Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുനമ്പം നിവാസികളെ കൈവിട്ട് വി ഡി സതീശന്‍, ഭൂമി ആരുടേതാണെന്ന് പരിശോധിക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ്, അവസരവാദ നിലപാട് ലീഗിനെ പിണക്കാതിരിക്കാന്‍

വഖഫ് നിയമം ഭേദഗതി ചെയ്യാനുളള കേന്ദ്ര നീക്കത്തിനെതിരെ നേരത്തേ കേരള നിയമസഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് നിന്ന് പ്രമേയം പാസാക്കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 10:14 pm IST
in Kerala, Kozhikode

കോഴിക്കോട്: മുനമ്പം വിഷയത്തില്‍ മുന്‍ നിലപാടില്‍ വെളളം ചേര്‍ത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടില്‍ നിന്നാണ് പ്രതിപക്ഷ നേതാവ് പിന്നോക്കം പോയത്. ഭൂമി ആരുടേതാണെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നാണ് അദ്ദേഹത്തിന്റെ പുതിയ നിലപാട്.

മുസ്ലീം ലീഗ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ താന്‍ ഇനി അഭിപ്രായം പറയാനില്ലെന്നും തീരുമാനമെടുക്കേണ്ടത് സര്‍ക്കാറും വഖഫ് ബോര്‍ഡും ആണെന്നും വി.ഡി സതീശന്‍ പറഞ്ഞു.പ്രശ്‌ന പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് ഇത് പത്ത് മിനിറ്റുകൊണ്ട് തീര്‍ക്കാനാകുന്ന പ്രശ്‌നമാണെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു.മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വി.ഡി സതീശന്റെ നിലപാടിനെതിരെ ലീഗ് നേതാക്കളായ കെ.എം ഷാജിയും ഇ ടി മൊഹമ്മദ് ബഷീറും രംഗത്തു വന്നിരുന്നു.

വഖഫ് നിയമം ഭേദഗതി ചെയ്യാനുളള കേന്ദ്ര നീക്കത്തിനെതിരെ നേരത്തേ കേരള നിയമസഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് നിന്ന് പ്രമേയം പാസാക്കിയിരുന്നു. ഇതിന് ശേഷമാണ് മുനമ്പം നിവാസികളുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചെന്ന വാര്‍ത്ത ശ്രദ്ധ നേടുന്നതും മുനമ്പം നിവാസികളുടെ സമരം ചര്‍ച്ചയാകുന്നതും.

തുടര്‍ന്നാണ് വി ഡി സതീശന്‍ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടെടുത്തത്.ക്രൈസ്തവ സംഘടനകളും മുനമ്പത്ത് സമരത്തിലാണ്.ഇതും ഈ നിലപാട് സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിച്ചിരുന്നു.എന്നാല്‍ ഇതിനെതിരെ ചില മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. ഇതോടെയാണ് അദ്ദേഹം നിലപാട് മയപ്പെടുത്തിയത്. ഫലത്തില്‍ മുനമ്പം നിവാസികളെ കൈവിട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ്.

മുനമ്പത്ത് ഭൂമി വാങ്ങി കാലങ്ങളായി താമസിച്ചു വരുന്നവര്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസിനെ തുടര്‍ന്ന് ഗതികേടിലാണ്. ഭൂമി കൈമാറാനോ ഈട് വച്ച് വായ്‌പ എടുക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഇവിടെ താമസിക്കുന്നവര്‍. ഫാറൂഖ് കോളേജിന് ലഭിച്ച് വഖഫ് ഭൂമി അവര്‍ നിയമവിരുദ്ധമായി കൈമാറിയതാണെന്നും അതിനാല്‍ അത് വഖഫ് ബോര്‍ഡിന് തന്നെ വന്നു ചേരണമെന്നുമാണ് ആവശ്യം.

വഖഫ് നിയമപ്രകാരം എതെങ്കിലും സ്ഥലത്തിന് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചാല്‍ അത് വഖഫ് അല്ലെന്ന തെളിയിക്കേണ്ടത് അവിടത്തെ താമസക്കാരാണ്. നോട്ടീസ് ലഭിച്ചാല്‍ പിന്നെ ആ ഭൂമി ക്രയവിക്രയം ചെയ്യാനും ഈട് വച്ച് വായ്‌പ എടുക്കാനും കഴിയില്ല.രാജ്യത്ത് ഇങ്ങനെ വിവിധ പ്രദേശങ്ങളില്‍ വഖഫ് നോട്ടീസ് ലഭിച്ചവര്‍ പ്രയാസം അനുഭവിക്കുന്നത് മുന്നില്‍ കണ്ടാണ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രം നീക്കം തുടങ്ങിയത്.എന്നാല്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെ എതിര്‍ക്കുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസും സി പി എമ്മും വിഷയത്തില്‍ ഒളിച്ചുകളി നടത്തുകയാണ്.

Tags: cpmcongressstrikelandMuslim LeaguegovernmentmunambamWakaf
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

Kerala

മുസ്ലിം ലീഗിനെ പുകഴ്‌ത്തി വി ഡി സതീശന്‍, ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്

Kerala

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും നേതൃത്വത്തിനെതിരെ വിമര്‍ശനം

Kerala

വീണ ജോര്‍ജ് പരാജയപ്പെട്ടത് പെരുമാറ്റത്തിലെ അപാകത മൂലം- സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

Kerala

മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

ആലപ്പുഴയില്‍ ഓടയിലെ മലിന ജലത്തില്‍ വീണ് യുവാവ് മരിച്ചു

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന ഉടന്‍ നിലവില്‍ വരും

മദ്രസയിലെ കുട്ടികൾ വന്നാൽ തടയുമോ , അതിനുള്ള നട്ടെല്ല് നിങ്ങൾക്കുണ്ടോ ? മന്നം ബാലസമാജത്തിലെ കുട്ടികളെ തടഞ്ഞ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ശശികല ടീച്ചർ

മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച ഗവര്‍ണര്‍ക്ക് കൈമാറും, ചര്‍ച്ച തുടരുന്നെന്ന് ദീപ ദാസ് മുന്‍ഷി,ലീഗ് 5 മന്ത്രി സ്ഥാനം ഉറപ്പിച്ചു

അഡ്വ. ഗായത്രി കൃഷ്ണ (ഇടത്ത്)

പത്താംക്സാസില്‍ എ പ്ലസ് കിട്ടാത്തവര്‍ക്ക് മോട്ടിവേഷനുമായി അഡ്വ. ഗായത്രി കൃഷ്ണയുടെ പോസ്റ്റ് വൈറല്‍

പാർട്ടി ഓഫീസുകൾ എങ്ങനെയും തുറക്കണം , ഞാൻ തന്നെ പെയിന്റ് ചെയ്ത് തരാമെന്ന് മമത ; ടിഎംസി പുനസംഘടിപ്പിക്കാൻ നീക്കം

യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കും, എല്‍ഡിഎഫിനും യുഡിഎഫിനും പകരം മൂന്നാം ബദല്‍ ഉയര്‍ന്നുവന്നു – എം ടി രമേശ്

കുംഭമേളയില്‍ പങ്കെടുക്കാന്‍ ബുക്ക് ചെയ്ത ഹോട്ടല്‍ മുറി നിഷേധിച്ചു: ഐആര്‍സിടിസിക്കും മേക്ക് മൈ ട്രിപ്പിനുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

ഹിന്ദു സമുദായ നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും കമ്മ്യൂണിസ്റ്റ്കാരില്‍ നിന്നും കിട്ടേണ്ടതു കിട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.