കൊച്ചി: മൂന്ന് പേരുടെ മരണത്തിന് കാരണമായ നെടുമ്പാശേരി മിനികൂപ്പര് വാഹനാപകട കേസിലെ പ്രതി സുഹൈല് സജീവിന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു.കേസില് പ്രതിചേര്ക്കപ്പെട്ട മറ്റ് മൂന്ന് പേര്ക്കും ജാമ്യം നിഷേധിച്ചു.
കോടതിയില് മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം.അതിനിടെ, പ്രതി സുഹൈല് സജീവ് നേരത്തേ അപകടം ഉണ്ടാക്കിയിട്ടുണ്ടെന്ന സംശയത്തില് പൊലീസ് അന്വേഷണം തുടങ്ങി. ആലപ്പുഴയില് കഴിഞ്ഞ നവംബറില് ഉണ്ടായ മിനികൂപ്പര് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള് പൊലീസ് ശേഖരിച്ചു.
നവംബറിലുണ്ടായ അപകടം രാഷ്ട്രീയ ഇടപെടലില് ഒത്തുതീര്പ്പായതിനാല് പൊലീസ് കേസെടുത്തിരുന്നില്ല.എന്നാല്, കാറില് സുഹൈല് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ വിശദീകരണം.
















