തിരുവനന്തപുരം:സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.ആര്യനാടാണ് അപകടം ഉണ്ടായത്.
കൈരളി വിദ്യാഭവന്‍ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
വെളളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.
വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റിയാണ് മരത്തിലിടിച്ചത്.
















