോക ആയുര്‍വേദ ഫൗണ്ടേഷന്റെ
നേതൃത്വത്തിലാണ് അന്താരാഷ്‌ട്ര തലത്തില്‍ ഈ സംഘടനയ്‌ക്ക് രൂപം നല്‍കുക. ഡെറാഡൂണില്‍ ചേര്‍ന്ന പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസിലാണ് തീരുമാനം.

ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഭാഗമായി വിദേശപ്രതിനിധികള്‍ മാത്രമുള്ള അന്താരാഷ്‌ട്ര പ്രതിനിധി സമ്മേളനം ചേര്‍ന്നിരുന്നു. 58 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ഈ സമ്മേള്ളനത്തില്‍ 27 രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ തങ്ങളുടെ രാജ്യത്തെ ആയുര്‍വേദവുമായി ബന്ധപ്പെട്ട സ്ഥിതിവിവര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓസ്ട്രേലിയ, തായ്ലന്‍ഡ്, മൗറീഷ്യസ്, ലാത്വിയ, റഷ്യ തുടങ്ങി പത്ത് രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ ആയുഷ് ചെയര്‍ പാനല്‍ ചര്‍ച്ചയുടെ ഭാഗമായി. ആയുര്‍വേദത്തിനായുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച വിദേശപ്രതിനിധികള്‍ തങ്ങളുടെ രാജ്യങ്ങളില്‍ ആയുര്‍വേദത്തിന് കൂടുതല്‍ പ്രചാരവും അംഗീകാരവും ലഭിക്കുന്നതിന് വേണ്ട നടപടികള്‍ വിശദീകരിച്ചു. ആയുഷ് വകുപ്പിന് കീഴിലുള്ള രാഷ്‌ട്രീയ ആയുര്‍വേദ വിദ്യാപീഠം യൂറോപ്പ് ആയുര്‍വേദ അക്കാദമി അസോസിയേഷന് അംഗീകാരം നല്‍കുന്നതിനും പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസ് വേദിയായി. ഭാരതത്തിന് പുറത്തെ ഒരു ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ടിന് രാഷ്‌ട്രീയ ആയുര്‍വേദ വിദ്യാപീഠം ആദ്യമായാണ് അംഗീകാരം നല്‍കുന്നത്. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലെഫ്. ജനറല്‍ ഗുര്‍മിത് സിങ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഉത്തരാഖണ്ഡ് ആയുഷ് വകുപ്പ് സെക്രട്ടറി രവിനാഥ് രാമന്‍, അഡീഷണല്‍ സെക്രട്ടറി ഡോ. വിജയകുമാര്‍ ജോഗ്ദന്‍ഡെ, വിജ്ഞാന്‍ഭാരതി ദേശീയ സഹ സംഘടനാ സെക്രട്ടറി പ്രവീണ്‍ രാംദാസ്, ലോക ആയുര്‍വേദ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ഡോ. ജയപ്രകാശ് നാരായണന്‍, സംഘാടക സമിതി ദേശീയ സെക്രട്ടറി ജനറല്‍ പ്രൊഫ. അനൂപ് താക്കര്‍, വിജ്ഞാന്‍ ഭാരതി ഉത്തരാഖണ്ഡ് പ്രസിഡന്റ് ഡോ. കെ.ഡി. പുരോഹിത് എന്നിവര്‍ സംസാരിച്ചു. 58 രാജ്യങ്ങളില്‍ നിന്നുള്ള 352 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 10,321 പേരാണ് ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുത്തത്. വിജ്ഞാന്‍ ഭാരതിക്ക് കീഴിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷന്‍ ആയുഷ് വകുപ്പ്, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, സ്ഥാപനങ്ങള്‍ എന്നിവരുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.

Tags: World Ayurveda CongressAyurveda International CommunityGlobal Diffusion of Ayurveda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക ആയുര്‍വേദ കോണ്‍ഗ്രസ്: സമാഹരിച്ചത് 1273 കോടിയുടെ വ്യാപാര ഇടപാട്

India

ആയുര്‍വേദത്തിന് ആധികാരിക തെളിവുകളുടെ പിന്‍ബലമുണ്ടെന്ന് വിദഗ്ധര്‍

ഡെറാഡൂണില്‍ പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലെഫ്. ജനറല്‍ ഗുര്‍മിത് സിങ് ധന്വന്തരി വിഗ്രഹത്തില്‍ പുഷ്പങ്ങളര്‍പ്പിച്ചശേഷം പ്രാര്‍ത്ഥിക്കുന്നു. വിജ്ഞാന്‍ ഭാരതി ദേശീയ സഹ സംഘടനാ സെക്രട്ടറി പ്രവീണ്‍ രാംദാസ്, ഉത്തരാഖണ്ഡ് ആയുഷ് വകുപ്പ് സെക്രട്ടറി രവിനാഥ് രാമന്‍, വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ഡോ. ജയപ്രകാശ് നാരായണന്‍ എന്നിവര്‍ സമീപം
India

ലോക ആയുര്‍വേദ കോണ്‍ഗ്രസ് സമാപിച്ചു

India

ആയുര്‍വേദത്തിന്റെ അനന്തസാദ്ധ്യതകളിലേക്ക് വിരല്‍ചൂണ്ടി വിദേശപ്രതിനിധികള്‍

India

പരമ്പരാഗത പാചകവിധി പ്രകാരമുള്ള ആയുര്‍വേദ ഭക്ഷണം ഉടന്‍ വിപണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.